Image

മോദി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് അരുണ്‍ ഷൂരി

Published on 02 May, 2015
മോദി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് അരുണ്‍ ഷൂരി

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ അരുണ്‍ ഷൂരി. വളരെ മോശപ്പെട്ട രീതിയിലാണ് മോദി സര്‍ക്കാര്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതെന്ന് ഷൂരി വിമര്‍ശിച്ചു. ന്യൂനപക്ഷങ്ങളെയും അവരുടെ സ്ഥാപനങ്ങളെയും ലക്ഷ്യം വെച്ചുള്ള തീവ്ര വലതുപക്ഷ ആക്രമണങ്ങള്‍ക്കുനേരെ മോദി സര്‍ക്കാര്‍ കണ്ണടക്കുകയാണെന്നും ഷൂരി കുറ്റപ്പെടുത്തി.

ഹെഡ് ലൈന്‍സ് ടുഡേയില്‍ കരണ്‍ ഥാപറിന് അനുവദിച്ച അഭിമുഖത്തിലാണ് വാജ്പേയി മന്ത്രിസഭയിലെ ഓഹരി വിറ്റഴിക്കല്‍, വാര്‍ത്താവിനിമയ, ഐ.ടി മന്ത്രിയായിരുന്ന അരുണ്‍ ഷൂരി ബി.ജെ.പി സര്‍ക്കാറിനെ വിമര്‍ശിച്ചത്. മോദി, അമിത്ഷാ, അരുണ്‍ ജെയ്റ്റ് ലി എന്നീ മൂന്ന് പേര്‍ ചേര്‍ന്നാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. സാമ്പത്തിക വളര്‍ച്ചാ നിരക്ക് എട്ടായി എന്നും അത് പത്തിലേക്ക് കടക്കും എന്നുമൊക്കെയുള്ളത് അവകാശവാദം മാത്രമാണ്. വാര്‍ത്തകളില്‍ ഇടം നേടാനുള്ള വിദ്യകളാണ് ഇത്തരം പ്രസ്താവനകകള്‍.

മോദിയുടെ ഭരണത്തിന് ദിശ തെറ്റിയിരിക്കുന്നു. നയങ്ങള്‍ നടപ്പിലാക്കുന്നതിന് പകരം വാര്‍ത്തകളില്‍ ഇടം നേടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു പാട് കഷ്ണങ്ങളാക്കിയ ഒരു വലിയ ചിത്രം ശരിയായി ചേര്‍ത്തുവെക്കാനറിയാതെ നില്‍ക്കുന്ന, ലക്ഷ്യമില്ലാത്ത അവസ്ഥയാണ് സര്‍ക്കാറിന്‍േറത്.

ഒബാമയുടെ സന്ദര്‍ശന സമയത്ത് തന്‍െറ പേര് ആലേഖനം ചെയ്ത സ്യൂട്ട് മോദി ധരിച്ചതിനെയും ഷൂരി വിമര്‍ശിച്ചു. ഒരു വലിയ തെറ്റായിരുന്നു അത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക