Image

അമേരിക്കന്‍ കാഴ്ചകളില്‍ ഈയാഴ്ച സ്പ്രിംഗ് വര്‍ണ്ണങ്ങള്‍

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 02 May, 2015
അമേരിക്കന്‍ കാഴ്ചകളില്‍ ഈയാഴ്ച സ്പ്രിംഗ് വര്‍ണ്ണങ്ങള്‍
ന്യൂയോര്‍ക്ക്: ശിശിരകാലത്തിന്റെ ആലസ്യത്തില്‍ നിന്നും ഉണരുന്ന അമേരിക്കയില്‍, പതുക്കെ പതുക്കെ വസന്തത്തിന്റെ പൂ വിളികളാല്‍ മുഖരിതമാവുകയണു. ഒട്ടു മിക്ക ചെടികളും മരങ്ങളും പൂക്കുന്ന സമയമാണ് ഇത്. കണ്ണിനിംബമായ ഈ വസന്ത കാഴ്ചകളിലേക്ക് കൂട്ടി കൊണ്ട് പോകുകയാണ് മലയാളത്തിന്റെ സ്വന്തം ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍. 

ന്യൂജേഴ്‌സിയിലെ ബ്രൂക്ക് ഡെയ്ല്‍ പാര്‍ക്കിലെ വസന്തകാലത്തെ പ്രത്യേകതയായ ചെറി ബ്ലോസം ഫെസ്റ്റിവല്ലിലെ വര്‍ണ്ണക്കാഴ്ച്ചകളിലേക്കാണു ലോക മലയാളികളെ ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ചകള്‍ ഈയാഴ്ച്ച കൂട്ടി കൊണ്ട് പോകുന്നത്. 

അതോടൊപ്പം കേരളത്തിലെ സര്‍വ കഷികള്‍ക്കും അഭിമാതനായ നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുമായി ഏഷ്യാനെറ്റ് യൂ എസ് എ യുടെ ഒപറേഷന്‍സ് മാനേജരായ മാത്യു വര്‍ഗ്ഗീസിനു (ജോസ് ഫ്‌ലോറിഡ) നല്കിയ പ്രത്യേക അഭിമുഖവും ഉണ്ടാകും. അഭിമുഖത്തില്‍ പ്രത്യേകമായി പരാമര്‍ശിച്ചതു, ആറന്മുള എയര്‍പോര്‍ട്ടും, അതോടൊപ്പം അമേരിക്കയിലെ അദ്ദേഹത്തിന്റെ സുഹൃത്ത് ബന്ധങ്ങളെക്കുറിച്ചും സംസാരിച്ചു. പരിപാടിക്ക് അവതാരകനായിരിക്കുന്നത് ഡോ: കൃഷ്ണ കിഷോറും, വസന്ത കാഴ്ച്ചകളിലേക്കു കൂട്ടിക്കൊണ്ടു പോകുന്നതു ജെംസണ്‍ കുര്യാക്കൊസുമാണ്.

ഇനിയും കൂടുതല്‍ അമേരിക്കന്‍ വിശേഷങ്ങളുമായി അമേരിക്കന്‍ കാഴ്ച്ചകള്‍ അടുത്താഴ്ച്ച ഇനിയും ലോകമലയാളികളുടെ മുന്നില്‍ എത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് 732 429 9529

വിനോദ് കൊണ്ടൂര്‍ ഡേവിഡ്

അമേരിക്കന്‍ കാഴ്ചകളില്‍ ഈയാഴ്ച സ്പ്രിംഗ് വര്‍ണ്ണങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക