Image

രാഹുല്‍ ഭ്രാന്തനും മോഡി ക്രുഷ്ണനുമെന്നു സാക്ഷി മഹാരാജ്

Published on 02 May, 2015
രാഹുല്‍ ഭ്രാന്തനും മോഡി ക്രുഷ്ണനുമെന്നു സാക്ഷി മഹാരാജ്

ന്യൂഡല്‍ഹി: ബി.ജെ.പി എം.പി സാക്ഷി മഹാരാജ് വീണ്ടും രംഗത്ത്. രാഹുല്‍ ഗാന്ധിയെ ഭ്രാന്തനോട് ഉപമിച്ചാണ് മഹാരാജിന്‍െറ പുതിയ പ്രസ്താവന. മനസ് തകര്‍ന്ന കര്‍ഷകരെ കാണാന്‍ നടക്കുന്ന രാഹുലിനെ കാണുമ്പോള്‍ ഭ്രാന്തനാണെന്ന് തോന്നുന്നതായും മഹാരാജ് പരിഹസിച്ചു. രാഷ്ട്രീയത്തിന്‍െറ എ.ബി.സി.ഡി പോലും അദ്ദേഹത്തിന് അറിയില്ല. കര്‍ഷകരുമായി സംസാരിക്കുന്ന രാഹുല്‍ ഗോതമ്പും ചോളവും തിരിച്ചറിയാനാവാത്ത വ്യക്തിയാണെന്നും സാക്ഷി മഹാരാജ് ആരോപിച്ചു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി കൃഷ്ണനെ പോലെയാണെന്ന് സാക്ഷി മഹാരാജ് പുകഴ്ത്തി. നേപ്പാളിലെ ദുരന്തത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താനും സഹായിക്കാനും എന്‍.ഡി.എ സര്‍ക്കാര്‍ മുന്നിട്ടിറങ്ങി. ഇക്കാര്യത്തില്‍ ഒരു മടിയും കാണിക്കാതെയാണ് മോദി പ്രതികരിച്ചത്. ദ്രൗപതിക്കു സഹായം വേണ്ടി വന്നപ്പോള്‍ ഒരു മടിയും കൂടാതെയാണ് കൃഷ്ണന്‍ സഹായിച്ചത്. നേപ്പാളിന്‍െറ കാര്യത്തില്‍ മോദി ചെയ്തത് ഇതാണെന്നും മഹാരാജ് അവകാശപ്പെടുന്നു.

നേപ്പാളിലെ ഭൂകമ്പത്തിനു കാരണം രാഹുലിന്‍െറ കേദാര്‍നാഥ് സന്ദര്‍ശനമാണെന്ന മഹാരാജിന്‍െറ പ്രസ്താവന വിവാദമായിരുന്നു. രാഹുല്‍ ബീഫ് കഴിക്കുന്ന വ്യക്തിയാണ്. ബീഫ് കഴിക്കുന്ന രാഹുല്‍ ദേഹശുദ്ധി വരുത്താതെ പുണ്യസ്ഥലം സന്ദര്‍ശിച്ചതാണ് ദുരന്തത്തിന് വഴിവെച്ചതെന്നും മഹാരാജ് ആരോപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക