Image

അക്ഷയ ത്രിതിയ, സത്യത്തില്‍ ആര്‍ക്കാണ് പുണ്യ ദിനം (ജയ് പിള്ള )

ജയ് പിള്ള Published on 02 May, 2015
അക്ഷയ ത്രിതിയ, സത്യത്തില്‍ ആര്‍ക്കാണ് പുണ്യ ദിനം (ജയ് പിള്ള )
ഹിന്ദു ജൈന മത വിശ്വാസങ്ങളുടെ ഭാഗം ആയി നല്ല ദിവസങ്ങളില്‍ ഒന്നായി വിശ്വസിക്കപ്പെടുന്ന ദിനം ആണ് 'അക്ഷയ ത്രിതിയ '
അല്പം പുരാണ ചരിത്രം (സങ്കല്‍പം). പരശുരാമന്റെ ജന്മ ദിനം ആണ് അക്ഷ്യതൃതിയ (വിഷ്ണുവിന്റെ അവതാരം.) ഗണപതിയും  വേദവ്യാസനും മഹാഭാരതം എഴുതി തുടങ്ങിയതും ഇതേ നാളില്‍ തന്നെ. ജൈന മതത്തില്‍ ഇത് അവരുടെ 24 തീര്‍ഥങ്കരന്‍മാരില്‍ ആദ്യ തീര്‍ഥങ്കരന്‍ ഋഷഭദേവ നീണ്ട ഉപവാസം നിറുത്തി നീര് സേവിച്ച ദിനം. അവര് അത് ഭാഗ്യമുള്ള ദിനവും  ഉത്തമവും ആയി കാണുന്നു.

ദാന ധര്മാങ്ങള്‍കും മഹാപുരാണ രചന ആരംഭിച്ച ദിനത്തിനും കച്ചവടക്കാര്‍ പുതിയ പ്രാധാന്യം നല്കി സ്വര്‍ണം വാങ്ങാന്‍ ഉത്തമമായ ദിനം. ഈ പരസ്യത്തില്‍ എന്നും മരുപ്പച്ച തേടുന്ന മലയാളി മുങ്ങി താഴാന്‍ തുടങ്ങിയിട്ട് ഏകദേശം 14 വര്‍ഷം.  ഒരു വനവാസ കാലം. കാന്തിക ശക്തി നമ്മെ പഠിപ്പിച്ചത് ശാസ്ത്രം എങ്കില്‍ ഇതുപോലുള്ള പറ്റിക്കലുകളുടെ ആദ്യ കവാടം തുറക്കുന്നത്  മലയാളി ആണ്. ആട് , മാഞ്ചിയം, ആര്‍ എം പി , യൂക്കാലി, മണി ചെയിന്‍, ആംവേ , ലാട വൈദ്യം, ജോത്സ്യം, കൂടോത്രം, യന്ത്രം, അക്ഷയ ത്രിതിയ, വ്യാജ പ്രഘോഷണങ്ങള്‍, ഓതലുകള്‍  എല്ലാം മലയാളിക്ക് സ്വന്തം. ഏതു കാര്യം വച്ചാലും കാന്തിക ശക്തിയുള്ള മലയാളി. അതിനുള്ള തെളിവാണ് കേരളത്തില രണ്ടു നീണ്ട വരികള്‍. ഒന്ന് പുരുഷനും ഒന്ന് സ്ത്രീക്കും. ത്രിതിയ നാളിലെ പെണ്ണുങ്ങളുടെ ഐശ്വര്യ സമ്പാദന നിര, മറ്റൊന്ന് ഹര്‍ത്താല്‍ തലേന്നും മാസ അവസാനവും പുരുഷന്മാരുടെ ബിവറേജസ് നിര. എന്തൊരു ഐക്യം, സാഹോദര്യം .

അക്ഷയ ത്രിതിയ സത്യത്തില്‍ ആര്‍ക്കാണ് പുണ്യ ദിനം, ഐശ്വര്യ ദിനം?  കച്ചവടക്കാര്‍കോ? അതോ സ്വര്ണം വാങ്ങുന്നവര്‍കോ? ജാതി മത വ്യത്യാസം ഇല്ലാതെ സ്വര്‍ണം വാങ്ങി ആഘോഷിക്കുന്ന മലയാളി പറ്റിക്കല്‍ പരിപാടികളില്‍ നിന്നും എന്ന് കര കയറും?

ചാനലുകളുടെയും പത്രങ്ങളുടെയും അന്നദാതാക്കല്‍ ആയ സ്വര്ണ കച്ചവടക്കാര്‍ എന്താണ് സ്വര്‍ണ പരസ്യങ്ങള്‍ കൊണ്ട് ഉദേശിക്കുന്നത്. അല്‍പ വസ്ത്രധാരി ആയ സുന്ദരിആയ സ്ത്രീ കഴുതുമുതല്‍ പുക്കിള്‍ വരെ മാല, കൈത്തണ്ട മുഴുവന്‍ വളകള്‍, തലയില്‍, എന്തിനധികം ശരീരം സ്വര്‍ണത്തില്‍ മൂടി നിന്ന് ജനങ്ങളെ പറ്റിക്കുന്ന കപട പരസ്യങ്ങള്‍. ഇതിനെക്കാള്‍ എത്രയോ അന്തസോടെ  ആണ് കാമാട്ടി പുരത്തെ പെണ്ണുങ്ങള്‍ വിശപ്പടക്കാന്‍ വേണ്ടി വഴിയില്‍ നിരന്നു നില്കുന്നത്. (അവര്‍ ഇല്ലാത്തതു പറയുന്നില്ല.)

ഇന്ത്യയിലെ പ്രമുഖ  പണക്കാര്‍ കേരള സ്വദേശികള്‍ അല്ല. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ കച്ചവടം നടക്കുന്നത് കേരളം എന്ന കൊച്ചു സംസ്ഥാനത്താണ്. കേരളത്തിലെ ഏത് പട്ടണങ്ങളിലും 80-90 സ്വര്‍ണ  കച്ചവടക്കാര്‍ ഏകദേശം 75 മുതല്‍ 85 കിലോ വരെ സ്വര്‍ണം സ്‌റ്റോക്ക് ചെയ്യാന്‍ ലൈസന്‌സുള്ളവര്‍ ആണ്. സ്വര്‍ണം വാങ്ങുന്നതും, വില്‍കുന്നതും കേന്ദ്ര എക്‌സൈസ് വകുപ്പിന്റെ പ്രത്യേക ലൈസന്‍സില്‍ ആയിരുന്നു ഇതുവരെ. എന്നാല്‍ ഇന്ന് ആ നിയമം  ഇല്ല. വെട്ടിപ്പുകല്കു സര്‍കാരുകല്‍ പരസ്യമായി കൂട്ട് നില്കുന്നു. കേരളത്തില്‍ വാങ്ങുന്നതും വില്‍കുന്നതുമായ സ്വര്‍ണത്തിന്റെ കനെക്കെടുതാല്‍ ഒരു പക്ഷെ വാങ്ങിയതിനെക്കാള്‍ കൂടുതല്‍ സ്വര്‍ണം ദിവസേന വിറ്റഴിയുന്നു എന്ന് കാണാം. വില്പന നികുതി, വാങ്ങുന്ന വഴികള്‍ എന്നിവയെ പറ്റി വ്യക്തമായ അന്യോഷണം നടത്തിയാല്‍ പല 'കല്യാണ രാമന്മാരും' 'ഭീമമാരും ','ലൂക്കകളും'  കട പൂട്ടേണ്ടി വരും എന്ന് വ്യക്തം.

ഒരു ചെറിയ സ്വര്‍ണകണക്ക് : 2005-2006 ല്‍ കേരളത്തിലെ സ്വര്ണ കച്ചവടം 10000 കോടി രൂപയുടെ ആണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 1% വാറ്റ് നികുതി പ്രകാരം ഖജനാവില്‍ എത്തേണ്ടത് 100 കോടി, എത്തിയത് വെറും 21  കോടി. ബാക്കി തുക എവിടെ പോയി. പാര്‍ടി ഫണ്ടിലോ അതോ....സൗജന്യ മായി കച്ചവടക്കര്ക് കൊടുത്തത് 79  കോടിയോ?

ഇത് പഴയ കാലം നമുക്ക് മുന്നോട്ടു വരാം 2013-2014 വാറ്റ് 5 ശതമാനം ആക്കി സര്‍ക്കാര്‍ പരിഷ്‌കരിച്ചു. കച്ചവടക്കാര്‍ പ്രതിഷേധിച്ചു. സ്വര്‍ണകച്ചവടം 80,000 കോടി രൂപ അതെ വര്‍ഷത്തില്‍ കേരളത്തില്‍ നടന്നു. 9 വര്ഷത്തിനു ശേഷം കച്ചവടത്തില്‍ ഉണ്ടായ വളര്ച്ചയും വാറ്റില്‍ വന്ന മാറ്റവും കൂടി പരിഗണിക്കുക .4000 കോടി രൂപ സര്‍ക്കാര്‍ വരുമാനം വരേണ്ടിടത് കച്ചവടക്കാര്‍ നല്കിയതു 470 കോടി രൂപ. ബാക്കി 3529 കോടി രൂപ  സ്വാഹ ...!!!  ഇത് നേരായ മാര്‍ഗത്തില്‍ കച്ചവടക്കാര്‍ വിറ്റ സ്വര്‍ണത്തിന്റെ കണക്കാണ് എങ്കില്‍ , ബില്‍ ഇല്ലാതെയുള്ള വില്പന എത്ര ?വരുമാനം എത്ര?. സത്യത്തില്‍ ആരാണ് അക്ഷയ തൃതിയയില്‍ ഐശ്വര്യവാന്‍മാര് ആയതു ?..

സ്വര്‍ണത്തില്‍ മലയാളി നിക്ഷേപിച്ച പണം എത്ര കോടി കാണും? അവ ബാങ്ക് ലോക്കര്‍, പണയം എന്നിങ്ങനെ ഉള്ള സ്ഥലങ്ങളില്‍ നിര്‍ജീവ അവസ്തയില്‍ ഇരിക്കുന്നു. സ്വര്‍ണ വില എന്ന കടലാസിലെ അക്കങ്ങള്‍ ആഗോളപരമായി താഴുകയും അമിത വില കൊടുത്തു വാങ്ങിയ ഈ സ്വര്ണം മുഴുവന്‍ ഒരു സുപ്രഭാതത്തില്‍ കച്ചവടത്തിനായി വരികയും ചെയ്താല്‍  ഉണ്ടാകുന്ന അവസ്ഥ ഒന്ന് മലയാളി ചിന്തിക്കെണ്ടിയിരിക്കുന്നു. കാരണം പിന്നീടു സ്വര്‍ണത്തിന് കടലാസ്സിന്റെ വില പോലും കാണില്ല. വ്യവസായങ്ങളില്‍ പണം നിക്ഷേപിച്ചു രാജ്യ വളര്ച്ചയ്ക്ക് കരുതെണ്ട പൌരന്മാര്‍ കാണിക്കുന്ന ശുദ്ധ അസംബന്ധമായെ സ്വര്‍ണ നിക്ഷേപത്തെ കാണാന്‍ കഴിയൂ.

ഇതിനു സര്‍ക്കാര്‍ തലത്തില്‍ ബോധാവല്കരണവും വ്യവസായ സംരംഭകര്‍ക് വ്യവസായങ്ങള്‍ തുടങ്ങാനുള്ള സമര മുക്ത അന്ടരീക്ഷവും രാഷ്ട്രീയ പാര്‍ടികള്‍ സജ്ജമാക്കണം. കള്ള് വിറ്റും,സ്വര്ണം വിറ്റും പിന് വാതില്‍ കൊള്ളകള്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു .

തയ്യാറാക്കിയത് :ജയ് പിള്ള 


അക്ഷയ ത്രിതിയ, സത്യത്തില്‍ ആര്‍ക്കാണ് പുണ്യ ദിനം (ജയ് പിള്ള )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക