Image

നസ്രിയ തിരിച്ചെത്തുന്നു

Published on 03 May, 2015
നസ്രിയ തിരിച്ചെത്തുന്നു
നടി നസ്രിയ ബിഗ്‌ സ്‌ക്രീനിലേക്ക്‌ തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ട്‌. ഭര്‍ത്താവ്‌ ഫഹദ്‌ തന്നെയാണ്‌ ഇക്കാര്യം തുറന്നു പറഞ്ഞത്‌. മുമ്പ്‌ ബ്ലെസി ഒരുക്കുന്ന ചിത്രത്തിലൂടെ ഇരുവരും ഒരുമിച്ച്‌ അഭിനയിക്കുമെന്ന്‌ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, അത്‌ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. എന്തായാലും,അധികം വൈകാതെ തന്നെ നസ്രിയയെ സ്‌ക്രീനില്‍ കാണാമെന്ന്‌ പ്രതീക്ഷിക്കാം.

ഒരു മാസികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ താരം ഇക്കാര്യം വ്യക്‌തമാക്കിയത്‌. എന്നാല്‍ ചിത്രത്തിന്റെ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

നസ്രിയ തിരിച്ചെത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക