Image

ഡോ. ജോര്‍ജ്‌ ഫിലിപ്പ്‌ എഴുതിയ വൈദ്യശാസ്‌ത്ര ഗ്രന്ഥം `നവജീവനം' പ്രകാശനം ചെയ്‌തു

ജോര്‍ജ്‌ തുമ്പയില്‍ Published on 03 May, 2015
ഡോ. ജോര്‍ജ്‌ ഫിലിപ്പ്‌ എഴുതിയ വൈദ്യശാസ്‌ത്ര ഗ്രന്ഥം `നവജീവനം' പ്രകാശനം ചെയ്‌തു
ന്യൂയോര്‍ക്ക്‌: ഫ്‌ളഷിംഗിലുള്ള ഫ്രാങ്ക്‌ലിന്‍ സെന്റര്‍ ഫോര്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ്‌ നേഴ്‌സിംഗിന്റെ റെസ്‌പിരേറ്ററി കെയര്‍ വിഭാഗം ഡയറക്‌ടര്‍ ഡോ. ജോര്‍ജ്‌ ഫിലിപ്പ്‌ എഴുതിയ `നവജീവനം'എന്ന വൈദ്യശാസ്‌ത്ര ഗ്രന്ഥം കോട്ടയം ദേവലോകം അരമനയില്‍ വച്ച്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാബാവ പ്രകാശനം ചെയ്‌തു. ദീര്‍ഘകാല രോഗങ്ങള്‍ നേരിടുന്നവരെ വര്‍ഷങ്ങളായി ചികില്‍സിക്കുകയും പരിചരിക്കുകയും ചെയ്യുന്ന വ്യക്തിയെന്നനിലയില്‍ കണ്ടെത്തിയ സുപ്രധാന വിവരങ്ങള്‍ മെഡിക്കല്‍ പ്രൊഫഷണലുകളുമായും രോഗികളുമായും പൊതുജനങ്ങളുമായും പങ്കുവെയ്‌ക്കുകയാണ്‌ ഡോ. ജോര്‍ജ്‌ ഫിലിപ്പ്‌ പുസ്‌തകത്തിലൂടെ.

മാറാരോഗമുള്ളവര്‍ക്ക്‌ പ്രിസ്‌ക്രിപ്‌ഷന്‍ മരുന്നുകള്‍ക്കൊപ്പം, മനുഷ്യശരീരത്തിന്‌ ശരിയായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വൈറ്റമിനുകളും എന്‍സൈമുകളും ചേരുംപടി ചേര്‍ത്ത്‌ നല്‍കിയാല്‍ പാര്‍ശ്വഫലങ്ങള്‍ ഒഴിവാകും എന്ന്‌ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയ അദ്ദേഹം, മരുന്നുകളുടെ പാര്‍ശ്വഫലത്തെ ഒഴിവാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ റീനെര്‍വീ എന്ന്‌ പ്രത്യേകമായൊരു വൈറ്റമിന്‍ ടാബ്ലറ്റ്‌ തന്നെ വികസിപ്പിച്ചെടുക്കുകയായിരുന്നു.

വൈറ്റമിന്‍?ബി 5, പാന്റോതെനിക്‌ ആസിഡ്‌ എന്നുകൂടി അറിയപ്പെടുന്ന കാല്‍ഷ്യം പാന്റോതനേറ്റ്‌്‌ കോഎന്‍സൈം (സിഒഎ)എന്നീ ഘടകങ്ങളുടെ പ്രത്യേക മിശ്രണമായ റീനെര്‍വീ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മെഗാസിസ്‌ ബയോടെക്കാണ്‌ നിര്‍മിച്ച്‌ പാക്ക്‌ ചെയ്യുന്നത്‌. റീനെര്‍വീയുടെ സ്‌പെഷ്യലൈസ്‌ഡ്‌ വൈറ്റമിന്‍ ബി കോംപ്ലക്‌സ്‌ ഫോര്‍മുല ആയിരക്കണക്കിന്‌ രോഗികള്‍ക്ക്‌ വലിയ പ്രയോജനം നല്‍കുമെന്ന്‌ ഡോ. ഫിലിപ്പ്‌ ചൂണ്ടിക്കാണിക്കുന്നു. റീനെര്‍വീ ഫൗണ്ടേഷന്‍ ഫോര്‍ ഹോപ്‌ എന്ന നോണ്‍പ്രോഫിറ്റ്‌ ഓര്‍ഗനൈസേഷനും അദ്ദേഹം ?384;്ഥാപിച്ചിട്ടുണ്ട്‌.

ട്രാക്കിയോസ്‌റ്റമി ട്യൂബുകള്‍ നീക്കുന്നതിനുള്ള ഡീകാനുലേഷന്‍ ശസ്‌ത്രക്രിയ കൂടാതെ പൂര്‍ത്തിയാക്കുന്നതിനുള്ള മാര്‍ഗം വികസിപ്പിച്ചും ശ്രദ്ധേയനായ ഡോ. ഫിലിപ്പ്‌ സിയാറ്റിലില്‍ നടന്ന അമേരിക്കന്‍ തൊറാസിക്‌ സര്‍ജറി (എടിസി) ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ ശസ്‌ത്രക്രിയ കൂടാതെ ട്രാക്കിയോസ്‌റ്റമി ട്യൂബ്‌ നീക്കം ചെയ്യുന്ന രീതിയെ കുറിച്ച്‌ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചിരുന്നു.

ബ്രോങ്കിയല്‍ ആസ്‌ത്മയില്‍ പാല്‍ ഉത്‌പന്നങ്ങള്‍ ചെലുത്തുന്ന സ്വാധീനത്തെകുറിച്ചും, എഎല്‍എസ്‌ രോഗികളില്‍ വൈറ്റമിന്‍ ബികോംപ്ലക്‌സ്‌ ഇന്‍ജക്ഷന്‍ നല്‍കുന്ന ഗുണത്തെകുറിച്ചും വിവിധ രാജ്യങ്ങളിലെ അന്താരാഷ്‌ട്ര കോണ്‍ഫറന്‍സുകളില്‍ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചു. ഗവേഷണ സംഭാവനകള്‍? പരിഗണിച്ച്‌ ഓണററി പിഎച്ച്‌.ഡിയും ഇദ്ദേഹത്തിന്‌ സമ്മാനിക്കപ്പെട്ടു.

ഹെറിറ്റെജ്‌ രജിസ്‌ട്രിയുടെ ഹൂഈസ്‌ ഹൂവിന്റെ? 2007-2008 പതിപ്പില്‍ ഡോ. ജോര്‍ജ്‌ ഫിലിപ്പിന്റെ? നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു.

പ്രൊഫ. ഏലിയാസ്‌, റവ. ഡോ. കെ എം ജോര്‍ജ്‌, തോമസ്‌ കുതിരവട്ടം എക്‌സ്‌ എം പി, ചെറിയാന്‍ ജോര്‍ജ്‌, എം വി ഏബ്രഹാം (യു എസ്‌ എ), നൈനാന്‍ മാനാംപുറം (കാനഡ), സുനില്‍ ഫിലിപ്പ്‌ (ഗള്‍ ഫ്‌) തുടങ്ങിയവരും പുസ്‌തക പ്രകാശന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

വിലാസം:
Dr. Philip George
416 Grand Boulevard
Scarsdale, NY 10583
USA
(PH) 646-361-9509
Email:
renervee@yahoo.com
philipg@franklinnh.net
URL: www.renervee.com:/ renervee.org.
ഡോ. ജോര്‍ജ്‌ ഫിലിപ്പ്‌ എഴുതിയ വൈദ്യശാസ്‌ത്ര ഗ്രന്ഥം `നവജീവനം' പ്രകാശനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക