Image

വില്യം രാജകുമാരന്‌ പെണ്‍കുഞ്ഞ്‌ പിറന്നു

Published on 02 May, 2015
വില്യം രാജകുമാരന്‌ പെണ്‍കുഞ്ഞ്‌ പിറന്നു
ലണ്ടന്‍: വില്യം രാജകുമാരന്‌ പെണ്‍കുഞ്ഞ്‌ പിറന്നതായി റിപ്പോര്‍ട്ട്‌. ബക്കിങ്‌ഹം കൊട്ടാരമാണ്‌ ഇക്കാര്യം അറിയിച്ചത്‌. 'പ്രാദേശിക സമയം രാവിലെ 8.34ന്‌ പെണ്‍കുഞ്ഞ്‌ പിറന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു' ഫഇതായിരുന്നു അറിയിപ്പ്‌. 180 വര്‍ഷത്തിനുശേഷമാണ്‌ ഡച്ചസ്‌ ഓഫ്‌ കേംബ്രിജിന്‌ പെണ്‍കുട്ടി പിറക്കുന്നത്‌. പാഡിങ്‌ട്ടണിലെ സെന്‍റ്‌ മേരീസ്‌ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന്‍െറ പേര്‌ തീരുമാനിച്ചിട്ടില്ല.

2010 നവംബറില്‍ വിവാഹിതരായ വില്യം- കെയ്‌റ്റ്‌ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്‌. 2013ല്‍ പിറന്ന പ്രിന്‍സ്‌ ജോര്‍ജാണ്‌ ആദ്യത്തെ കുട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക