Image

സൗത്ത്‌ കരോലിനയില്‍ ഗുജറാത്ത്‌ സ്വദേശിനിക്ക്‌ മോഷ്‌ടാവിന്റെ വെടിയേറ്റു

Published on 03 May, 2015
സൗത്ത്‌ കരോലിനയില്‍ ഗുജറാത്ത്‌ സ്വദേശിനിക്ക്‌ മോഷ്‌ടാവിന്റെ വെടിയേറ്റു
ന്യൂയോര്‍ക്ക്‌: സൗത്ത്‌ കരോലീനയിലെ മോഷണശ്രമത്തിനിടെ ഇന്ത്യന്‍ വംശജയ്‌ക്ക്‌ വെടിയേറ്റു. ആയുധധാരി നടത്തിയ ആക്രമണത്തില്‍ പൗഡേഴ്‌സ്‌ വില്ലെയിലെ ഒരു ഗ്യാസ്‌ സ്‌റ്റേഷന്‍ ജീവനക്കാരിയായ ഗുജറാത്ത്‌ സ്വദേശിനി മൃദുലാബെന്‍ പട്ടേലിനാണ്‌ വെടിയേറ്റത്‌. ഇവരുടെ നില ഗുരുതരമാണെന്നാണ്‌ റിപ്പോര്‍ട്ട്‌. വ്യാഴാഴ്‌ച രാത്രിയാണ്‌ സംഭവം.

കടയിലേക്ക്‌ കടന്നു വന്ന അക്രമി ഒരു പാക്കറ്റ്‌ സിഗരറ്റ്‌ ആവശ്യപ്പെട്ട ശേഷം പ്രകോപനം കൂടാതെ ഇവരെ വെടിവയ്‌ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ്‌ കണ്ടെടുത്തു. കുറ്റവാളി പണം കൈക്കലാക്കാനുള്ള ശ്രമം നടത്തിയിട്ടില്ലെന്ന്‌ ദൃശ്യങ്ങളില്‍ നിന്ന്‌ വ്യക്തമാണ്‌. ആക്രമണത്തിനു ശേഷം കടയിലെത്തിയ മറ്റൊരാളാണ്‌ സംഭവം പൊലീസിനെ അറിയിച്ചത്‌. തുടര്‍ന്ന്‌ പരിക്കേറ്റു കിടന്ന മൃദുലാബെന്നിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക