Image

മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രം: മോഹന്‍ലാലിന്റെ പുലിമുരുകന്‍ ഒരുങ്ങുന്നു

Published on 27 April, 2015
   മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രം:                    മോഹന്‍ലാലിന്റെ പുലിമുരുകന്‍ ഒരുങ്ങുന്നു
തമിഴിലും തെലുങ്കിലും ബോളിവുഡിലും മാത്രമല്ല, നമ്മുടെ മലയാളത്തിലും ഒരുങ്ങുകയാണ് ഒരു ബ്രഹമാണ്ഡ ചിത്രം.  സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും സൂപ്പര്‍ഹിറ്റ് സംവിധായകനായ വൈശാഖും ഒന്നിക്കുന്ന എക്കാലത്തെയും ബിഗ്ബജറ്റ് ചിത്രം പുലിമുരുകന്‍ അണിയറയില്‍ ഒരുങ്ങുന്നു. 

മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രമായിരിക്കും പുലിമുരുകന്‍ എന്ന ചിത്രത്തിലേത്. കഠിനാമായ ശാരീരികാദ്ധ്വാനം കൂടി ആവശ്യപ്പെടുന്നതാണ് ചിത്രത്തിലെ ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം. മലയാള്തതില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ആക്ഷന്‍ രംഗങ്ങളാണ് പുലിമുരുകനില്‍ ലാല്‍ അവതരിപ്പിക്കുന്ത്.  

ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ജൂണ്‍ പകുതിയോടെ വിയറ്റ്‌നാമില്‍ ആരംഭിക്കും. നല്ല കാലവസ്ഥയും മറ്റ് അനുയോജ്യമായ സാഹചര്യങ്ങളും ജൂണില്‍ ലഭിക്കുമെന്നതിനാലാണ് അവര്‍ അപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ തമിഴ്‌നടന്‍ പ്രഭു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി  അറുപതോളം പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ആക്ഷന്‍ രംഗങ്ങളുടെ വേരിട്ട ദൃശ്യങ്ങള്‍ ഉള്ളതിനാല്‍ തന്നെ സിനിമയ്ക്കു വേണ്ടി മോഹന്‍ലാല്‍ പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്.  

തമിഴിലും തെലുങ്കിലും അഞ്ച് കോടി രൂപ പ്രതിഫലം വാങ്ങുന്ന സ്റ്റണ്ട് ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍ ആണ്  പുലിമുരുകനില്‍ സംഘട്ടനം നിര്‍വഹിക്കുന്നത്.  ശിവാജി, അന്യന്‍, യന്തിരന്‍, ഐ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെയൊക്കെ ആക്ഷന്‍ കൈകാര്യം ചെയ്ത, തെന്നിന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വിലയേറിയ സ്റ്റണ്ട് കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയ്ന്‍ പുലിമുരുകന്റെ സ്റ്റണ്ട് ഡയറക്ടര്‍ ആകാമെന്ന് സമ്മതിച്ചത് കഥ കേട്ട് ഇഷ്ട്ടപ്പെട്ടതുകൊണ്ടു മാത്രമാണ്.  അതുകൊണ്ടു മാത്രമാണ് പീറ്റര്‍ ഈ മലയാള ചിത്രത്തില്‍ സഹകരിക്കാന്‍ തയ്യാറായത്. ചിത്രത്തിന്റെ കഥയും അതിലെ നായകകഥാപാത്രത്തെ മോഹന്‍ലാല്‍ എങ്ങനെ അവതരിപ്പിക്കും എന്ന ആകാംക്ഷയുമാണ് പീറ്റര്‍ ഹെയ്‌നെ ഈ ചിത്രത്തിലേക്ക് ആകര്‍ഷിച്ച മുഖ്യ ഘടകം.

അതിസാഹസിക രംഗങ്ങള്‍ക്കും ആക്ഷനും ഒരേപോലെ പ്രാധാന്യമുള്ള ചിത്രത്തില്‍ പീറ്റര്‍ ഹെയ്‌ന്റെ പങ്ക് നിര്‍ണായകമാണ്. പീറ്ററിന്റെ ഡേറ്റ് കിട്ടാത്തതിനാല്‍ ചിത്രീകരണം നീട്ടിവക്കേണ്ടി വന്നിരുന്നു.  പുലിമുരുകന്റെ ആക്ഷന്‍ രംഗങ്ങളുടെ പണിപ്പുരയിലാണ് ഹെയ്ന്‍ ഇപ്പോള്‍. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം മോഹന്‍ലാലും കഥാപാത്രത്തിനായി കായികമായി തയ്യാറെടുക്കുകയാണ്. 

പോക്കിരാജ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖും നിര്‍മാതാവ് ടോമിച്ചന്‍ മുളുപാടവും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇരട്ട തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ-സിബി കെ തോമസിലെ ഉദയ് കൃഷ്ണയാണ് തിരക്കഥയൊരുക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ സ്വതന്ത്ര തിരക്കഥ കൂടിയാണ് ഇത്. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും.


   മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രം:                    മോഹന്‍ലാലിന്റെ പുലിമുരുകന്‍ ഒരുങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക