Image

ഖജനാവിലെ പണം എടുത്ത്‌ രാജാവിനെ പോലെ ഉമ്മന്‍ചാണ്ടി നല്‍കുന്നു: പി.സി.ജോര്‍ജ്‌

Published on 03 May, 2015
ഖജനാവിലെ പണം എടുത്ത്‌ രാജാവിനെ പോലെ ഉമ്മന്‍ചാണ്ടി നല്‍കുന്നു: പി.സി.ജോര്‍ജ്‌
കോഴിക്കോട്‌: മുഖ്യമന്ത്രി നടത്തുന്ന ജനസമ്പര്‍ക്ക പരിപാടി തട്ടിപ്പാണെന്നും ഖജനാവിലെ പണം എടുത്ത്‌ രാജാവിനെ പോലെ നല്‍കാന്‍ ആരാണ്‌ മുഖ്യമന്ത്രിക്ക്‌ അനുവാദം നല്‍കിയതെന്നു മുന്‍ ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്‌ എം.എല്‍.എ ചോദിച്ചു.

യു.ഡി.എഫ്‌ സര്‍ക്കാര്‍ രക്ഷപ്പെടണമെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മാറ്റ്‌ മറ്റാരെയെങ്കിലും നേതൃസ്ഥാനത്ത്‌ കൊണ്ടുവരണം. സ്വയം ഹൈക്കമാന്‍ഡ്‌ ചമയുകയാണ്‌ ഉമ്മന്‍ചാണ്ടി. സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ധനമന്ത്രി കെ.എം.മാണിയെയും ജോര്‍ജ്‌ വിമര്‍ശിച്ചു. മകനെ കേരളാ കോണ്‍ഗ്രസിന്റെ തലപ്പത്ത്‌ അവരോധിക്കാന്‍ വേണ്ടിയാണ്‌ പാര്‍ട്ടിയുടെ അമ്പതാം വാര്‍ഷികം സംഘടിപ്പിക്കുന്നതെന്നും ജോര്‍ജ്‌ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക