Image

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷന്‍ സ്‌മൈല്‍ ആന്റ് ക്ലിക്ക് 2015 ഫോട്ടോ കോണ്‍ടെസ്റ്റ് സംഘടിപ്പിക്കുന്നു

Published on 01 May, 2015
വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷന്‍ സ്‌മൈല്‍ ആന്റ് ക്ലിക്ക് 2015 ഫോട്ടോ കോണ്‍ടെസ്റ്റ് സംഘടിപ്പിക്കുന്നു
വെസ്റ്റ് ചെസ്റ്റര്‍ : മലയാളീ അസ്സോസിയേഷന്‍ സ്‌മൈല്‍ ആന്റ് ക്ലിക്ക് 2015 സംഘടിപ്പിക്കുന്നു. ഫോട്ടോഗ്രാഫിയില്‍ മലയാളികളുടെ കഴിവിനെ പ്രോല്‍സാഹിപ്പിക്കുന്നതിനൊപ്പം തന്നെ നല്ല ഫോട്ടോഗ്രാഫറെ കണ്ടെത്താനുള്ള അവസരം കൂടിയാണ്. മുന്‍ Categeory ആണ് മത്സരം നടത്തുന്നത്. Age Group 0.1- To 10 years, 11-20 years And 21-25 years. ഈ മല്‍സരത്തില്‍ വിജയികളാവാനും ഒന്നും രണ്ടും സ്വപ്‌നക്കാര്‍ക്ക്് ക്യാഷ് അവാര്‍ഡ് ഉം Certificate, അസ്സോസിയേഷന്‍ ന്റെ ഓണം പ്രോഗ്രാമിനോട് അനുബന്ധിച്ചു നല്‍കുന്നതാണ്. മല്‍സരത്തില്‍ വിജയിക്കുന്ന ചിത്രങ്ങള്‍ മലയാളി അസ്സോസിയേഷന്റെ മുഖപത്രമായ കേരളദര്‍ശനത്തില്‍ ഉള്‍പ്പെടുന്നതായിരിക്കും. വിജയികളെ തെരഞ്ഞെടുക്കുന്നത് ഫോട്ടോഗ്രാഫറിന്റെ ഒരു പാനല്‍ ആയിരിക്കും.

സ്‌മൈല്‍ ആന്റ് ക്ലിക്കിന്റെ ചെയര്‍മാന്‍ ആയി തെരെഞ്ഞെടുക്കപ്പെട്ടത് ലിജോ ജോണ്‍ ആണ്. ന്യൂയോര്‍ക്കിലെ ഐടി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ലിജോ നല്ല ഒരു ഫോട്ടോഗ്രാഫര്‍ കൂടിയാണ്. ന്യൂയോര്‍ക്കിലെ സാമൂഹ്യ രംഗങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന ലിജോ ജോണ്‍ വെസ്റ്റര്‍ മലയാളീ അസ്സോസിയേഷന്റെ കമ്മിറ്റി മെമ്പര്‍ കൂടിയാണ്.

ഈ കോണ്‍ടെക്‌സ്റ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫോട്ടോഗ്രാഫിനോടൊപ്പം, പേര്, ജനനതീയ്യതി, ഇമെയില്‍ അഡ്രസ്സ്, അഡ്രസ്സ്, ഫോണ്‍ നമ്പര്‍ എന്നിവ wmasmile@gmail.com എന്ന ഈമെയിലില്‍ അയയ്ക്കാവുന്നതാണ്.

ഈ കോണ്‍ടെക്‌സ്റ്റിന്റെ വിജയത്തിനായി എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട്, പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, സെക്രട്ടറി ടാര്‍സന്‍ തോമസ്, വൈസ് പ്രസിഡന്റ് തോമസ് കോശി, ട്രഷറര്‍ കെ.കെ.ജോണ്‍സണ്‍, ജോയിന്റ് സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജെ. മാത്യൂസ് എന്നിവര്‍ ഒരു പത്രകുറിപ്പില്‍ അറിയിച്ചു.

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷന്‍ സ്‌മൈല്‍ ആന്റ് ക്ലിക്ക് 2015 ഫോട്ടോ കോണ്‍ടെസ്റ്റ് സംഘടിപ്പിക്കുന്നു
വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷന്‍ സ്‌മൈല്‍ ആന്റ് ക്ലിക്ക് 2015 ഫോട്ടോ കോണ്‍ടെസ്റ്റ് സംഘടിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക