Image

ബാര്‍ കോഴ: മന്ത്രി കെ.ബാബു നുണുപരിശോധനയ്‌ക്ക്‌ തയ്യാറാകണമെന്ന്‌ വി.എസ്‌

Published on 03 May, 2015
ബാര്‍ കോഴ: മന്ത്രി കെ.ബാബു നുണുപരിശോധനയ്‌ക്ക്‌ തയ്യാറാകണമെന്ന്‌ വി.എസ്‌
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ എക്‌സൈസ്‌ മന്ത്രി കെ.ബാബു നുണുപരിശോധനയ്‌ക്ക്‌ തയ്യാറാകണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു. ബാബുവിനെതിരായ ബിജുവിന്റെ മൊഴി അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയും ശ്രമിക്കുകയാണ്‌. ഇത്‌ ശരിയല്ല. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണം. വിജിലന്‍സിനു മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന ഡയറക്ടറുടെ വാക്കുകള്‍ അവിശ്വസിക്കേണ്ടതില്ലെന്നും വി.എസ്‌ പറഞ്ഞു.

കേസില്‍ ആരോപണം ഉന്നയിച്ച ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ ബിജു രമേശ്‌ നുണപരിശോധനയ്‌ക്ക്‌ തയ്യാറാണെന്ന്‌ നേരത്തെ വ്യകത്മാക്കിയ സാഹചര്യത്തില്‍ മന്ത്രി ബാബുവും ഇതിനു തയാറാകണമെന്നും വി.എസ്‌ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക