Image

ബ്രാംപ്‌റ്റന്‍ ഗുരുവായൂരപ്പന്‍ ക്ഷേത്ര നിര്‍മാണം മലയാളികള്‍ കൈകോര്‍കുന്നു

ജയ്‌ പിള്ള Published on 06 May, 2015
ബ്രാംപ്‌റ്റന്‍ ഗുരുവായൂരപ്പന്‍ ക്ഷേത്ര നിര്‍മാണം മലയാളികള്‍ കൈകോര്‍കുന്നു
കാനഡ : കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം ,മത നിരപേക്ഷത ഇവക്കു എല്ലാറ്റിനും മാതൃകയായി ബ്രാംപ്‌റ്റന്‍ ഗുരുവായൂരപ്പന്‍ ക്ഷേത്ര നിര്‍മാണത്തോട്‌ അനുബന്ധിച്ച്‌ മലയാളികള്‍ കൈകോര്‍കുന്നു. ക്ഷേത്ര നിര്‍മാണത്തിന്‌ ആവശ്യമായ തുക കണ്ടെത്തുന്നതിനു വേണ്ടി ,കാഥികന്‍ ശ്രീ.ജോയ്‌ ഉടുമ്പന്നൂരിന്റെ നേത്രുത്വത്തില്‍ വേദി ഒരുങ്ങുന്നു .

ഓക്ക്‌ വില്ലിലെ മീറ്റിംഗ്‌ പ്ലയ്‌സ്‌ (2700 ബ്രിസ്റ്റള്‍ സര്‍കിള്‍ ,ഓക്‌ വില്‍ .ഠലഹ :905 287 7000 ) മെയ്‌ 23 ശനിയാഴ്‌ച 5:30 നു നടക്കുന്ന കഥാപ്രസംഗത്തിനെ തുടര്‍ന്ന്‌ കാനഡയിലെ പ്രശസ്‌ത ഗായകര്‍ അണിനിരക്കുന്ന ഗാന മേളയും ഒരുക്കിയിട്ടുണ്ട്‌ . 3 മണിക്കൂര്‍ നീണ്ടുനില്‌കുന്ന ലിയോ ടോള്‍ സ്‌റോയിയിയുടെ പ്രശസ്‌ത കഥയായ `അനീസ്യ' യുടെ പിന്നണിയില്‍ അണിനിരക്കുന്ന പ്രശ്‌തകലാകാരന്മാര്‍ ശ്രീ.ജോയ്‌ ഉടുമ്പന്നൂര്‍ (കാഥികന്‍ ),ശ്രീ.ഫിലിപ്പ്‌ ആഞ്ചെരില്‍ (ഹാര്‍മോണിയം ),ലിനോ (തബല),കാര്‍ത്തിക്‌ (ക്ലാരനെറ്റ്‌ & ഫ്‌ലൂട്ട്‌),ജോളി ജോണ്‍ (ഇഫ്‌ക്‌റ്റ്‌) ടിറ്റി കുര്യന്‍,സുഭാഷ്‌,അരുണ്‍ (പിന്നണി ഗായകര്‍ ).കഥാപ്രസംഗത്തിനു ശേഷം ഏകദേശം 1 മണിക്കൂര്‍ നീണ്ടു നില്‍കുന്ന ലൈവ്‌ ഗാന മേളയില്‍ സ്വരൂപ്‌ നായര്‍,സീമ ,വെങ്കി ഐയര്‍ ,ശ്രീകുമാര്‍ ,ബിന്ദു എന്നിവര്‍ അണിനിരക്കുന്നു .

ടിക്കറ്റ്‌ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനും ,മറ്റു വിശദ വിവരങ്ങല്‌കും ,ബ്രാംപ്‌ടന്‍ ടെമ്പിള്‍ : 905 799 0900 , ഡോ .കുട്ടി 647 705 7066 , ഉണ്ണി ഒപ്പത്ത്‌ 416 270 0768 , അപ്പുക്കുട്ടന്‍ നായര്‍ 647 628 1520 , കുര്യന്‍ പ്രക്കാനം 647 771 9041 ./ http://guruvayur.ca ആയി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്‌ ജയ്‌ പിള്ള
ബ്രാംപ്‌റ്റന്‍ ഗുരുവായൂരപ്പന്‍ ക്ഷേത്ര നിര്‍മാണം മലയാളികള്‍ കൈകോര്‍കുന്നു
Join WhatsApp News
prof. ammani 2015-05-06 18:07:37
To all Hindus in North America. A humble request: please don't bring fanatic people like SASIKALA
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക