Image

സോമര്‍സെറ്റ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ്‌ പുണ്യവാളന്റെ തിരുനാള്‍ ആചരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 30 April, 2015
സോമര്‍സെറ്റ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ്‌ പുണ്യവാളന്റെ തിരുനാള്‍ ആചരിച്ചു
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ ഗീവര്‍ഗീസ്‌ പുണ്യവാളന്റെ തിരുനാല്‍ ഏപ്രില്‍ 26 ന്‌ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു.

ഇടവകയിലെ വിശുദ്ധന്റെ നാമധേയം സ്വീകരിച്ചിട്ടുള്ളവരും, വിശുദ്ധന്റെ വിശ്വസ്‌ത ഭക്തരും ഒത്തുചെര്‍ന്നാണ്‌ വിശുദ്ധന്റെ മാധ്യസ്ഥ തിരുനാള്‍ ആഘോഷിച്ചതെന്നു തിരുനാളിന്റെ മുഖ്യ സംഘാടകനായ ജോര്‍ജ്‌ വര്‍ക്കി അറിയിച്ചു.

രാവിലെ 11.15 നു ആരംഭിച്ച ആഘോഷമായ ദിവ്യബലിക്ക്‌ ബഹുമാനപ്പെട്ട റവ . ഫാ. സോണി സെബാസ്റ്റ്യന്‍ മുഖ്യ കാര്‍മികനായിരുന്നു. ഇടവക വികാരി ഫാ . തോമസ്‌ കടുകപ്പിള്ളില്‍ സഹകാര്‍മികത്വം വഹിച്ചു . ദിവ്യബലി മധ്യേ റവ . ഫാ. സോണി സെബാസ്റ്റ്യന്‍ വിശുദ്ധന്റെ തിരുനാള്‍ സന്ദേശം നല്‍കപ്പെട്ടു . ഇടവകയിലെ ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ തിരുനാള്‍ ചടങ്ങുകള്‍ കൂടുതല്‍ ഭക്തിസാന്ദ്ര മാക്കി. ദിവ്യബലിക്കു ശേഷം ലതീഞ്ഞു, തിരുസ്വരൂപ വണക്കം, നേര്‍ച്ച കാഴ്‌ച സമര്‍പ്പണം എന്നിവ നടന്നു.

വിശുദ്ധന്റെ തിരുനാള്‍ ആഘോഷങ്ങള്‍ ഭക്തിയാദര പൂര്‍വ്വം നടത്താന്‍ സഹായിക്കുകയും സഹകരിക്കുകയും ചെയ്‌ത എല്ലാ കുടുംബാംഗംങ്ങള്‍ക്കും ടോം പെരുംപായില്‍ നന്ദി പറഞ്ഞു. നേര്‍ച്ച സദ്യയോടെ തിരുനാള്‍ ആഘോഷം സമാപിച്ചു. വെബ്‌സൈറ്റ്‌: www.stthomsayronj.org സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്‌.
സോമര്‍സെറ്റ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ്‌ പുണ്യവാളന്റെ തിരുനാള്‍ ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക