Image

ഭൂമി ഏറ്റെടുക്കല്‍ ബില്‍ അടിച്ചമര്‍ത്തലിനുവേണ്ടി: രാഹുല്‍

Published on 02 May, 2015
ഭൂമി ഏറ്റെടുക്കല്‍ ബില്‍ അടിച്ചമര്‍ത്തലിനുവേണ്ടി: രാഹുല്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ ബില്‍ കൊണ്ടുവന്നത്‌ കര്‍ഷകരേയും ഗോത്ര വര്‍ഗക്കാരേയും മാത്രമല്ല മദ്ധ്യവര്‍ത്തി സമൂഹത്തെ കൂടി അടിച്ചമര്‍ത്തുന്നതിന്‌ വേണ്ടിയാണെന്ന്‌ കാണ്‍ഗ്രസ്‌ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആക്ഷേപിച്ചു. അതിനെതിരെ പോരാടാന്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാവും. ഫ്‌ലാറ്ര്‌ വാങ്ങാന്‍ പണം നല്‍കിയവര്‍ക്ക്‌ അത്‌ ലഭിക്കാതെ വന്നത്‌ ഇടപാടിലെ സുതാര്യതയില്ലായ്‌മ കൊണ്ടാണ്‌ രാഹുല്‍ പറഞ്ഞു. നിശ്ചിത ദിവസത്തിനുള്ളില്‍ ഫ്‌ളാറ്റ്‌ ലഭിക്കുമെന്ന്‌ അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഫ്‌ളാറ്റ ലഭിച്ചില്ല. ഇതെല്ലാം ഇടപാടിലെ സുതാര്യത കുറവിനെയാണ്‌ കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്‌ളാറ്റ്‌ വാങ്ങാന്‍ പണം നല്‍കിയ വിവിധ സംഘടനകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക