Image

പശ്ചാത്താപം (കവിത: ജി. പുത്തന്‍കുരിശ്‌)

Published on 25 April, 2015
പശ്ചാത്താപം  (കവിത: ജി. പുത്തന്‍കുരിശ്‌)
ഒരു നിലവില്ലാത്ത രാത്രിയില്‍
അയാള്‍ അയല്‍വാസിയുടെ വീട്ടില്‍
മോഷണത്തിന്‌ കയറി.
അവിടെ കണ്ട ഏറ്റവും വലിയ തണ്ണിമത്തങ്ങ
മോഷ്‌ടിച്ച്‌ വീട്ടില്‍ കൊണ്ടുവന്നു.
അയാള്‍ അതിനെ മുറിയ്‌ക്കുകയും
പഴുക്കാത്തതായി കാണുകയുംചെയ്‌തു.
തത്‌ക്ഷണം അവിടെ ഒരത്‌ഥുതം നടന്നു.
അയാളുടെ മനസ്സാക്ഷി ഉണര്‍ന്ന്‌
കുറ്റബോധം കൊണ്ട്‌ കുത്തി.
ആ തണ്ണിമത്തങ്ങ മോഷ്‌ടിച്ചതിനെയോര്‍ത്ത്‌
അയാള്‍ വളരെ പശ്ചാതപിച്ചു.

(ഖലീല്‍ജിബ്രാന്റെ `റിപ്പന്റടെന്‍സിന്റെ' പരിഭാഷ)
പശ്ചാത്താപം  (കവിത: ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക