Image

ഓര്‍ത്തഡോക്‌സ് യുവജനപ്രസ്ഥാനം രാജ്യാന്തര സമ്മേളനം മേയ് 14 മുതല്‍

Published on 02 May, 2015
 ഓര്‍ത്തഡോക്‌സ് യുവജനപ്രസ്ഥാനം രാജ്യാന്തര സമ്മേളനം മേയ് 14 മുതല്‍

ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം 79ാം രാജ്യാന്തര സമ്മേളനം മേയ് 14 മുതല്‍ 16 വരെ പാമ്പാടി മാര്‍ കുര്യാക്കോസ് ദയറായില്‍ നടക്കും. 14ന് 3.30ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. സ്വാഗതസംഘം ഓഫീസ് പാമ്പാടി ദയറായില്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ഫാ. ടി.ജെ. ജോഷ്വാ അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി ഫാ. പി.വൈ. ജെസന്‍, ഫാ. തോമസ് വര്‍ഗീസ് കാവുങ്കല്‍, ഫാ. മാത്യു കെ. ജോണ്‍, ഫാ. സി.എ. വര്‍ഗീസ്, ഫാ. മര്‍ക്കോസ് ജോണ്‍, പ്രൊഫ. കെ.എം. കുറിയാക്കോസ്, കെ.ജെ. ഏബ്രഹാം, ബാബുക്കുട്ടി ഈപ്പന്‍, ജേക്കബ് മണ്ണുംമൂട് തുടങ്ങിയവര്‍ പ്രസംഗിച്ചു. പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യ രക്ഷാധികാരിയും, ഫാ.ടി.ജെ. ജോഷ്വാ രക്ഷാധികാരയും, ഫാ. തോമസ് വര്‍ഗീസ് കാവുങ്കല്‍, ഫാ. മാത്യൂസ് കെ. ജോണ്‍ ഉപരക്ഷാധികാരിമാരായും കമ്മിറ്റി രൂപീകരിച്ചു.

ഭാരവാഹികള്‍: ഫാ. മര്‍ക്കോസ് ജോണ്‍ പാറയില്‍ (ചെയര്‍മാന്‍), ഫാ. സി.എ. വര്‍ഗീസ് (വൈസ് ചെയര്‍മാന്‍), റവ. എന്‍.എ. അനില്‍മോന്‍ (ജനറല്‍ കണ്‍വീനര്‍), ബോബിന്‍ മര്‍ക്കോസ്, ബോബിന്‍ ഏബ്രഹാം (ജോയിന്റ് കണ്‍വീനര്‍മാര്‍).


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക