Image

മാണിക്കെതിരായ അന്വേഷണം നീളുന്നതില്‍ അതൃപ്തി അറിയിച്ചെന്ന് ഹസന്‍

Published on 02 May, 2015
മാണിക്കെതിരായ അന്വേഷണം നീളുന്നതില്‍ അതൃപ്തി അറിയിച്ചെന്ന് ഹസന്‍
കൊച്ചി: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം.മാണിക്കെതിരായ അന്വേഷണം നീണ്ടു പോകുന്നു എന്ന അഭിപ്രായം ഉണ്ടെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു. ഇക്കാര്യം താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് സി.പി.ഐ.എമ്മിന്റെ കൈയിലെ ചട്ടുകമായി മാറി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ ബാര്‍ കോഴ വിഷയം സജീവമായി നിലനിര്‍ത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഹസന്‍ ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക