Image

സോജ കുരീക്കാട്ടില്‍ മിഷിഗണ്‍ സ്‌റ്റേറ്റ്‌ വിന്നര്‍

ജോയിച്ചന്‍ പുതുക്കുളം Published on 30 April, 2015
സോജ കുരീക്കാട്ടില്‍ മിഷിഗണ്‍ സ്‌റ്റേറ്റ്‌ വിന്നര്‍
ഷിക്കാഗോ: അമേരിക്കയില്‍ വിദ്യാര്‍ത്ഥികളുടെ സാഹിത്യാഭിരുചിയും സാഹിത്യാസ്വാതന ശേഷിയും അളക്കാനുള്ള Letters about Leterature contest ല്‍ മലയാളി വിദ്യാര്‍ഥി 2015 ലെ മിഷിഗണ്‍ സ്‌റ്റേറ്റ്‌ വിന്നര്‍ ആയി തെരഞ്ഞെടുക്കപെട്ടു. Rochester Hill se Ruether Middle school 6th grade വിദ്യാര്‍ഥിയായ സോജ കുരീക്കാട്ടില്‍ ആണ്‌ ഈ വര്‍ഷത്തെ മിഷിഗണ്‍ സംസ്ഥാന വിജയി.

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്ന ഈ മത്സരത്തില്‍ 15000 ത്തിലധികം മത്സരാര്‍ത്തികളില്‍ നിന്നാണ്‌ വിജയിയായി സോജ കുരീക്കാട്ടില്‍ ദേശിയ തലത്തില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്‌.

15 വര്‍ഷമായി നടക്കുന്ന മത്സരത്തില്‍ മലയാളി സമൂഹത്തില്‍ നിന്ന്‌ ആദ്യമായി സംസ്ഥാന വിജയിയായ സോജ കുരീക്കാട്ടിലിന്‌ മിഷിഗണ്‍ മലയാളി സമൂഹം ആശംസകള്‍ നേര്‍ന്നു. മിഷിഗണില്‍ നിന്ന്‌ പ്രസിദ്ധീകരിക്കുന്ന ധ്വനി മാഗസിന്റെ എഡിറ്ററും നിരവധി സാമൂഹിക സാംസ്‌കാരിക സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ജെയിംസ്‌ കുരീക്കട്ടിലിന്റെയും, ഷോളി യുടെയും മകളാണ്‌ സോജ . 2015 ല്‍ ചിക്കാഗോയില്‍ നടന്ന ഫോക്കാന കണ്‍വെന്‍ഷനില്‍ ഇംഗ്ലീഷ്‌ , മലയാളം പ്രസംഗ മത്സരങ്ങളില്‍ സോജ ഒന്നാം സ്ഥാനം നേടിയിരുന്നു
സോജ കുരീക്കാട്ടില്‍ മിഷിഗണ്‍ സ്‌റ്റേറ്റ്‌ വിന്നര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക