Image

'കവിതഥ'യിലെ ഭാഷണം 'മലയാളം, എന്റെ മാതൃഭാഷ: നിങ്ങളുടെയും!'-1 [പ്രൊഫ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.]

പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, Published on 01 May, 2015
'കവിതഥ'യിലെ ഭാഷണം  'മലയാളം, എന്റെ മാതൃഭാഷ: നിങ്ങളുടെയും!'-1 [പ്രൊഫ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.]
കവിതഥ': കവിതയും കഥയും

കവിതഥയെ വ്യാഖ്യാനിച്ച് സമയം കളയുന്നില്ല. ഭാവനാപൂര്ണ്ണ മായ ഒരു സങ്കലനമാണിത് എന്ന് പറഞ്ഞു വെക്കയ്‌ട്ടെ: കവിതഥ = (കവിത + കഥ) അല്ലെങ്കില്‍ കവിത/കഥ എന്നതിനെ, നിലവിലുള്ള സന്ധി നിയമങ്ങള്ക്ക്പ്പുറം വിഗ്രഹിച്ചു സമാസിക്കേണ്ട വ്യാഖ്യാനം. നവീനത സൃഷ്ടിക്കുന്ന കവിഹൃദയത്തില്‍ നിന്നേ ഇത്തരം പുതുമപ്പദം പൂത്തുവിരിയൂ.

അതിനെ കവിതാവിതയെന്നും കഥാവിതയെന്നും ഞാന്‍ ഭാഷാന്തരീകരണം നടത്തട്ടെ. ഇവിടെ കവിതയും കഥയും എന്നര്ത്ഥംയ. ആധുനിക സര്ഗ്ഗ്‌സാഹിത്യത്തിലെ രണ്ടു നെടുംതൂണുകള്‍. കഥയില്‍ കവിതയുണ്ട്; കവിതയില്‍ കഥയും.

കഥ ഇതാണ്: സ്വരങ്ങളും വ്യഞ്ജനങ്ങളും വില്ക്കു ന്ന ഒരു പല വ്യഞ്ജനക്കടയില്‍ നിന്നും അമ്പത്തൊന്നിലേറെ കൂട്ടങ്ങള്‍ വാങ്ങി, തലയിലെ പരീക്ഷണക്കുഴലില്‍ ഇട്ട് അറ്റമില്ലാത്ത ചേരുവ നിര്മ്മി്ക്കുന്ന കര്മ്മംര. അതിന്റെക ഉല്പ്പ്ന്നമാണ് പദങ്ങള്‍. ആധുനിക രീതിയില്‍ മരുന്നുകള്‍ കണ്ടെത്തുന്നതും ഏതാണ്ടിതേപ്പോലെ. ടെസ്റ്റ് ട്യൂബില്‍ പദാര്ത്ഥ ങ്ങള്‍ കലര്ത്തി രാസവസ്തുക്കള്‍ ഉണ്ടാക്കി അവയുടെ ഔഷധവീര്യം നിര്ണ്ണതയിക്കുന്ന കൊമ്പിനാറ്റോറിയല്‍ രീതി.

ഇതേ കൊമ്പിനാറ്റോറിയല്‍ രീതി തന്നെ ഭാഷയും പ്രകൃതിയുടെ തലച്ചോറിലൂടെ അനുവര്ത്തിോച്ചിരിക്കുന്നു. ആശയദൃശ്യങ്ങള്ക്കു പകരം നില്ക്കാ ന്‍ വാഗ്ബിംബങ്ങള്‍. പ്രപഞ്ചത്തെ തര്ജ്ജ്മ ചെയ്ത് ലിഖിതമാക്കുന്നു അഥവാ വരമൊഴിയാക്കുന്നു. നിത്യജീവിത വ്യവഹാരരൂപമായ ഗദ്യം അങ്ങിനെ കഥ പറയാനുള്ള ഇഷ്ടഭാഷയായി.

കവിതയുടെപിറവി അതിനും മുമ്പേ ഏതാണ്ടിങ്ങനെ: പഞ്ചേന്ദ്രീയങ്ങള്‍ അറിഞ്ഞ അറിവ് ശേഖരിച്ചു സൂക്ഷിക്കാനും തലമുറകള്ക്കുു കൈമാറാനും വാമൊഴി മാത്രം കൈമുതലുള്ളപ്പോള്‍, താളത്തിലും ഈണത്തിലും പദ്യമാക്കി വാക്കുകളെ വായ്പ്പാട്ടായി ചൊല്ലാനേ അല്ലെങ്കില്‍ പാടാനേ നിര്വ്വാ ഹമുള്ളൂ. ആ രൂപമാണ് പിന്നീട് കവിതയായും അമൂര്‌ത്തേമായ ആശയങ്ങളുടെ വെളിപാടായും ഉയിര്‌ക്കൊ ണ്ടത്. അത് വാലിനെ വിഴുങ്ങുന്ന തലയുള്ള, വൃത്തമുള്ള പാമ്പായി. പിന്നീട്, വൃത്തശല്ക്കം പൊഴിച്ച് ആധുനിക കവിതയുമായി.
2
കേട്ടുപഠിക്കുന്ന കുട്ടികളുടെ ഭാഷ

ജനനം ഒരു ആകസ്മികതയാണ്. ആര്ക്കും അവനവന്റെന ജന്മത്തില്‍ നിയന്ത്രണമില്ല. മനുഷ്യന് ഒരു പരിധിവരെ ജനനത്തെ, അതു വഴി ജനത്തെ, നിയന്ത്രിക്കാം. ടെസ്റ്റ്റ്റിയൂബ് ശിശുവിനെ സൃഷ്ടിക്കാം. മൂന്നു പേരുടെ ജനതികാംശങ്ങള്‍ ചേര്ത്ത് ശിശുവിനെ നവജാതനാക്കാം. എങ്കിലും ജനിക്കുന്ന വ്യക്തിക്ക് തന്റെട ജനനത്തില്‍ യാതൊരു നിയന്ത്രണവുമില്ല.

ജനനത്തോടെ,സ്വതസ്സിദ്ധമായി ലഭിച്ച ശക്തിയോടെയും പരിമിതിയോടെയും നാം അമ്മയുടെ മറുപിള്ള മുറിഞ്ഞ് തന്പി്ള്ളയാകുന്നു. അമ്മയുടെ ഭാവവും രൂപവും ചേഷ്ടയും ഒപ്പിയെടുത്ത് അനുകരിക്കുന്നു. ഒപ്പം അമ്മയുടെ ഭാഷയും, ശൈലിയും. അങ്ങിനെ മലയാളം എന്റെം മാതൃഭാഷയായി — നിങ്ങളുടെയും! സ്വതേയുള്ള ഈ അനന്തരാവകാശ പകര്പ്പില്‍ നിന്നും ആര്ക്കും മോചനമില്ല. നമ്മുടെ ഭാഷയെ തള്ളിപ്പറയാതെ ഉള്‍ക്കൊള്ളുക മാത്രമേ കരണീയമായുള്ളു.

അമ്മമലയാളത്തെ നാം എല്ലായ്‌പ്പോഴും ആശ്ലേഷിക്കുന്നു. ചോറും ചാറും പോലെ അതിന്റൈ സ്വാംശീകരണം ആസ്വദിക്കുന്നു.

മാതൃഭാഷ നാം കേട്ടു പഠിക്കുന്നതാണെന്നു പറയാറുണ്ട്. പക്ഷേ, അത് എങ്ങിനെ,നാലു വയസ്സിനുള്ളില്‍ തലയില്‍ ശേഖരിച്ച് തെറ്റു കൂടാതെ പറയാറാകുന്നു? കഴിഞ്ഞ വര്ഷ്‌ത്തെ ഒരു ഓസ്‌കാര്‍ ചിത്രമായ, 'സ്റ്റില്‍ ആലിസ്' നമുക്ക് ഒരു പാഠം തരുന്നുണ്ട്. അതിലെ നായികനടിയായ ആലിസിന് (ജുലിയാനി മൂര്‍ ഏറ്റവും നല്ല നടിക്കുള്ള ഓസ്‌ക്കാര്‍) അല്‌ഷെനയ്‌മെഴ്‌സ് രോഗം ബാധിക്കുന്നുണ്ട്. ചിത്രത്തിലെ ആലിസ് കൊളംബിയായിലെ ലിംഗ്വിസ്റ്റിക് പ്രൊഫസ്സറാണ്. അവര്‍ യു. സി. എല്‍. എ. യില്‍ ലെക്ചര്‍ കൊടുക്കുമ്പോള്‍, കുട്ടികള്‍ ഭാഷ താനേ കേട്ടുപഠിക്കുന്നതിനെക്കുറിച്ചുള്ള ഡാര്വി!ന്റെക ഗവേഷണം പരാമര്ശിക്കുന്നുണ്ട്. ചിത്രത്തിലെ ആലീസും ഭാഷാഗവേഷകയാണ്.

അങ്ങനെ നാം അമ്മയുടെ ഭാഷ പഠിച്ചെടുത്തു.
'കവിതഥ'യിലെ ഭാഷണം  'മലയാളം, എന്റെ മാതൃഭാഷ: നിങ്ങളുടെയും!'-1 [പ്രൊഫ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.]
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക