Image

റിയാദില്‍ പാര്‍പ്പിടകേന്ദ്രത്തില്‍ തീപിടുത്തം; അഞ്ചു തൊഴിലളികള്‍ വെന്തു മരിച്ചു

Published on 02 May, 2015
റിയാദില്‍ പാര്‍പ്പിടകേന്ദ്രത്തില്‍ തീപിടുത്തം; അഞ്ചു തൊഴിലളികള്‍ വെന്തു മരിച്ചു

റിയാദ്: റിയാദില്‍ പാര്‍പ്പിട കേന്ദ്രത്തിനു തീപിടിച്ചു അഞ്ചു തൊഴിലാളികള്‍ വെന്തുമരിച്ചു. റിയാദിലെ അല്‍ നദീം സ്ട്രീറ്റില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണു സംഭവം.

മരിച്ചവരെല്ലാം ഏഷ്യന്‍ വംശജരാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. വിവരം അറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ കെട്ടിടത്തില്‍ കുടുങ്ങിയവരെയെല്ലാം രക്ഷപ്പെടുത്തി.

മുറിയില്‍ കിടന്നുറങ്ങിയവരാവാം മരിച്ചതെന്നാണു കരുതുന്നത്.

വെള്ളിയാഴ്ച അവധിയായതിനാല്‍ രാവിലെ പലരും വൈകി മാത്രമേ ഉണരുകയുള്ളു. മുറിയുടെ പ്രവേശനസ്ഥലത്താണു തീപിടിത്തം ആദ്യം സംഭവിച്ചത്.

പിന്നീട് അടുക്കള ഭാഗത്തേക്കു പടരുകയായിരുന്നുവെന്നു റിയാദ് സിവില്‍ ഡിഫന്‍സ് വക്താവ് ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ ഹമ്മാദി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക