Image

ഒരേ മനസ്സും ഒരേ ലക്ഷ്യവുമായി 5 കെ സീറോ റണ്‍/വാക്ക്‌ സോമര്‍സെറ്റില്‍ മെയ്‌ 30ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 29 April, 2015
ഒരേ മനസ്സും ഒരേ ലക്ഷ്യവുമായി 5 കെ സീറോ റണ്‍/വാക്ക്‌ സോമര്‍സെറ്റില്‍ മെയ്‌ 30ന്‌
ന്യൂജേഴ്‌സി: സോമര്‍സെറ്റ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫെറോനാ ഇടവകയുടെ യുവജന വിഭാഗം സങ്കടിപ്പിക്കുന്ന ഒന്നാമത്‌ വാര്‍ഷീക 5K സീറോ റണ്‍/ വാക്ക്‌ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റിലുള്ള കൊളോണിയല്‍ പാര്‍ക്കില്‍ വെച്ചു മെയ്‌ 30ന്‌ ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ നടത്തപ്പെടും ( Location: Colonial Park, 156 Mettlers Road, Somerset, NJ 08873).

ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫെറോനാ ദേവാലയം പുതുതായി നിര്‍മ്മിച്ചുവരുന്ന ദേവാലയത്തിന്റെ തുടര്‍ നിര്‍മ്മാണ പ്രവര്‌ത്തനങ്ങള്‍ക്ക്‌ പണം സ്വരൂപിക്കുന്നിനാണ്‌ 5K റണ്‍ /വാക്ക്‌ ലക്ഷ്യമിടുന്നത്‌.

സെന്റ്‌തോമസ്‌ യുവജന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ ഉദ്യമത്തിന്‌ വമ്പിച്ച പ്രതികരണമാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. 300ല്‍ പരം ആളുകള്‌ ഇതിനോടകം പേര്‌ രജിസ്റ്റര്‍ ചെയ്‌തു കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. ഏകദേശം 600 പേരെയാണ്‌ ഈ ഉദ്യമത്തില്‌ പ്രതീക്ഷിക്കുന്നത്‌. രജിസ്‌ട്രേഷന്‍ ഫീസ്‌ ഒരാള്‍ക്ക്‌ 30 ഡോളറും, കുട്ടികള്‍ക്ക്‌ 10 ഡോളറും, നാലുപേരടങ്ങുന്ന കുടുംബത്തിന്‌ 100 ഡോളറുമായി നിജപ്പെടുത്തിയിരിക്കുന്നു.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീം അംഗങ്ങള്‍ മെയ്‌ 15ന്‌ മുമ്പായി പേര്‌ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. അമേരിക്കയിലുള്ള എല്ലാ മലയാളികള്‌ക്കും, മലയാളി സംഘടനകള്‌ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാം. മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ നടത്തപ്പെടും. 5K റണ്‍ /വാക്ക്‌ വിജയികള്‍ക്ക്‌ ടി ഷര്‍ട്ടും, വിവിധ സമ്മാനങ്ങളും നല്‌കുന്നതാണെന്ന്‌ സംഘാടകര്‍ അറിയിച്ചു. 5k റണ്ണില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ രുചികരമായ `ബാര്‍ബിക്യൂ'വും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌ എന്നും സഘാടകര്‍ അറിയിക്കുന്നു.

ഫൊറോനാ ഇടവകയുടെ യുവജന വിഭാഗം മുന്‍കൈ എടുത്തു നടത്തുന്ന ഈ ഉദ്യമത്തിനു, കുഞ്ഞുങ്ങളെ വികാരി ഫാ. തോമസ്‌ കടുകപ്പിള്ളില്‍ അഭിനന്ദിച്ചു.

ഒന്നാമത്‌ വാര്‍ഷിക 5K സീറോ റണ്‍/വാക്ക്‌നെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ക്കും, രജിസ്‌ട്രേഷനും, സ്‌പോണ്‍സര്‍ഷിപ്പിനും ബന്ധപ്പെടുക. ഡാനി ജോസഫ്‌ (908) 9384513, ജിമ്മി ജോസഫ്‌ (908)7459531, കോളിന്‍ മോര്‍സ്‌ (732)789 4774, വൈശാക്‌ കുര്യന്‍ (732) 429 0707, സബ്രീന അലക്‌സ്‌ (908) 462 2277
വെബ്‌സൈറ്റ്‌: WWW.SYRORUN.ORG.

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്‌.
ഒരേ മനസ്സും ഒരേ ലക്ഷ്യവുമായി 5 കെ സീറോ റണ്‍/വാക്ക്‌ സോമര്‍സെറ്റില്‍ മെയ്‌ 30ന്‌
ഒരേ മനസ്സും ഒരേ ലക്ഷ്യവുമായി 5 കെ സീറോ റണ്‍/വാക്ക്‌ സോമര്‍സെറ്റില്‍ മെയ്‌ 30ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക