Image

"സോഷ്യലിസം' (കവിത: ജയ് പിള്ള)

Published on 03 May, 2015
"സോഷ്യലിസം' (കവിത: ജയ് പിള്ള)
295 പേരുടെ മരണത്തിനു ഇടയാക്കി മലേഷ്യന്‍ വിമാനം റഷ്യന്‍ അതിര്‍ത്തിയില്‍ വെടിവച്ചു വീഴ്ത്തി രക്തം കുടിച്ചു വീര്‍ത്തു നന്മ നശിച്ച ചുവപ്പന്മാര്‍ക്കു വേണ്ടി.വിമാനം ഉയരും മുന്‍പേ FB യില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്ത ഡച്ച്കാരാന്‍ സുഹൃത്തിനും മറ്റു യാത്രകാര്‍കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

ഉയരും മുന്‍പ് നീ എഴുതി,
നിന്റെ നീല അഭ്രപാളിയില്‍
ഞാനിതാ പറക്കുന്നു
മലയയുടെ മഹാ രഥത്തില്‍
എനിക്കായ് നിങ്ങള്‍ കാത്തു വച്ച
സ്‌നേഹം നുകരാന്‍ കൊതിക്കുന്ന
മനസ്സുമായ് ഞാന്‍ വരുന്നു
കരകള്‍ താണ്ടി.
അതിര്‍ത്തികള്‍ വരകളായ്
നേര്‍ത് നേര്‍ത്തന്യമായ്
വീണ്ടും അതിരുകള്‍ താണ്ടി
ഒരു നീണ്ട യാത്ര
എവിടെയോ പുകയുന്ന ദാര്‍ഷ്ട്യം
മേലെ എരിയുന്ന സൂര്യന് കീഴില്‍
ചുവപ്പിന്റെ മക്കള്‍ തീര്‍ത്ത
കുഴല്‍ തോക്കുകള്‍ ഗര്‍ജ്ജിച്ചു
എന്തിനോ ആര്‍ക്കോ വേണ്ടി
വിടുപണി ചെയ്യും ഇരുകാലികള്‍
അധികാര സര്‍പം വിഷംതുപ്പി
അത് നുകര്‍ന്ന ലാസ്യ ലംബടന്‍
ആകാശ പറവയെ എയ്തു വീഴ്ത്തി
ചിതറിയ ഹൃദയങ്ങള്‍
പുകച്ചുരുളായ് തലച്ചോറുകള്‍
ചോരതുപ്പും സിരാ ശ്രേണികള്‍
നാളെയുടെ സ്വപ്‌­നങ്ങള്‍
നിലം പൊത്തിയ മനുഷ്യാത്മാക്കള്‍
ചോരകുടിച്ച് ചുവപ്പണിഞ്ഞ
നിന്റെ ഏകത്വചിന്ത,ഏകാധിപത്യം
തകര്‍ന്നടിഞ്ഞ സോഷ്യലിസം
ഇതോ നിന്റെ മാനുഷിക നന്മ
മാര്‍ക്‌സും ,ഏന്ഗലും ലജ്ജിച്ചു തലതാഴ്തി
വീണ്ടും നീ ഏറ്റു പാടി
പരാജിതന്റെ പടു പാട്ട്
"ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നില്ല'
"സോഷ്യലിസം' (കവിത: ജയ് പിള്ള)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക