Image

എല്ലാ അഴിമതികളിലും മുഖ്യമന്ത്രിക്ക് പരോക്ഷ പങ്കുണ്ടെന്ന് പി.സി ജോര്‍ജ്

Published on 03 May, 2015
എല്ലാ അഴിമതികളിലും മുഖ്യമന്ത്രിക്ക് പരോക്ഷ പങ്കുണ്ടെന്ന് പി.സി ജോര്‍ജ്

കോഴിക്കോട്: യു.ഡി.എഫ് രക്ഷപെടണമെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മാറ്റി മറ്റൊരാളെ കൊണ്ട് വരണമെന്ന് പി.സി ജോര്‍ജ്.  പ്രതിച്ഛായ നഷ്ടപ്പെട്ട ഉമ്മാണ്ടിയെ മാറ്റാന്‍ കോണ്‍ഗ്രസ് തയാറാകണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.  കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി വിരുദ്ധ സമരത്തിന്  പിന്തുണ തേടി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍, എസ്.ഡി.പി.ഐ നേതാവ് നാസറുദ്ദീന്‍ എളമരം എന്നിവരുമായി പി.സി ജോര്‍ജ് ചര്‍ച്ച നടത്തി.

എല്ലാ അഴിമതികളിലും മുഖ്യമന്ത്രിക്ക് പരോക്ഷ പങ്കുണ്ടെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. ഉമ്മന്‍ചാണ്ടി രാജഭരണം പോലെയാണ് പി.സി ജോര്‍ജ് ജനസമ്പര്‍ക്ക പരിപാടി നടത്തുന്നത്. തന്നെ മുഖം കാണിക്കാനത്തെുന്നവര്‍ക്ക് രാജാവ് പണം നല്‍കുന്നത്പോലെയാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി സഹായം നല്‍കുന്നത്. ഇതിന് ഉമ്മന്‍ചാണ്ടിക്ക് എന്ത് അധികാരമാണുള്ളതെന്നും പി.സി ജോര്‍ജ് ചോദിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ജോസ് കെ. മാണിക്കെതിരെയും  പി.സി. ജോര്‍ജ് അഴിമതി ആരോണപണമുന്നയിച്ചു. സമൂഹ വിവാഹത്തിന്‍്റെ പേരില്‍ ജോസ് കെ. മാണി കോടികള്‍ വെട്ടിച്ചു.  കേരള കോണ്‍ഗ്രസിന്‍െറ അമ്പതാം വാര്‍ഷികം മകനെ അവരോധിക്കാനുള്ള വേദിയാക്കി മാണി മാറ്റിയെന്നും ജോര്‍ജ് പറഞ്ഞു. (Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക