Image

കവികള്‍ (കവിത: ജി. പുത്തന്‍കുരിശ്‌)

Published on 02 May, 2015
കവികള്‍ (കവിത: ജി. പുത്തന്‍കുരിശ്‌)
മേശയിലെകോപ്പയില്‍ നുരഞ്ഞുപൊങ്ങുന്ന വീഞ്ഞിനെ
നോക്കിയിരിക്കുകയായിരുന്നു നാലുകവികള്‍

ഒന്നാംകവി:

ആകര്‍ഷണീയമായ ഒരാരണ്യത്തിലെ
മുകില്‍സമാനമായ പറവകളെപ്പോലെ ഈ വീഞ്ഞിന്റെ
നറുമണംഅന്തരീക്ഷത്തില്‍ചുറ്റിപ്പറ്റി നില്‌ക്കുന്നത്‌
ഞാന്‍ എന്റെമൂന്നാംകണ്ണുകൊണ്ട്‌കാണുന്നു.

രണ്ടാംകവി:

എന്റെഅന്തഃകര്‍ണ്ണങ്ങളാല്‍മൂടല്‍മഞ്ഞിലെ
കുരുവികളുടെ ഗാനാലപനം എനിക്ക്‌ കേള്‍ക്കാന്‍ കഴിയുന്നു.
ഒരുവെളുത്ത പനിനീര്‍പ്പൂഅവളുടെദളങ്ങളാല്‍ഒരു
തേനീച്ചയെതടവിലാക്കുന്നതുപോലെ,
എന്റെഹൃദയം ആ ശ്രുതിമധുരഗാനത്തെ
വിടാതെഉള്ളില്‍ സ്വാംശികരിയ്‌ക്കുന്നു.

മൂന്നാംകവി:

കണ്ണുകളടച്ച്‌കൈകളുയര്‍ത്തി ഇങ്ങനെ പറഞ്ഞു, `എന്റെ
കൈകള്‍ക്കൊണ്ട്‌ എനിയ്‌ക്ക്‌അവയെസ്‌പര്‍ശിക്കാന്‍ കഴിയുന്നു
ഉറങ്ങുന്ന ഒരുമോഹിനിയുടെ നിശ്വാസംഎന്റെകൈവിരലില്‍
ഉരസുന്നതുപോലെ, എനിയ്‌ക്ക്‌അവയുടെ
ചിറകുകളെതൊടാനും അനുഭവിയ്‌ക്കാനുംകഴിയുന്നു.'

നാലാംകവി.

എഴുനേറ്റ്‌വീഞ്ഞുകോപ്പ ഉയര്‍ത്തിപ്പിടിച്ച്‌സങ്കടദ്യോതകമായ
ശബ്‌ദത്തോടെ ഇങ്ങനെ പറഞ്ഞു, `എന്റെമങ്ങിയകാഴ്‌ചയും,
കേള്‍വിക്കുറവും, സ്‌പര്‍ശനമില്ലായ്‌മയുംമൂലം
ഈ വീഞ്ഞിന്റെ നറുമണംകാണുന്നതിനൊ, ഇതിന്റെകൂജനത്തെ
കേള്‍ക്കുന്നതിനൊ, ഇതിന്റെചിറകടികളെ
അനുഭവിയ്‌ക്കുന്നതിനൊ എനിയ്‌ക്ക്‌കഴിയുന്നില്ല പക്ഷെ
ഈ വീഞ്ഞൊഴിച്ച്‌, ഇന്ദ്രിയങ്ങളാല്‍ എല്ലാംമനസ്സിലാക്കാന്‍ കഴിയുന്നു.
ആയതുകൊണ്ട്‌ ഞാനിത്‌ കുടിച്ചേ തീരു.അത്‌ എന്റെ
ജ്ഞാനേന്ദ്രിയത്തിന്റെമൂര്‍ച്ച കൂട്ടുകയുംഎന്നെ, നിങ്ങള്‍
അനുഭവിക്കുന്ന ഉത്‌കര്‍ഷവുംഉന്നതവുമായ
പരമാനന്ദത്തിലെത്തിലേയ്‌ക്ക്‌ഉയര്‍ത്തുകയുംചെയ്യും.'

ഇങ്ങനെ പറഞ്ഞ്‌അദ്ദേഹംകോപ്പ ചുണ്ടോടടുപ്പിച്ച്‌
വീഞ്ഞീന്റെഅവസാന തുള്ളിവരെമുത്തിക്കുടിച്ചു.
അമ്പരപ്പോടെ, വായ്‌തുറന്ന്‌ പിടിച്ചുമൂന്ന്‌
കവികളുംഅയാളെതുറിച്ചുനോക്കിയിരുന്നു
അവരുടെവരുണ്ടതുണ്ടയില്‍കഠിനമായദാഹവുംഅവരുടെ
കണ്ണുകളില്‍കാവ്യാത്‌മകമായവാക്കുകളില്‍കുറിയ്‌ക്കാനാവാത്ത
വെറുപ്പും പ്രതിബിംബിച്ചിരുന്നു.

(ഖലീല്‍ജിബ്രാന്റെ `പോയറ്റ്‌സിന്റെ' പരിഭാഷ)
കവികള്‍ (കവിത: ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
G. Puthencruz 2015-05-02 17:42:23

Poets

Four poets were sitting around a bowl of punch that stood on a table.

Said the first poet, “Methinks I see with my third eye the fragrance of this wine hovering in space like a cloud of birds in an enchanted forest.”

The second poet raised his head and said, “With my inner ear I can hear those mist-birds singing. And the melody holds my heart as the white rose imprisons the bee within her petals.”

The third poet closed his eyes and stretched his arm upwards, and said, “I touch them with my hand. I feel their wings, like the breath of a sleeping fairy, brushing against my fingers.”

Then the fourth poet rose and lifted up the bowl, and he said, “Alas, friends! I am too dull of sight and of hearing and of touch. I cannot see the fragrance of this wine, nor hear its song, nor feel the beating of its wings. I perceive but the wine itself. Now therefore must I drink it, that it may sharpen my senses and raise me to your blissful heights.”

And putting the bowl to his lips, he drank the punch to the very last drop.   The three poets, with their mouths open, looked at him aghast, and there was a thirsty yet unlyrical hatred in their eyes.

andrew 2015-05-03 13:43:36

True poetry must come from within. If you are not true to yourself your poetic imagination become a trash. That is a major problem we encounter with poets. Some may get famous by trash poetry and many imitate it as modern. It is the duty of the poet to bring out the evils of the society and promote good. In order to get that courage the poet has to be true to himself, void of hypocrisy. If the poet is fake and a pretender, time will bring out the real in him. Then he will be the looser.

So to all the poets out there- be honest. We have enough trash around. Please do not add to the heap.

,

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക