Image

മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ പിക്‌നിക്ക് അവിസ്മരണീയമായി

സജി കരിമ്പന്നൂര്‍ Published on 03 May, 2015
 മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ പിക്‌നിക്ക് അവിസ്മരണീയമായി
താമ്പാ, ഫ്‌ളോറിഡ: സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ ജൂബിലി പിക്‌നിക്ക് വന്‍ വിജയമായി.

ജെറാള്‍ഡ് അവന്യൂവിലുള്ള മനോഹരമായ റോഡ്‌നി കോള്‍സണ്‍ പാര്‍ക്കില്‍ രാവിലെ ഒമ്പതു മണിക്ക് പരിപാടികള്‍ ആരംഭിച്ചു. ക്രിക്കറ്റ് ടൂര്‍ണമെന്റ്, കുക്കറി കോണ്ടെസ്റ്റ്, ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് വടംവലി മത്സരം തുടങ്ങി പുതുമയുള്ള പരിപാടികളാണ് ഇത്തവണ സംഘാടകര്‍ അണിയിച്ചൊരുക്കിയിരുന്നത്.

പാശ്ചാത്യ ഡിഷുകള്‍, നാടന്‍ ഡിഷുകള്‍, തട്ടുകട ദോശ തുടങ്ങി നിരവധി വിഭവങ്ങള്‍ ആസ്വദിക്കാന്‍ സാധിച്ചുവെന്ന് പങ്കെടുത്തവരെല്ലാം അഭിപ്രായപ്പെട്ടു.

തുടര്‍ന്ന് നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിരവധി ടീമുകള്‍ പങ്കെടുത്തു. കേരളാ ടസ്‌കേഴ്‌സ് ടീം എട്ടു വിക്കറ്റിനു രണ്ട് ഓവര്‍ ബാക്കി നില്‍ക്കെ വിജയംകണ്ടു. ഏറ്റവും മികച്ച ടീമിന് ബേബി പുതുശേരിയുടെ പ്രത്യേക പാരിതോഷികവും നല്‍കപ്പെട്ടു. പായസം തയാറാക്കല്‍ മത്സരത്തില്‍ ആലീസ് ബേബി വിജയിച്ചു. ട്രോഫികളും ക്യാഷ് അവാര്‍ഡുകളും എം.എ.സി.എഫ് ഗോള്‍ഡന്‍ ജൂബിലി ഗ്രാന്റ് ഫിനാലെയോടനുബന്ധിച്ച് ഇനിയും നടക്കാനുള്ള സമ്മേളനത്തില്‍ വെച്ച് നല്‍കുന്നതാണ്.

ഗൃഹാതുരതയുടെ നേര്‍ക്കാഴ്ചകളുമായി നിരവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ് സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് ഇനിയും നടക്കാനിരിക്കുന്നത്. പ്രസ്തുത പ്രോഗ്രാമുകള്‍ ഓണം 2015, ജൂബിലി ഗ്രാന്റ് ഫിനാലെ, ജയറാം ഷോ, നാടകമേള, ക്രിസ്തുമസ്- ന്യൂഇയര്‍ പ്രോഗ്രാമുകള്‍ തുടങ്ങിയവയാണ്.

ജൂബിലി പിക്‌നിക്കിന്റെ വിജയകരമായ നടത്തിപ്പിനു ഷീലാക്കുട്ടി, ബിജോയി ജേക്കബ്, സാജന്‍ കോരുത്, ഷീലാ സാജു, സാലി മച്ചാനിക്കല്‍, അബു സാം, അരുണ്‍ ജയമോന്‍, ബേബിച്ചന്‍ ചാലില്‍, ജിബിന്‍ ജോസ്, ജോണ്‍സണ്‍ പടിക്കപ്പറമ്പില്‍, രേഹി മാത്യു, സജി മഠത്തിലേട്ട്, സിന്ധു ജിതേഷ്, സുജിത് കുമാര്‍ അച്യുതന്‍, ജെയിംസ് ഇല്ലിക്കല്‍, ടി. ഉണ്ണികൃഷ്ണന്‍, സോണി കുളങ്ങര, ബെന്നി വഞ്ചിപ്പുരയ്ക്കല്‍, ഫ്രാന്‍സീസ് വയലുങ്കല്‍, മറിയാമ്മ വട്ടമറ്റം, ഫെലിക്‌സ് മച്ചാനിക്കല്‍, നിര്‍മല്‍ മേനോന്‍, കുര്യന്‍ കോശി, ട്രീസ തെക്കനാട്ട്, അനീനാ ലാസര്‍, സജി കരിമ്പന്നൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
 മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ പിക്‌നിക്ക് അവിസ്മരണീയമായി മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ പിക്‌നിക്ക് അവിസ്മരണീയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക