Image

കോഴിക്കോട്ട്‌ ഭാര്യയെ വെട്ടിക്കൊന്നശേഷം ഭര്‍ത്താവ്‌ ആത്മഹത്യചെയ്‌തു

Published on 03 May, 2015
കോഴിക്കോട്ട്‌ ഭാര്യയെ വെട്ടിക്കൊന്നശേഷം ഭര്‍ത്താവ്‌ ആത്മഹത്യചെയ്‌തു
കോഴിക്കോട്‌: കോഴിക്കോടിനടുത്ത്‌ വാല്യക്കോട്ട്‌ ഭാര്യയെ വെട്ടിക്കൊന്നശേഷം ഭര്‍ത്താവ്‌ ആത്മഹത്യചെയ്‌തു. വട്ടക്കണ്ടിമീത്തല്‍ സുജാതയാണ്‌(35) കൊല്ലപ്പെട്ടത്‌.ഭര്‍ത്താവ്‌ വിനോദനെ(42) സമീപത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന്‌ രാവിലെയായിരുന്നു സംഭവം. പുലര്‍ച്ചെ ഇവരുടെ വീട്ടില്‍ നിന്ന്‌ ബഹളം കേട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പിന്നീട്‌ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ്‌ സുജാതയെ വീടിനുള്ളില്‍ വെട്ടേറ്റ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ കുളത്തില്‍ നിന്ന്‌ വിനോദന്റ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക