Image

വെള്ളിമൂങ്ങയ്ക്കു ശേഷം ബിജു മേനോന്‍- അജു വര്‍ഗീസ് കൂട്ടുകെട്ട് വീണ്ടും

Published on 01 May, 2015
വെള്ളിമൂങ്ങയ്ക്കു ശേഷം ബിജു മേനോന്‍- അജു വര്‍ഗീസ് കൂട്ടുകെട്ട് വീണ്ടും

ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ എന്ന സിനിമയിലൂടെ മലയാള പ്രേക്ഷകരുടെ ഇഷ്ട ഹാസ്യജോഡികളായി മാറിയ ബിജു മേനോനും അജു വര്‍ഗീസും വീണ്ടും ഒരു സിനിമയ്ക്കായി കൈകോര്‍ക്കുന്നു. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന 'ഷേക്ക് ഹാന്‍ഡ്' എന്ന് പേരിട്ടിരിക്കുന്ന സിനിമയിലാണ് ഈ ജോഡികള്‍  വീണ്ടും കൂടിച്ചേരുന്നത്. 

ഒരു അറബിയുടെ വേഷമാണ് ബിജുവിന്റേത്. ബിജുവിന്റെ കൂട്ടുകാരനായാണ് അജു എത്തുന്നത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതിന് ദുബായില്‍ ജോലി തേടി എത്തുകയാണ് അജു വര്‍ഗീസിന്റെ കഥാപാത്രം. 

ചിത്രത്തില്‍ രണ്ടു നായികമാരാണുള്ളത്. അവര്‍ ആരെല്ലാമാണെന്ന് നിശ്ചയിച്ചിട്ടില്ല. പുതുമുഖങ്ങളായിരിക്കുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ഡേവിഡ് കാച്ചപ്പള്ളി പറഞ്ഞു.

ജൂലായില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ തൃശൂരും ദുബായിയുമാണ്. ഗോപീ സുന്ദറാണ് സംഗീതമൊരുക്കുന്നത്. 

മധുരനാരങ്ങ എന്ന സിനിമയാണ് ബിജുവിന്റേതായി ഇനി റിലീസാവാനുള്ളത്. കെ.എല്‍10 പത്ത്, ലോഹം എന്നീ സിനിമകളിലാണ് അജു അഭിനയിച്ചു വരുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക