Image

ഞാനും നിരൂപകനും (കവിത: ജോസഫ്‌ നമ്പിമഠം)

Published on 29 April, 2015
ഞാനും നിരൂപകനും (കവിത: ജോസഫ്‌ നമ്പിമഠം)
പഴത്തിനുപ്പില്ലെന്നു അവന്‍ പറഞ്ഞു
ഞാന്‍ നല്‌കിയ വിഭവസമൃദ്ധമായ
സദ്യആഹരിച്ച ശേഷം.
പായസം കുറേക്കൂടി നന്നാക്കാമായിരുന്നു
അവന്‍ മൊഴിഞ്ഞു
വരദാനമായി എനിക്ക്‌ കിട്ടിയ പാചക വിദ്യ
രുചിച്ചറിഞ്ഞ ശേഷം.
ഭക്ഷണം വിളമ്പിയ രീതിയെപ്പറ്റിയും
അവന്‍ പരാതിപ്പെട്ടു
സദ്യ ഉണ്ട്‌ എമ്പക്കം വിട്ടശേഷം.

സദ്യ വട്ടങ്ങള്‍ ഒരുക്കിയിടത്തെല്ലാം
ഈച്ചയെപ്പോലെ അവന്‍ പാറിനടന്നു.
വിഭവങ്ങള്‍ക്കു മുകളിലൂടെ
അവന്‍ കൂത്താടി നടന്നു,
അമേദ്യത്തിലിരുന്ന കാലുകളുമയി.
സര്‍ഗ സൃഷ്ടികളുടെ നെഞ്ചില്‍ ചവിട്ടി
അവന്‍ താണ്ഡവ നൃത്തമാടി.

സഹികെട്ട്‌.. ഒരു ദിവസം
അവനോടു ഞാന്‍ പറഞ്ഞു.
`എന്റെ സദ്യവട്ടങ്ങള്‍ മോശം
അതിനുപ്പില്ല,
എന്റെ പായസം മോശം
അതിന്റെ കൂട്ട്‌ ശരിയല്ല,
താങ്കള്‍ ദയവായി നല്ലൊരു സദ്യ ഒരുക്കി
ഒരു ദിവസം എനിക്ക്‌ വിളമ്പിത്തരുക'

ബുള്‍ഗാന്‍ താടിയില്‍ പറ്റിയ
പായസത്തിന്റെ തരികള്‍ തുടച്ചുമാറ്റി,
വിസിറ്റിംഗ്‌ റൂമിലെ എന്റെ മുഖകണ്ണാടിയില്‍
അവ്യക്തതയുടെ ഉച്വാസവായു
അവശേഷിപ്പിച്ച്‌,
ഇന്‍ഫാലിബിലിറ്റിയുടെ
ഓവര്‍ കോട്ടുമെടുത്തണിഞ്ഞ്‌,
അവന്‍ നടന്നു നീങ്ങി
അവന്‍... ഇന്നും നിരൂപകന്‍.

(1998 ല്‍ മള്‍ബറി പ്രസിദ്ധീകരിച്ച `നിസ്വനായ പക്ഷി' എന്ന കവിതാ സമാഹാരത്തില്‍ പ്രസിദ്ധീകരിച്ചത്‌)
ഞാനും നിരൂപകനും (കവിത: ജോസഫ്‌ നമ്പിമഠം)
Join WhatsApp News
വായനക്കാരൻ 2015-04-30 05:33:47
മുട്ടയൊന്നിടാനായെനി- 
ക്കൊട്ടുമറിയില്ലയെങ്കിലും 
ഇട്ടമുട്ട രുചിച്ചു ഞാൻ  
കെട്ടതോയെന്നു ചൊല്ലിടാം.
വിദ്യാധരൻ 2015-04-30 06:22:29
തെറ്റ് തിരുത്താതെ കവി 
കുറ്റം നിരൂപകരിൽ ചാർത്തി ചീഞ്ഞ -
മുട്ടകൊണ്ടെറിയുന്നത് 
കഷ്ടമെന്നല്ലാതെ പിന്നെയെന്ത് ചൊല്ലേണ്ടൂ?
വിക്രമൻ 2015-04-30 06:54:56
കെട്ട മുട്ട തിന്നു നീ 
പെട്ടുപോയാലെന്തു ചെയ്യും, 
തട്ടുമോ മുട്ടയിട്ട കോഴിയെ ?
വിദ്യാധരൻ 2015-04-30 09:01:08
മുട്ട ചീത്തയെങ്കിൽ തീർച്ച, 
മുട്ട ഇട്ട കോഴിയും ചീത്ത. 
തട്ടിയിട്ടു കോഴിയെ കുഴി-  
വെട്ടി മൂടണം ഉടൻ 
John Varghese 2015-04-30 09:48:02
വരധാനമായി കിട്ടിയതാണ് പാചകം ചെയ്യാനുള്ള കഴിവെങ്കിലും, ഭക്ഷണം കഴിക്കുന്നവരാണ്‌ വിലയിരുത്തെണ്ടത്  സദ്യ നാന്നായോ എന്ന്.  പഞ്ചാസാരക്ക് കൈപ്പുണ്ടെന്നു പറഞ്ഞപ്പോൾ , അടിയന് പഞ്ചാസാരയുടെ കൈപ്പ് ഇഷ്ടമാണെന്നു പറഞ്ഞ കുഞ്ചൻ നമ്പ്യാരുടെ ഔച്ചത്യബോധം ആ കവിയെ ഇന്നും മറ്റുള്ളവരിൽ നിന്ന് മാറ്റിനിറുത്തുകയും, വിമർശകരെപ്പോലും തന്റെ ആരാധകരാക്കാൻ കഴിയുകയും ചെയ്തത്. ആ ഔചിത്യബോധമാണ് അമേരിക്കയിലെ മിക്ക എഴുത്തുകാർക്കും ഇല്ലാത്തതും 
വിക്രമൻ 2015-04-30 11:14:37
ചത്തകോഴിയെ പറത്തിടുന്ന 
സത്യം  അറിഞ്ഞിടുകിൽ  നല്ലത്.
വെട്ടിമൂടി വീട്ടിലെത്തിടുമുൻപ് 
മുട്ടയിട്ട് ചത്ത കോഴി വീട്ടിലെത്തിടും 
വിദ്വാൻ അപ്പച്ചൻ 2015-04-30 11:27:39
ചത്തകോഴിയെ പറപ്പിക്കുവാൻ 
ശക്തരാ മലയാളി എഴുത്തുകാർ.
ചൊറിഞ്ഞുകേറും ഉടനവർക്ക് 
പറയുകിൽ കുറ്റഅമവരുടെ സൃഷ്ടിയെ 
നാരദർ 2015-04-30 12:13:44
വായനക്കാരൻ മാല പടക്കത്തിന് തീ കൊളുത്തീട്ടു ഞാൻ ഒന്നും അറിഞ്ഞില്ലേ രാമാ നാരായണ എന്ന മട്ടിൽ ഇരിക്കുകയാണ് . വായനക്കാരന്റെ മുട്ട വരുത്തിയ വിനയെ !

Kumar.C 2015-04-30 12:27:43
മുട്ടകൊണ്ടെറിഞ്ഞിടിൽ 
പൊട്ടിനാറും  ഓർക്കുവിൻ
മുട്ടകൊണ്ടൊരോമ്ലറ്റ്
തട്ടി നോക്കിടൂ രാവിലെ 
വൈദ്യൻ മൂസ് 2015-04-30 13:11:54
ചീത്തയായെഴുതുകിൽ 
ചവിട്ടിടാം നാട്ടുകാർ 
എട്ടുമോട്ട പാലതിൽ 
അടിച്ചു മോന്തുകിൽ ശുഭം 
വായനക്കാരൻ 2015-04-30 13:51:18
മുട്ടതൻ രുചിയെപ്പറ്റി  
മിണ്ടാതിരിപ്പൂ, നാരദാ.  
കൊട്ടേഷൻ കൂട്ടരെ കോഴി  
വീട്ടിലേക്കു വിടുമത്രെ.
Madhu Nair 2015-04-30 19:52:54
മൊട്ടവാട്ടി 
പട്ടയിൽ അടിച്ചുടൻ 
അടിച്ചിടിൽ 
കിട്ടിടും ശക്തി 
'കട്ടിക്കലിനേം' എതിർത്തിടാൻ 

(അക്ബർ കട്ടിക്കൽ)

കുട്ടപ്പൻ കട്ടപ്പന 2015-04-30 20:42:49
കട്ടിടാതെ എഴുതികിൽ 
ചിട്ടയായി എഴുതുകിൽ 
തട്ടുകില്ല നിരൂപകർ 
വട്ടുപോലെ തട്ടുകില്ല 
കിട്ടിടുകില്ലൊരിക്കലും 
മുട്ടകൊണ്ടുള്ളേറും  തീർച്ച
കിട്ടിടും അവാർഡുകൾ 
പട്ടുകൊണ്ട് പൊന്നാടയും  
കിട്ടുവും കുട്ടിയും 2015-05-01 06:57:13
കിട്ടുവും കുട്ടിയും 

കുട്ടിവായിച്ചു 
കിട്ടുമാമൻ കവിത.
കുട്ടി ചോതിച്ചു 
കിട്ടു മാമ
മുട്ടയോ ശരി 
മോട്ടയോ ശരി ?
കിട്ടുമാമൻ ചൊല്ലി 
മൊട്ടയും ശരി 
മുട്ടയും ശരി 
കുട്ടി നീ കേട്ടിടണ്ട 
ചെറ്റകൾ നിരൂപകരെ  
കെട്ടവർ വൃത്തി 
കെട്ടവർ അവർ 
കിട്ടുമാമാമ 
മുട്ട  വന്നുകൊണ്ട് 
പൊട്ടി 
മൊട്ട തലയെന്റെ 
പൊട്ടിയൊഴുകുന്നു ചോരയാൽ. 
കിട്ടിയെല്ലോ ഉത്തരം നിനക്ക് 
കുട്ടി ഇപ്പോൾ 
മൊട്ടയും 
മുട്ടയും തമ്മിലുള്ള വ്യത്യാസവും ?
കിട്ടുമാമ 
കിട്ടിടുന്നു നിനക്ക് പൊന്നാട 
കിട്ടിടുന്നു എനിക്ക് കല്ലേറും 
കിട്ടുകില്ലിനി എന്നെ 
കിട്ടു മാമന്റെ
പൊട്ട കവിത വയ്ക്കുവാൻ 
മുട്ട വാങ്ങും ഞാൻ ഒരു ഡസൻ 
കിട്ടുമാമന്റെ 
മൊട്ട  തലക്കെറിയുവാൻ 
മുട്ട വാങ്ങും  ഞാനിനി 

The American Egg Board 2015-05-01 07:57:25
The American Egg Board wants to thank the editor and commentators for the publicity eggs are receiving in this publication. 

We want to remind you that eggs are not just for throwing between readers and critics. They are really good for that purpose, especially if you keep it for a while until they are rotten. 

Eggs are all-natural and packed with a number of nutrients. One egg has 13 essential vitamins and minerals in varying amounts, high-quality protein and antioxidants, all for 70 calories. 
മലയാളം മുൻഷി. 2015-05-01 08:13:27
"സദ്യവട്ടങ്ങൾ ഒരുക്കിയിടത്തെല്ലാം ഈച്ചയെപ്പോലെ അവർ പാറിനടന്നു,അമേദ്യത്തിലിരുന്ന കാലുകളുമായി,വിഭവങ്ങൾക്ക് മുകളിലൂടെ അവർ കൂത്താടി നടന്നു." ഈമലയാളിയും അതിലെ കമന്റ്‌ തൊഴിലാളികളും ജനിക്കും മുൻപേ കവി ഇത് മുൻകൂട്ടി കണ്ടിരുന്നോ?ഈ കവിത1998ൽ പ്രസിദ്ധീകരിച്ചതായി അടിക്കുറിപ്പിൽ കാണുന്നു. മലയാളം മുൻഷി.
ശകുനി 2015-05-01 08:55:51
ഓണത്തിന്റ്റ് ഇടയിലാ പുട്ട് കച്ചോടം! ഇവിടെ മൊട്ട ഏറു തകൃതിയിൽ നടക്കുമ്പഴാ  അമേരിക്കൻ മൊട്ട ബോർഡിനു മൊട്ട വിൽക്കാൻ കണ്ട സമയം .  
മലയാളം മുൻഷി 2015-05-01 11:09:45
ഓണത്തിന്റെ ഇടയിലാണോ ചീമുട്ട എറിയുന്നത് ? കൈ കഴുകിയിട്ട് പോയി സദ്യ കഴിക്കൂ (മലയാളം മുൻഷി)
ഇട്ടി 2015-05-01 11:53:02
മുട്ട വച്ചെറിയുവാൻ 
കുട്ടൻ വാങ്ങിയ 
മുട്ട 
കുട്ടയിൽ
തട്ടിവീണ് 
മുട്ട് 
പൊട്ടി 
മുട്ടയായിരുന്നു 
കുട്ടയിൽ 
പൊട്ടി മുഴുവൻ 
മുട്ടയും 
കിട്ടി രണ്ടു
മുട്ട 
പൊട്ടാതെ 
പൊട്ടിച്ചു ചീന 
ചട്ടിയിൽ 
ഇട്ട് പൊരിച്ചു 
തട്ടി ഞാൻ
കിട്ടി രണ്ടു അടി 
കുട്ടനിൽ നിന്നും 

Pappy 2015-05-01 14:17:53
ആകട്ടെ, അമേരിക്കയിലെ നമ്മുടെ കൂലികൾ അവിടെ കിളക്കുന്നത് സായിപ്പിന് തൃപ്തിയാണേ...? ബാൾട്ടിമോറിലെ കറമ്പനെ ഇട്ടു മെതിച്ച പോലെയുള്ള പോലീസാ എല്ലായിടത്തും എന്നു കേക്കണു...  ശരിയോ? കമനറ്ന്മാർക്ക് ഒന്നും മിണ്ടാനില്ലേ..? ആകെ പേടിച്ചു പേന താഴെ വെച്ചിട്ട്‌ പോയ പോലെ... ഒച്ചയെ ഇല്ലാ...  കുഞ്ഞൂട്ടിയെ നീ എവിഡാടാ...?
മലയാളം മുൻഷി 2015-05-01 19:21:30
കായിച്ചു നില്ക്കുന്ന മാവുകളിൽ മുട്ട എറിഞ്ഞു കൈ നാറിക്കാതെ ക്ലാസ്സിൽ പോടേ മോട്ടകളെ .... പോയി പുസ്തകം തുറന്നു വായിച്ചു പഠിക്കൂ !! ത... തറ. പ... പന. (മലയാളം മുൻഷി)
വിഭ്രമൻ 2015-05-01 21:12:10
മുൻഷി കുട്ടികളെ പഠിപ്പിച്ച സമയത്ത് ശരിക്ക് പഠിപ്പിച്ചില്ല. ഇപ്പോൾ അവന്മാര് മുട്ടകൊണ്ട് മുന്ഷിക്കിട്ട് എറിയാൻ തുടങ്ങി. അതും ചീമുട്ട വച്ച്. എന്നാലും ഇയാളുടെ ക്ലാസിൽ പടിച്ചെതെല്ലാം, ഒരാറേ പോയെതെല്ലാം പൂളോനും മക്കളും എന്ന് പറഞ്ഞതുപോലായിപോയത് ഭയങ്കരം തന്നെ 
നാരായണൻക്കുട്ടി 2015-05-01 21:26:33
പാഞ്ഞു വരുന്ന മുട്ടയെ 
കൈകണ്ട് പിടിച്ച് 
പൊട്ടിച്ച് പൊരിച്ച് തിന്നിട്ടു  
അമേദ്യംകൊണ്ടെറിയുക കവി 
ചാത്തുപോവട്ടെ 
നിരൂപകർ 
വിരൂപർ 
മുട്ട മോഷ്ടാക്കൾ 
തട്ടിപ്പ്കാർ 
രാമകൃഷ്ണൻ 2015-05-02 06:01:20
'തറ ' യിൽ നിന്ന് മുൻഷി   പ ..'പന ' യിൽ കയറിയപ്പഴെ ഞാൻ വിചാരിച്ചതാ മുൻഷിയെ നാട്ടുകാര് മുട്ട കൊണ്ട് എറിയുമെന്ന് 
മലയാളം മുൻഷി 2015-05-02 08:43:59
പഠിക്കാൻ വിട്ട നേരത്ത് മാവേൽ കല്ലെറിഞ്ഞും മുട്ടയെറിഞ്ഞും നടന്നാൽ ഇങ്ങിനെ ഇരിക്കും.വീടുകാർ തള്ളിയവരെ മുൻഷി നോക്കിയാൽ നന്നാവുമോ (മലയാളം മുൻഷി)
രാജപ്പൻ 2015-05-02 17:38:12
കല്ല്‌ വലിച്ചെറിയരുതെ നാട്ടാരെ എന്ന- വീ.ഡീ രാജപ്പന്റെ രീതിയിൽ പാടുക 

മുട്ട വലിച്ചെറിയരുതെ നാട്ടാരെ അയ്യോ ...
മുട്ട വലിച്ചെറിയരുതെ നാട്ടാരെ കോഴി-
മുട്ട വലിച്ചെറിയരുതെ നാട്ടാരെ 
മുട്ട വിറ്റ് കാശാക്കിടുവിൻ നാട്ടാരെ  നിങ്ങൾ 
മുട്ട വിറ്റ് കാശാക്കിടുവിൻ നാട്ടാരെ.
പൊട്ട കവിതകൾ വീണ്ടും വന്നിടും ഇവിടെ 
മുട്ട എറിഞ്ഞു നിറുത്താനാവില്ലതിനെ -ചീഞ്ഞ 
മുട്ട എറിഞ്ഞു നിറുത്താനാവല്ലതിന

മലയാളം മുൻഷി 2015-05-02 18:55:34
ആണത്തമുള്ളവർ ഈടുറ്റ നിരൂപണം എഴുതട്ടെ, ഈമലയാളിയിൽ പ്രസിദ്ധീകരിക്കുന്ന കൃതികളെപ്പറ്റി.അല്ലാതെ വായിൽ വരുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയിൽ ഓരിയിടുന്നത് നിരൂപണമല്ല. The dogs bark,but the caravan goes on(മലയാളം മുൻഷി)
നിരൂപകൻ 2015-05-02 20:17:04
ഞങ്ങൾ നിരൂപകർ 
മുഴുത്ത കണ്ണുള്ളവർ
പുറകിലും കണ്ണുള്ളവർ 
നിങ്ങളുടെ ശരീരശാസ്ത്രം അറിയുന്നോർ  
നിങ്ങളുടെ ചലനങ്ങൾ
നിങ്ങളുടെ മനോഗതങ്ങൾ 
എല്ലാം അറിയുന്നോർ 
'ഞങ്ങൾ കിഴക്കോട്ടു പോകുന്നു"
എന്ന് നിങ്ങൾ പറയുമ്പോൾ 
ഞങ്ങളുടെ ദൃഷ്ടി പടിഞ്ഞാറാണ് 
നിങ്ങളുടെ തൂലിക തുപ്പും വാക്കുകൾ,
എല്ലാം എല്ലാം, നിങ്ങൾ പറയാൻ 
ഇഷ്ടപ്പെടാത്ത നിങ്ങളുടെ കഥ പറയുന്നു 
ഞങ്ങൾ തന്ത്രങ്ങളിലൂടെ, കുതന്ത്രങ്ങളിലൂടെ 
നിങ്ങളുടെ ആത്മാർത്തത ഇല്ലായിമ, 
അവാർഡുകളോടും പോന്നാടകളോടുമുള്ള 
നിങ്ങളുടെ ഒടുങ്ങാത്ത ആഗ്രഹം 
എല്ലാം എല്ലാം നഗ്നമാക്കും 
ഞങൾ കോതകൾ അല്ല 
ഞങ്ങൾക്ക് പാട്ട് പാടാൻ അറിയില്ല 
പക്ഷെ നിങ്ങൾ ഇപ്പോൾ ഞങ്ങൾ നിരൂപകരല്ലന്നും 
ഞങ്ങളുടെ നിരൂപണം അല്ലെന്നും 
പത്രോസിനെപ്പോലെ തള്ളിപ്പറഞ്ഞാൽ 
ഞങ്ങൾ നിങ്ങളെ വിടില്ല ' വിടമാട്ടെ'
നിങ്ങളേം കൊണ്ടേ ഞങ്ങൾ പോകു 
A.D.C. to late Nair 2015-05-02 20:34:32
കേട്ടോ മക്കളെ,  നിരൂപണം എന്ന പറഞ്ഞാൽ മരിച്ച് പോയ  ശ്രീ എം. കൃഷ്ണൻ നായര് എഴുതുന്നത്. അതൊന്ന് വായിച്ച് നോക്കിൻ, പിന്നെ ഒരെണ്ണം
ഇങ്ങനെ ഉളുപ്പ് എഴുതില്ല. എന്ത് ചെയ്യാം...പിന്നെ
ഈ നമ്പിമടം സാർ എന്തിനു കടന്നാൽ കൂട്ടിൽ
കയ്യിടാൻ പോകണത്. 
കടന്നലിനു കവിയെന്നോ, ശുംഭൻ എന്നോ, കാലമാടൻ എന്നോ ഒന്നുമില്ല.  എല്ലാവരും ഹൈക്കു എഴുതുവിൻ
മലയാള ഭാഷയിൽ ജപ്പാൻ കൃഷി ഇറക്കി വിളവു
(അതോ വെളിവോ) ഉണ്ടാക്കിൻ. അമേരിക്കയിൽ ഒരേ ഒരു കവിയെ ഉള്ളു. പിന്നെന്തിനാണ്
ഓരോ കവികൾ സമയം മെനക്കെടുത്തുന്നത്.
വായനക്കാരൻ 2015-05-03 07:37:08
കവിതാരസചാതുര്യം  
വ്യാഖ്യാതാ വേത്തി നോ കവിഃ
സുതാസുരതസാമര്‍ത്ഥ്യം
ജാമാതാ വേത്തി നോ പിതാ

കവിതയുടെ രസത്തിനുള്ള മഹത്ത്വം വ്യാഖ്യാതാവിനറിയാം കവിയ്ക്കറിയില്ല. മകള്‍ക്കു രതിക്രീഡയിലുള്ള സാമര്‍ത്ഥ്യം മരുമകനേ അറിയൂ പിതാവിനറിയില്ല.
ഹെഡ് മാസ്റ്റർ 2015-05-03 07:42:16
തറ.. പറ.. എന്ന് രണ്ട് അക്ഷരമെങ്കിലും പഠിക്കട്ടെ എന്ന് കരുതി വാദ്ധ്യാർ വിളിച്ചപ്പോൾ ക്ലാസ്സിൽ നിന്ന് ഇറങ്ങി ഓടി. അടുത്ത വീട്ടിൽ നിന്ന് മുട്ടകൾ കട്ടെടുത്തു കലുങ്കിൽ പോയി ഇരിപ്പാണ്, വാദ്ധ്യാർ സ്കൂൾ വിട്ടു തിരിച്ചു പോകുമ്പോൾ മുട്ട എറിയാൻ .... (ഹെഡ് മാസ്റ്റർ )
ഒരു വാനക്കാരൻ 2015-05-03 18:57:11
മുട്ട ഏറു മുകളിൽ നിന്നും വാരാം. മുകളിലേക്ക് ഒരു കണ്ണുള്ളത് നല്ലതാണ്.
മലയാളം മുൻഷി 2015-05-03 20:24:35
ഈ കവിത നിരൂപകരേപ്പറ്റി അല്ലേ? അതിനു തറ കമന്റ്‌ എഴുത്തുകാർ എന്തിനു രോഷം കൊള്ളണം?(മലയാളം മുൻഷി)
ഓന്റെ ചങ്ങാതി 2015-05-03 20:53:05
ഇവിടെ നിങ്ങൾ 'തറ കമന്ടുകാർ' എന്ന് വിളിക്കുന്നത്‌ വായനക്കാരാണ്. അവരാണ് മുൻഷി നിങ്ങളെ ചീഞ്ഞ മുട്ട കൊണ്ടെറിയുന്നത്.   നിങ്ങൾ പറഞ്ഞത് ശരിയാണ്. ഇങ്ങനത്തെ വായനക്കാരെ ഞാൻ എങ്ങും കണ്ടിട്ടില്ല.  നാട്ടിലെ കമ്മുണിസ്റ്റുക്കാരെക്കാളും  കഷ്ടം. ഇവന്മാരെല്ലാം മുട്ട വച്ചെറിയണം എങ്കിൽ ഈ കവിതയ്ക്ക് എന്തോ പ്രശ്നം ഉണ്ട്. ഒരു പക്ഷെ നിങ്ങള് വിചാരിച്ചു കാണും സദ്യയ്ക്കകത്ത് മഞ്ഞ നിറമുള്ള അമേദ്യം കേറ്റി പറ്റിക്കാം എന്ന്. ഇവമാരെല്ലാം ഇഷ്ടംപോലെ  സദ്യ കഴിച്ചിട്ടുള്ളവരാണെന്നതിനു സംശയം ഇല്ല. അല്ലെങ്കിൽ ഇത്രേം പേര് മുട്ടയുമായി വരില്ലായിരുന്നു. അതുകൊണ്ട് നിങ്ങളുടെ നാട്ടുകാരെനെന്ന സ്ഥിതിക്ക്, വിളമ്പിയത് വിളമ്പി, ബാക്കി എങ്ങനെങ്കിലും എടുത്തുകൊണ്ട് സ്ഥലം വിടുന്നതായിരിക്കും നല്ലത്.  വീണടെത്തു കിടന്നുരുണ്ടാൽ പുറത്തെ തൊലി പോകും എന്നല്ലാതെ വേറെ പ്രയോചനം ഉണ്ടെന്നു തോന്നുന്നില്ല .  
എഴുത്തുകാരൻ 2015-05-03 22:10:30
നല്ല വായനക്കാർ ക്രിയാത്മകമായ കമന്റ്‌ എഴുതും.അത് കേൾക്കാൻ ഇവിടത്തെ എഴുത്തുകാർ തയ്യാർ.തറ കമന്റിന് തറ മറുപടി.(എഴുത്തുകാരൻ)
ഉലകംതറ 2015-05-04 06:33:38
തറ എഴുത്തുകാർക്ക് തറ കമന്റുകൾ. നല്ല എഴുത്തകാർക്ക് നല്ല മറുപടി
കവി കുറുപ്പംതറ 2015-05-04 08:05:52
ഞാനെത്ര തറ കവിത എഴുതി എന്നിട്ട് ഒരുത്തൻപോലും ഒരു കമന്റ് അയച്ചില്ല. ഞാനിനി എത്ര തറയായാലാ വായനക്കാരെ നിങ്ങൾ ഒരു കമന്റ് എഴുതുന്നത്‌
ഒരു വായനക്കാരൻ 2015-05-04 12:07:42
ഈമലയാളിയിൽ വരുന്ന കമന്റ്‌ കളിൽ 90 ശതമാനവും ഒന്നോ രണ്ടോ കൂതറകൾ പല പേരുകളിലായി എഴുതി വിടുന്നതാണ്,എന്ന് അറിയാത്ത മണ്ടന്മാർ അല്ല ഇവിടുത്തെ വായനക്കാർ.അവരുടെ കമന്റുകൾ വായനക്കാരുടെ കമൻറു കളായി ഞങ്ങൾ കാണുന്നില്ല.കുറെപ്പേരെ എല്ലാ കാലത്തും വഞ്ചിക്കാം,എല്ലാവരെയും കുറെക്കാലം വഞ്ചിക്കാം,എന്നാൽ എല്ലാവരെയും എല്ലാ കാലത്തേക്കും വഞ്ചിക്കാം എന്ന വ്യാമോഹം വേണ്ട.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക