Image

എ.എസ്‌.ഐ സീനിയര്‍ ഇന്‍സ്‌പെക്ടറെ വെടിവച്ച ശേഷം സ്വയം വെടിവച്ച്‌ മരിച്ചു

Published on 02 May, 2015
എ.എസ്‌.ഐ സീനിയര്‍ ഇന്‍സ്‌പെക്ടറെ വെടിവച്ച ശേഷം സ്വയം വെടിവച്ച്‌ മരിച്ചു
മുംബയ്‌: എ.എസ്‌.ഐ സീനിയര്‍ ഇന്‍സ്‌പെക്ടറെ വെടിവച്ച ശേഷം സ്വയം വെടിവച്ച്‌ മരിച്ചു. ലീവ്‌ എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ്‌ വെടിവെയ്‌പില്‍ കലാശിച്ചത്‌. മുംബയ്‌ വകോല പൊലീസ്‌ സ്‌റേറഷനില്‍ ശനിയാഴ്‌ച രാത്രി 8.45ഓടെയാണ്‌ സംഭവം. ദിലീപ്‌ ഷിര്‍കെ എന്ന എ.എസ്‌.ഐയാണ്‌ ക്ഷുഭിതനായി ഇന്‍സ്‌പെക്ടര്‍ക്കു നേരെ വെടിയുതിര്‍ത്തത്‌.

വെടിയേറ്റ ഇന്‍സ്‌പെക്ടര്‍ വിലാസ്‌ ജോഷിയെ മുംബയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്‍സ്‌പെകറുടെ സമീപമുണ്ടായിരുന്ന വയര്‍ലെസ്‌ ഓപറേറ്റര്‍ക്കും വെടിയേറ്റു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക