Image

സാന്റാ അന്നയില്‍ വി. ഗീവര്‍ഗീസ്‌ സഹദായുടെ തിരുനാള്‍ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 02 May, 2015
സാന്റാ അന്നയില്‍ വി. ഗീവര്‍ഗീസ്‌ സഹദായുടെ തിരുനാള്‍ ആഘോഷിച്ചു
ലോസ്‌ആഞ്ചലസ്‌: സാന്റാ അന്നയിലുള്ള സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ വി. ഗീവര്‍ഗീസ്‌ സഹദായുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു.

തിരുനാള്‍ കുര്‍ബാനയില്‍ ഫൊറോനാ ഇടവക വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി മുഖ്യകാര്‍മികനും, ഫാ. സോണി സെബാസ്റ്റ്യന്‍ എസ്‌.വി.ഡി, ഫാ. ബിജു മണ്‌ഡപത്തില്‍ എസ്‌.വി.ഡി എന്നിവര്‍ സഹകാര്‍മികരുമായിരുന്നു.

ദിവ്യബലി മധ്യേയുള്ള തന്റെ സന്ദേശത്തില്‍, വിശ്വാസത്തിനുവേണ്ടി ജീവന്‍ സമര്‍പ്പിച്ച വി. ഗീവര്‍ഗീസിന്റെ ജീവചരിത്രം ഹൃദ്യമായ ഭാഷയില്‍ അവതരിപ്പിച്ചു. ജീവിതത്തിലെ വെല്ലുവിളികള്‍ പ്രാര്‍ത്ഥനയിലൂടെയും വിശുദ്ധരുടെ മാധ്യസ്ഥം വഴിയും തരണം ചെയ്യുമ്പോള്‍ ജീവിതവിജയം കൈവരിക്കാനാകുമെന്നും, പൈശാചിക ശക്തിയില്‍ നിന്നും രക്ഷനേടാന്‍ നിരന്തരമായി പ്രാര്‍ത്ഥിക്കണമെന്നും ഇമ്മാനുവേലച്ചന്‍ ഉത്‌ബോധിപ്പിച്ചു.

വി. കുര്‍ബാനയ്‌ക്കുശേഷം ലദീഞ്ഞും തുടര്‍ന്ന്‌ പൊന്നിന്‍കുരിശും മുത്തുക്കുടകളും വാദ്യമേളങ്ങളുമായി വിശുദ്ധന്റെ രൂപവും വഹിച്ചുള്ള നഗരികാണിക്കല്‍ പ്രദക്ഷിണം വിശ്വാസികള്‍ക്ക്‌ ദര്‍ശനപുണ്യമേകി. ഇടവകയിലെ യുവതീയുവാക്കള്‍ മുത്തുക്കുടകള്‍ കൈകളിലേന്തി പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നത്‌ ഇടവകാംഗങ്ങള്‍ക്ക്‌ പുതിയ ഒരനുഭവമായിരുന്നു.

പ്രദക്ഷണിത്തിനുശേഷം വിശുദ്ധന്റെ രൂപം തൊട്ടുവണങ്ങി നേര്‍ച്ചഅപ്പം സ്വീകരിച്ച്‌ സ്‌നേഹവിരുന്നില്‍ പങ്കുചേര്‍ന്നു.

ഇമ്മാനുവേലച്ചന്റെ ഭക്തിനിര്‍ഭരമായ തിരുനാള്‍ കുര്‍ബാനയും, ഇടവക ഗായകസംഘത്തിന്റെ ശ്രുതിമധുരമായ ഗാനങ്ങളും തിരുനാളില്‍ പങ്കെടുത്തവര്‍ക്ക്‌ ആത്മീയ ഉണര്‍വേകി. ഇടവകയിലെ ജോര്‍ജ്‌ നാമഥേയരും, വിശുദ്ധന്റെ ഭക്തരും ചേര്‍ന്നാണ്‌ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തിയത്‌.

ഇമ്മാനുവേലച്ചനോടൊപ്പം കൈക്കാരന്മാരായ ബിജു ആലുംമൂട്ടിലും, ബൈജു വിതയത്തിലും ഇടവകാംഗങ്ങളും ഒന്നായി തിരുനാള്‍ വിജയത്തിനായി പ്രവര്‍ത്തിച്ചു. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്‌.
സാന്റാ അന്നയില്‍ വി. ഗീവര്‍ഗീസ്‌ സഹദായുടെ തിരുനാള്‍ ആഘോഷിച്ചുസാന്റാ അന്നയില്‍ വി. ഗീവര്‍ഗീസ്‌ സഹദായുടെ തിരുനാള്‍ ആഘോഷിച്ചുസാന്റാ അന്നയില്‍ വി. ഗീവര്‍ഗീസ്‌ സഹദായുടെ തിരുനാള്‍ ആഘോഷിച്ചുസാന്റാ അന്നയില്‍ വി. ഗീവര്‍ഗീസ്‌ സഹദായുടെ തിരുനാള്‍ ആഘോഷിച്ചുസാന്റാ അന്നയില്‍ വി. ഗീവര്‍ഗീസ്‌ സഹദായുടെ തിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക