Image

അഴിമതിക്കേസ് നാണക്കേടല്ലാത്ത കാലം: വിജിലന്‍സ് ഡയറക്ടര്‍

Published on 02 May, 2015
 അഴിമതിക്കേസ് നാണക്കേടല്ലാത്ത കാലം: വിജിലന്‍സ് ഡയറക്ടര്‍


തിരുവനന്തപുരം: അഴിമതിക്കേസില്‍ കുടുങ്ങുന്നത് നാണക്കേടല്ലാത്ത കാലമാണിതെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍. ആഗോള അഴിമതി നിര്‍മാര്‍ജന ദിനാചരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അഴിമതിയുടെ കാര്യത്തില്‍ രാഷ്ട്രീയക്കാരും ക്രിമിനലുകളും ഉദ്യോഗസ്ഥരും കൈകോര്‍ക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. നിയമ സംവിധാനത്തിലെ പിഴവുകള്‍ അഴിമതി വളരാന്‍ ഇടയാക്കുന്നു. അഴിമതിക്കേസുകളുടെ വിചാരണയ്ക്ക് കാലതാമസമുണ്ടാകുന്ന സാഹചര്യം മാറണം. അഴിമതിക്കേസില്‍ വിചാരണക്കോടതിക്കുശേഷം ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും വിചാരണ പൂര്‍ത്തിയാകുന്നതോടെ അഴിമതി നടത്തിയ ആളുടെ ജീവിതം അവസാനിച്ചിരിക്കും.

1200 അഴിമതിക്കേസുകളാണ് സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത്. അവയുടെയെല്ലാം അന്വേഷണം പൂര്‍ത്തിയാകാന്‍ 25 വര്‍ഷമെങ്കിലും എടുക്കും. മാധ്യമങ്ങള്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ക്കുമേല്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയാല്‍ അഴിമതി ഒരു പരിധിവരെയെങ്കിലും തടയാനാകും. അഴിമതി വിരുദ്ധ സംസ്‌കാരം വളര്‍ന്നുവന്നാല്‍ മാത്രമെ അഴിമതി തുടച്ചുനീക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക