Image

ഉരുണ്ടു വീണില്ല; വീണ ശേഷമാണു ഉരുണ്ടത്: 98-ന്റെ ആത്മീയതയും നര്‍മ്മവുമായി വലിയ മെത്രാപ്പോലീത്ത

Published on 26 April, 2015
ഉരുണ്ടു വീണില്ല; വീണ ശേഷമാണു ഉരുണ്ടത്: 98-ന്റെ ആത്മീയതയും നര്‍മ്മവുമായി  വലിയ മെത്രാപ്പോലീത്ത
എല്ലാവരും പറയുന്നു ഞാന്‍ ഉരുണ്ടു വീണു എന്ന്. അതു ശരിയല്ല. വീണ ശേഷമാണു ഞാന്‍ ഉരുണ്ടത്-- 98 വയസിലും നര്‍മ്മം കൈ വിടാത്ത കേരളത്തിന്റെ അഭിവന്ദ്യ ഗുരു മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പറഞ്ഞു.

വീണു കിടന്നപ്പോള്‍ ദൈവം എന്നോടു സംസാരിച്ചു. നീ ഇനി യാത്രയൊന്നും ചെയ്യണ്ട എന്നു പറഞ്ഞു. എന്തായാലും വീണതോടെ ഒരു ഭയം മനസില്‍ കടന്നു കൂടി. യാത്ര ചെയ്യാന്‍ ഇപ്പോള്‍ പേടിയായി. അതിനാല്‍ യാത്രയൊക്കെ നിര്‍ത്തി, അമേരിക്കയില്‍ നിന്നു അദ്ധേഹത്തെ സന്ദര്‍ശിക്കാനെത്തിയ മുന്‍ ടീനെക്ക് മേയര്‍ ജോണ്‍ ഏബ്രഹാമിനോടും ഭാര്യ സാറാമ്മയോടും അദ്ധേഹം പറഞ്ഞു.

മാരാമണ്ണില്‍ തിരുമേനി താമസിക്കുന്ന വസതിയില്‍ എത്തിയപ്പോഴെ അദ്ധേഹം കൈകാട്ടി വിളിച്ചു. ജോണ്‍ മാത്യു അച്ചന്‍ പറഞ്ഞു നിങ്ങള്‍ വന്നിട്ടുണ്ടെന്നു. പത്രം മടക്കി വച്ച് അദ്ധേഹം പറഞ്ഞു. തുടര്‍ന്നു നാട്ടുവിശേഷവും വീട്ടുകാര്യങ്ങളും പങ്കു വച്ചു.

കോഴഞ്ചേരി കൈതവനയിലുള്ള ജോണിയുടെ (ജോണ്‍ ഏബ്രഹാം) അമ്മ വീട്ടിലാണു താന്‍ ജനിച്ചു വീണതെന്നു തിരുമേനി ഓര്‍മ്മിപ്പിച്ചു. അതു പോലെ അന്നു അഞ്ചാറു വയസുള്ള ജോണിയുടെ അമ്മയും മറ്റുള്ളവരും തന്നെ ചെറുപ്പത്തില്‍ എടുത്തു കൊണ്ട് നടക്കുമായിരുന്നു. ഇതൊക്കെ അറിവായ ശേഷം മനസിലാക്കിയതാണു.

മെത്രാപ്പോലീത്തയുടെ വൈദികനായ പിതാവിനു പല പള്ളികളുടെ ചുമതല ഉണ്ടായിരുന്നു. അദ്ധേഹം സ്ഥലത്ത് ഇല്ലാതിരുന്നപ്പോഴാണു മെത്രാപ്പോലീത്തയെ പ്രസവിച്ചത്. ജോണ്‍ ഏബ്രഹാമിന്റെ അമ്മ വീട്ടുകരുടേതായിരുന്നു അന്നവര്‍ താമസിച്ചിരുന്ന വീട്.

തന്റെ ജന്മദിനം പ്രമാണിച്ച് ആഘോഷമൊക്കെ തുടങ്ങിയതായി തിരുമേനി പറഞ്ഞു. പക്ഷെ പത്രക്കാരും രാഷ്ട്രീയക്കാരുമൊക്കെ ശരിക്കും കള്ളന്മാരാണു. ഇല്ലാത്തതൊക്കെ അവര്‍ തന്നെ മുന്നിലിരുത്തി പറയും. താന്‍ അതു ചെയ്തു, ഇതു ചെയ്തു, അതി ഭയങ്കരനാണു എന്നൊക്കെ പറയുമ്പോള്‍, താന്‍ മനസറിയാത്ത കാര്യം വിളിച്ചു പറയുന്ന ഇവരോടു പൊറുക്കണെ എന്നു പ്രാര്‍ഥിക്കുകയായിരിക്കും താന്‍.

ഹവ്വയെപ്പോലെയാണു തന്റെ സ്വഭാവം ഇപ്പോള്‍. വിലക്കപ്പെട്ട മധുരവും മറ്റുമാണു തനിക്ക് പ്രിയം. വിലക്കുണ്ടെങ്കിലും താനതാക്കെ കഴിക്കും.
െ്രെഡവര്‍ എബിയാണു സന്ദര്‍ശകരെ സ്വീകരിക്കുന്നതും അപ്പോയിന്റ്‌മെന്റ് കൊടുക്കുന്നതും. ഫോണ്‍ അറ്റന്‍ഡ് ചെയ്യാറില്ല

ജോണിയുടെ അമ്മ കുട്ടിയമ്മയും പിതാവ് അവറാച്ചനും തീര്‍ത്തും എളിമയില്‍ ജീവിച്ചവരാണു--അദ്ധേഹം അനുസ്മരിച്ചു. വലതു കൈ ചെയ്യുന്ന ഉപകാരങ്ങള്‍ ഇടതു കൈ അറിയരുതെന്ന പക്ഷക്കാരായിരുന്നു അവര്‍.
തിരുവനന്തപുരത്തു മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ സ്ഥാപകെരെന്നു കൂടി അവരെ വിശേഷിപ്പിക്കാം. അവരെ ഞാനോ മറ്റു സഭാധിക്രുതരോ ഇന്നു വരെ പരസ്യമായി അംഗീകരിച്ചിട്ടില്ലെന്ന ഖേദം ഇപ്പൊഴുമുണ്ട്.

അക്കാലത്ത് കത്തോലിക്കര്‍ അല്ലാത്തവര്‍ തിരുവനന്തപുരത്തെ ക്രെസ്റ്റ് ചര്‍ച്ചില്‍ (സി.എസ്.ഐ) ആയിരുന്നു സര്‍വീസുകളില്‍ പങ്കെടുത്തിരുന്നത്. അവറാച്ചനും കുട്ടിയമ്മയും അവരുടെ വീട് സര്‍വീസുകള്‍ക്കായി തുറന്നു കൊടുത്തു. അവിടെ നിന്നാണു പാറ്റൂര്‍ മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ തുടക്കം. കുട്ടിയമ്മ പ്രവര്‍ത്തിച്ച ആനയറ, പരുത്തിപ്പാറ എന്നിവിടങ്ങളില്‍ പിന്നീട് മാര്‍ത്തോമാ പള്ളികള്‍ ഉണ്ടായി. അതു പോലെ അവറാച്ചന്‍ ആയിരുന്നു സ്റ്റുഡന്റ് ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ സ്ഥാപകരിലൊരാള്‍.

തിരുമേനിയുടെ മുറിയില്‍ കന്യകാ മറിയത്തിന്റെ പ്രതിമ എന്തിനാണു വച്ചിരിക്കുന്നതെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. മാതാവ് എന്നതു സത്യമാണു. യേശുവിന്റെ അമ്മയാണു മാതാവ്. യേശുവിനെ നമുക്കു ലഭിച്ചത് അമ്മയിലൂടെയാണു. അതു മറക്കരുത്.

മാതാ അമ്രുതാനന്ദമയിയെ സന്ദര്‍ശിക്കുന്നതിലും അദ്ധേഹം അസാംഗത്യം ഒന്നും കാണുന്നില്ല. ഒരുപാടു പേര്‍ വന്ദിക്കുന്ന വ്യക്തിയാണു അവര്‍. ഒരുപാടു നല്ല കാര്യങ്ങളും ചെയ്യുന്നു. അതൊന്നും നിഷേധിക്കേണ്ട കാര്യമില്ല.

മടങ്ങുമ്പോള്‍ അദ്ധേഹത്തിനു അര്‍ഹമായ പരിചരണം ലഭിക്കുന്നുണ്ടോ എന്നു സംശയം തോന്നി. സഹായികള്‍ ഉണ്ടെങ്കിലും അതു പോരാ എന്നാണു മനസിലാക്കാനായത്. പ്രദേശിക ഇടവകകളില്‍ നിന്ന് വോളന്റിയര്‍മാര്‍ക്ക് തവണ വച്ച് എല്ലാ രാത്രിയിലും തിരുമേനിയുടെ ശുശ്രൂഷക്കായി എത്താവുന്നതേയുള്ളു.

താന്‍ ഉറങ്ങുമ്പോള്‍ ആരെങ്കിലും നോക്കിയിരിക്കേണ്ട ആവശ്യം ഇല്ല എന്നാണു തിരുമേനിയുടെ പക്ഷം. പക്ഷെ രാത്രി കുറച്ചു മാത്രം ഉറങ്ങുന്ന തിരുമേനി തട്ടി വീഴാനൊക്കെ സാധ്യത കൂടുതല്‍.
ഉരുണ്ടു വീണില്ല; വീണ ശേഷമാണു ഉരുണ്ടത്: 98-ന്റെ ആത്മീയതയും നര്‍മ്മവുമായി  വലിയ മെത്രാപ്പോലീത്തഉരുണ്ടു വീണില്ല; വീണ ശേഷമാണു ഉരുണ്ടത്: 98-ന്റെ ആത്മീയതയും നര്‍മ്മവുമായി  വലിയ മെത്രാപ്പോലീത്തഉരുണ്ടു വീണില്ല; വീണ ശേഷമാണു ഉരുണ്ടത്: 98-ന്റെ ആത്മീയതയും നര്‍മ്മവുമായി  വലിയ മെത്രാപ്പോലീത്തഉരുണ്ടു വീണില്ല; വീണ ശേഷമാണു ഉരുണ്ടത്: 98-ന്റെ ആത്മീയതയും നര്‍മ്മവുമായി  വലിയ മെത്രാപ്പോലീത്ത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക