Image

ഡോ. പുലാപ്ര ബാലകൃഷ്ണന്‍ സി.ഡി.എസില്‍ നിന്ന് രാജിവച്ചു

Published on 02 May, 2015
 ഡോ. പുലാപ്ര ബാലകൃഷ്ണന്‍ സി.ഡി.എസില്‍ നിന്ന് രാജിവച്ചു


തിരുവനന്തപുരം: പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധനായ ഡോ. പുലാപ്ര ബാലകൃഷ്ണന്‍ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ (സി.ഡി.എസ്) നിന്ന് രാജിവച്ചു. രാജിക്കത്ത് അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സി.ഡി.എസ് ചെയര്‍മാന്‍ ബിമല്‍ ജലാനും നല്‍കിയിട്ടുണ്ട്.

അക്കാദമിക് വര്‍ഷത്തിന്റെ തുടക്കത്തില്‍ മുന്നറിയിപ്പില്ലാതെ ലക്ചറര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതും കൈയയച്ച് ഗ്രേഡ് നല്‍കാന്‍ നിര്‍ബന്ധിച്ചതും ജീവനക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടതിനെ തുടര്‍ന്നുണ്ടായ വിഷയങ്ങളുമാണ് രാജിക്ക് കാരണമെന്ന് കത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

നേരത്തെ സി.ഡി.എസിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഒക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി , ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ലോകബാങ്ക് (വാഷിങ്ടണ്‍), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (കോഴിക്കോട്) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐ.എല്‍.ഒ, റിസര്‍വ്ബാങ്ക്ഓഫ് ഇന്ത്യ, യു.എന്‍.ഡി.പി എന്നിവയുടെ കണ്‍സള്‍ട്ടന്റ് ആയിരുന്നു. ഉെ്രെകനിന്റെ കണ്‍ട്രി എക്കണോമിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക