Image

ആറന്മുളയില്‍ വിമാനമിറങ്ങും ...(അനില്‍ പെണ്ണുക്കര)

Published on 26 April, 2015
ആറന്മുളയില്‍ വിമാനമിറങ്ങും ...(അനില്‍ പെണ്ണുക്കര)
അമേരിക്കന്‍ മലയാളികള്‍ മുന്‍ കൈ എടുത്ത്‌ തുടങ്ങിവച്ച ആറന്മുള വിമാനത്താവള പദ്ധതി നടപ്പാകുമെന്ന്‌ ഏതാണ്ട്‌ ഉറപ്പായി.മോഡി ഈ പദ്ധതിക്കുവേണ്ടി മുന്നിട്ടിറങ്ങി എന്നതാണ്‌ പുതിയ വാര്‍ത്ത .കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്‌ധ സമിതി പാരിസ്ഥിതിക പഠനം നടത്താന്‍ കമ്പനി ഉടമകളായ കെ .ജി .എസ്‌ ഗ്രൂപ്പിനു അനുമതി നല്‍കിക്കഴിഞ്ഞു . പരിസ്ഥിതി പഠനം നടത്തുന്നത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുപ്പമുള്ള കമ്പനിയായ എസ്‌.ജി.എസ്‌ ഇന്ത്യ െ്രെപവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്വകാര്യ കമ്പനി.

മോദിയുടെ താല്‍പര്യത്തെ തുടര്‍ന്നാണു ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്‌ധ സമിതി പാരിസ്ഥിതിക പഠനം നടത്താന്‍ അനുമതി നല്‍കിയതെന്നാണു അറിവ്‌ . ഏവിയേഷന്‍, ഇന്‍ഡസ്‌ട്രിയല്‍ മാനുഫാക്‌ചറിങ്‌, ഓയില്‍ ആന്റ്‌ ഗ്യാസ്‌, മൈനിങ്‌ ,എനര്‍ജി, ഫിനാന്‍സ്‌, തുടങ്ങിയ മേഖലകളില്‍ ഗുജറാത്തിനുവേണ്ടിയും വിവിധ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകള്‍ക്കുവേണ്ടിയും സര്‍വേയും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തുന്ന പ്രമുഖ കമ്പനിയാണ്‌ എസ്‌.ജി.എസ്‌ ഇന്ത്യ െ്രെപവറ്റ്‌ ലിമിറ്റഡ്‌. എസ്‌.ജി.എസ്‌ ഇന്ത്യ തയാറാക്കിയ റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ ഒരു സര്‍ക്കാരും തള്ളിക്കളഞ്ഞിട്ടില്ല എന്നത്‌ ആറന്മുള വിമാനത്താവളത്തിനു സാധ്യത വര്‍ധിപ്പിക്കുന്നു. നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ്‌ ഫോര്‍ എജ്യുക്കേഷന്‍ ആന്റ്‌ ട്രെയിനിങ്‌ അക്രഡിറ്റേഷനുള്ള എസ്‌.ജി.എസ്‌, രാജ്യത്തെ എ കാറ്റഗറിയിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്കായി പരിസ്ഥിതി പഠനം നടത്തുന്നതിന്‌ അനുമതിയുള്ള ഏജന്‍സികളിലൊന്നാണ്‌എസ്‌.ജി.എസ്‌ . കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‌ പുറമേ കേരള പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരവും എസ്‌.ജി.എസ്‌ നുണ്ട്‌ . എസ്‌.ജി.എസ്‌ ഇന്ത്യക്ക്‌ പരിസ്ഥിതിപഠന ചുമതല നല്‍കിയതിലൂടെ പദ്ധതി തങ്ങള്‍ക്ക്‌ അനുകൂലമാക്കി മാറ്റാനാണ്‌ കെ.ജി.എസ്‌ ഗ്രൂപ്പിന്റെ തീരുമാനം .
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക സര്‍വേയില്‍ ആറന്മുള വിമാനത്താവളത്തിനു മികച്ച പരിഗണനയാണ്‌ ലഭിച്ചത്‌. തിരുവനന്തപുരത്തും കൊച്ചിയിലും വിമാനത്താവളങ്ങളുണ്ടായിരിക്കേ രണ്ടു വിമാനത്താവളങ്ങള്‍ തമ്മിലുള്ള ദൂരപരിധി 150 കിലോമീറ്റര്‍ വേണമെന്ന നിബന്ധന എടുത്തുകളഞ്ഞതും ആറന്മുള പദ്ധതിക്കു വേണ്ടിയായിരുന്നു എന്ന ആക്ഷേപവുമുണ്ട്‌ .മധ്യതിരുവിതാംകൂര്‍ മേഖലയുടെ സമഗ്രവികസനത്തിനും പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിനോദ സഞ്ചാര വികസനത്തിനും വിമാനത്താവളം വേണമെന്നാണ്‌ കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദം. ഈവര്‍ഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മാണം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന 14 വിമാനത്താവളങ്ങളിലൊന്നാണ്‌ ആറന്മുള. രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലും ആറന്മുള വിമാനത്താവളം പരാമര്‍ശിക്കപ്പെട്ടിരുന്നു. യു.പി.എ സര്‍ക്കാരും പദ്ധതിക്ക്‌ അനുകൂലമായാണുനിലപാടുകളെടുത്തിരുന്നത്‌ . കെ.ജി.എസ്‌ ഗ്രൂപ്പുമായി റോബര്‍ട്ട്‌ വധെരയ്‌ക്ക്‌ ബന്ധമുണ്ടെന്ന ആരോപണവും നിലവിലുണ്ട്‌ . പദ്ധതി നടപ്പാക്കുന്നതില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനും എതിര്‍പ്പില്ല. കേന്ദ്രാനാമതി നേടി കെ.ജി.എസ്‌ കേരളത്തെ സമീപിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തേതന്നെ പറഞ്ഞിട്ടുണ്ട്‌ .

ആറന്മുള വിമാനത്താവളത്തിനെതിരെ ബി ജെ പി യും സംഘപരിവാര്‍ സംഘടനകളും നടത്തിയ സമരങ്ങള്‍ക്ക്‌ യാതൊരു വിലയും കല്‌പ്പിക്കതെയാണ്‌ ആറന്മുള വിമാനത്താവള പദ്ധതിയുമായി മുന്നോട്ടുപോകാന്‍ മോഡിയുടെ തീരുമാനം. ഇതോടെ സംസ്ഥാന ബി.ജെ.പി നേതൃത്വവും വെട്ടിലായി. പദ്ധതിക്കായി ഒരു കല്ലുപോലും ഇടാന്‍ അനുവദിക്കില്ലെന്നു സംസ്ഥാന പ്രസിഡന്റ്‌ വി മുരളീധരന്‍ പല വേദി കളിലും പറഞ്ഞുപോയത്‌ വിഴുങ്ങേണ്ട അവസ്ഥയിലാണിപ്പോള്‍ .

എന്നാല്‍ വി.എച്ച്‌.പി നേതാവ്‌ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടക്കുന്ന വിമാനത്താവള വിരുദ്ധ സമരത്തിന്‌ ശക്തമായ പിന്തുണ നല്‍കാനാണു ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.ആറന്മുള വിമാനത്താവളത്തിന്‌ കേന്ദ്രാനുമതി ലഭിച്ചതിനാല്‍ ശക്തമായ സമര പരിപാടികള്‍ക്ക്‌ ആറന്മുള വിമാനത്താവള വിരുദ്ധസമിതി രൂപം നല്‍കിക്കഴിഞ്ഞതായി സമിതി ചെയര്‍ പേര്‍സണ്‍ സുഗതകുമാരി അറിയിച്ചു.ഇന്ന്‌ തിരുവനന്തപുരത്തു നടന്ന യോഗത്തില്‍ സുഗതകുമാരി എം .എ .ബേബി ,മാത്യു ടി തോമസ്‌ ,തുടങ്ങിയവര്‍ പങ്കെടുത്തു.

അമേരിക്കന്‍ മലയാളികള്‍ തുടങ്ങി വയ്‌ക്കുകയും പിന്നീടത്‌ കെ ജി എസ്‌ ഗ്രൂപ്പിന്റെ കയ്യിലെത്തുകയും ചെയ്‌തതോടെ ചര്‍ച്ചയായ ആറന്മുള വിമാനത്താപദ്ധതി പ്രാവര്‍ത്തികമായാല്‍ അത്‌ ഏറ്റവും ഗുണം ചെയ്യുക അമേരിക്കന്‍ മലയാളികള്‍ക്ക്‌ തന്നെ ആയിരിക്കും ..
ആറന്മുളയില്‍ വിമാനമിറങ്ങും ...(അനില്‍ പെണ്ണുക്കര)
Join WhatsApp News
Dr.Revathi 2015-04-26 18:18:15
കുഗ്രാമത്തില്‍ വിമാനം ഇറങ്ങി വരും
പ്രവാസികളുടെ വസ്തുക്കള്‍ പൊന്നുംവില കിട്ടും.
ഹോട്ടെല്‍ ,റിസോര്‍ട്ട് , തട്ടുകട ,ഒട്ട്ടോ ,ടാക്സി
പിന്നെ പോടീ പൂരം.
മീനും മരവും ഇല്ലാത്ത നാട്ടില്‍ ചവറു നിറയും.
പച്ച നിറഞ്ഞ എന്‍ നാട്ടില്‍ സിമന്റു മരുഭൂമി
ഉണരൂ എന്‍ നാട്ടാരെ .
വിദ്യാധരൻ 2015-04-26 19:49:06
ആറുമുളതന്നിൽ വഴിനടക്കുമ്പോൾ 
അടിപിടി ഞാൻ കണ്ടു  
ഒരുകൃഷിക്കാരനും അമേരിക്കക്കാരനും
വിമാനതാവളത്തെ ചൊല്ലി 
'ഞങ്ങടെ ചോറിൽ കല്ലിടുവാൻ 
എവിടെ നിന്ന് നീ വന്നു?
മടങ്ങി പോകുക ഉടനെതന്നെ 
പൊതിരെ തല്ലും അല്ലേൽ'
കലപ്പ പിടിച്ചു തഴമ്പ് വീണ കയ്യാ  
അടിവേണ്ടങ്കിൽ   ഉടനെതന്നെ പൊക്കൊ "
കുരിശുമാലയും സ്വർണ്ണവളയും 
നീണ്ട ജുബ്ബയും ഇട്ടു 
അമേരിക്കൻ അച്ചായൻ ഷിറ്റ് ഷിറ്റെന്നു ചൊല്ലി 
കിളവൻ ഇയാൾ കൾച്ചിറില്ലാത്തോനെന്നും '
ആരിക്കിളവൻ? കഴുതയിയാൾ എവിടുത്തുകാരനെന്നും?
'മറന്നുപോയോ പാപ്പച്ചാ നീ എന്നെ ഇത്രവേഗം?
നിന്റെ അപ്പൂപ്പൻ ആറുമുള തോമ്മനാടാ ഞാൻ 
നിന്റെ പരിപ്പ് എന്റെ വെള്ളത്തിൽ വെകുകയില്ല 
പറന്നു പൊക്കൊ ഇവിടെ നിന്ന് നിന്റെ വിമാനവുമായി 

Kunjoonju Padiyathu 2015-04-28 04:40:16
അമേരിക്കൻ മലയാളികൾ മുന്കൈ എടുത്തു തുടങ്ങിയതാണത്രെ ആറന്മുള എയർപോർട്ട്! ഏതാണീ  അമേരിക്കൻ മലയാളികൾ അല്ലെങ്കിൽ ആരാണ് ഇതിനു ശ്രമിച്ച ലീഡർ? അങ്ങനെ ആരെങ്കിലും വ്യക്തികളെയോ സ്ഥാപനങ്ങളെയോ ഒരിടത്തും ചൂണ്ടിക്കാണിക്കുന്നില്ല. ആരുടേയും പടവും വെച്ചടിച്ചിട്ടില്ല, പതിവുള്ള രീതിയിൽ. ന്യൂയോർക്കിൽ പലരോടും ചോദിച്ചു, ആർക്കുമറിയില്ല അങ്ങനെയൊരു സംരംഭം തുടങ്ങിയതായി. മലയാളികൾ കൂടുതലുള്ള മറ്റു സിറ്റികളിൽ വിളിച്ചു ചോദിച്ചു. ആറന്മുളയിൽ എയർപോർട്ടു വന്നാൽ നല്ലതായിരുന്നു, വീടിനടുത്താണ് എന്ന് ഒന്നുരണ്ടു പേർ പറഞ്ഞു എന്നല്ലാതെ അതിനു വേണ്ട കോടികളുമായി ഒരു ഇൻവെസ്റ്റ്‌മെന്റു ഗ്രൂപ്പോ വ്യക്തികളോ ശ്രമിച്ചതായി ആർക്കുമറിയില്ല. കൂട്ടായി പണം ശേഖരിക്കുകയോ, ലോക്കൽ പത്രങ്ങളിൽ അതിനു വേണ്ടി ആഹ്വാനങ്ങൾ എഴുതുകയോ പരസ്യങ്ങൾ നല്കുകയോ ചെയ്തിട്ടില്ല. അപ്പോൾ ആരാണീ കോടിപ്രഭുവായ അമേരിക്കൻ മലയാളി രഹസ്യമായി ആറന്മുളയിൽ എയർപോർട്ടു പണിയാൻ ഡോളറുമായി ചെന്നിരിക്കുന്നതും പണം ചിലവഴിച്ചു തുടങ്ങിയതും? ആരുമില്ല കേരളത്തിൽ നിന്നു തന്നെ ഭരണകക്ഷികൾ ഉണ്ടാക്കിയിരിക്കുന്ന പണമെന്നു വ്യക്തം. 

ഈ കളി പുതിയതല്ലാ എന്നാണു കാണാൻ കഴിയുന്നത്. മന്ത്രിസഭ പുതിയതു വരുമ്പോൾ എല്ലാം, ട്രഷറി കാലിയായിട്ടാവും കിടക്കുക. എല്ലാം തൂത്തുവാരി എടുത്ത ശേഷമല്ലേ നിലവിൽ  ഭരണം നടത്തിയിരുന്നവർ ഇറങ്ങിപ്പോവുക. പുതുതായി വരുന്നവര്ക്ക് പുതിയ പ്രോജക്ടുകൾ ഉണ്ടാവണം പണമുണ്ടാക്കാൻ. പക്ഷെ അതിനു പണമെവിടെ? കരം കൂട്ടി പണമെടുക്കാൻ താമസിക്കും. ലോണ്‍ എടുക്കുകയാണ് പിന്നെ വഴി. പക്ഷെ അടച്ചു തീർക്കാൻ അനവധി ലോണുകൾ കിടക്കുമ്പോൾ ആരാണിവർക്ക് ലോണ്‍ നല്കുക? വാസ്തവത്തിൽ ലോണ്‍കിട്ടിയതായി കണക്കില്ല. എന്നാൽ 400 കോടിയോളം, ഇതിനകം ചിലവഴിച്ചു കഴിഞ്ഞിരിക്കുന്നുതായി പത്രങ്ങൾ വിശദീകരിച്ചിട്ടുണ്ട്. പ്രോജക്ടുകൾക്ക് അംഗീകാരം കിട്ടും മുൻപേ പണം ചിലവഴിച്ചതായി കണക്കുകൾ! 400 കോടിയോളം!  ഈ 'മായാ-മണി' എവിടെ നിന്നു വന്നു? വിദേശത്തു സൂക്ഷിച്ചിരിക്കുന്ന വൻപിച്ച തുകകൾ 'വെള്ളയായി' മടങ്ങി എത്തുന്നതല്ലേ രാജ്യസ്നേഹമുള്ള "അമേരിക്കൻ മലയാളികൾ" എന്ന പേരിൽ പറയുന്ന 'മുൻകൈകൾ'? അഡ്രസ്സില്ലാത്ത പണം! ഒരു വശത്തുകൂടി എയർ പോർട്ടു പണികൾ നിറുത്തി വെച്ചു, വേണ്ടെന്നു തീരുമാനിച്ചതായി പറയുകയും, കണക്കുകളിൽ 400 കോടി ചിലവഴിച്ചു എന്നു കാട്ടുകയും ചെയ്യുന്നതെങ്ങിനെ? പ്രൈവറ്റ് ബിസിനസ്സെങ്കിൽ, അങ്ങനെയെന്നു പറയുന്നില്ല. "അംഗീകാരം" കൊടുക്കില്ലെന്ന തീരുമാനവും ഉണ്ടായതു എന്തുകൊണ്ട്? ഇപ്പോൾ എതിർപ്പു പറഞ്ഞവരും ഒത്തുചേരുന്നു. ഇതെല്ലാം തന്നെ ജനങ്ങളെ കളിപ്പിക്കാൻ ഉണ്ടാക്കിയ ജാടകൾ മാത്രമായി രുന്നില്ലേ? മുൻകൂട്ടിയുള്ള പ്ലാൻ അനുസരിച്ചു, പണം വരുന്നതും ചിലവാക്കുന്നതിനും കണക്കുകൾ ഉണ്ടാക്കാൻ പ്രോജക്ടുകൾ ഉണ്ടാക്കുന്നു 400 കോടികൾ ഉപയോഗിച്ചു കഴിഞ്ഞതായും പറയുന്നു? വൻതോതിൽ പണം കൈകാര്യം ചെയ്യുന്ന പദ്ധതികൾ ആരംഭിക്കുന്നതോടെ സംജാതമാവുന്ന  വലിയ തുകകളുടെ വീതംവെപ്പ് എല്ലാ പാർട്ടികളും ഒത്തുചേർന്നു നടത്തുന്നുവെന്നും. ജനങ്ങൾക്കെതിരേ നടത്തുന്ന വമ്പിച്ച സംഘടിത കൊള്ളയടി നടക്കുന്നുവെന്നും ഇതു കാണിക്കുന്നു!  ഒരു പത്രം പോലും ഇതിലെ സത്യം അറിയാൻ ശ്രമിക്കുന്നില്ല. കൂട്ടത്തോടെ ജനങ്ങളെ കാലുവാരുന്ന 'ബനാന റിപ്പബ്ലിക്കല്ലേ' മഹാഭാരതമപ്പോൾ? ഒരു കൂട്ടം കൊള്ളക്കാർ രാഷ്ട്രീയത്തിൽ കൂടി ഭരണം കയ്യിലാക്കുകയും പണം കൊള്ളയടിച്ചു വിദേശത്തു സൂക്ഷിക്കുകായും  ഓരോ പ്രോജക്ടുകൾ ഉണ്ടാക്കി പണം വീണ്ടും ഇരട്ടിപ്പിക്കുന്ന രീതിയിൽ വിദേശത്തും ഭാരതത്തിലുമായി ഒരു വലിയ വിഭാഗം ജനങ്ങളെ വഞ്ചിച്ചുകൊണ്ട് നടത്തുന്ന കള്ളക്കളികളുടെ മകുടോദാഹരണമാണ് 'ആറന്മുള എയർ പോർട്ട്' എന്ന പേരിൽ ഇവിടെ വീശുന്നത്? എൻ. ആർ. ഐ. സംഘടനകൾ ഉറക്കം നടിക്കാതെ ഇക്കാര്യത്തിൽ അന്വേഷണം നടത്തേണ്ടതല്ലേ?
 
കേരളത്തെക്കാൾ വലുപ്പവും, വളരെ കൂടുതൽ വിമാന യാത്രക്കാരുമുള്ള ന്യൂയോർക്കിൽ രണ്ടു പ്രധാന എയർ പോർട്ടുകൾ മാത്രമാണുള്ളത്. മെച്ചമായി വിമാനയാത്ര ഇവിടെ കൈകാര്യം ചെയ്യപ്പെടുന്നു. പെൻസിൽവാനിയ, കാലിഫോർ ണിയ, ഫ്ലോറിഡാ, ടെക്സസ് തുടങ്ങിയ സ്റ്റേറ്റുകളും (കേരളത്തേ ക്കാൾ കൂടുതൽ വിമാന യാത്രക്കാരും സ്ഥല വിസ്തൃതിയും ഉള്ള പ്രദേശങ്ങൾ) രണ്ടും മൂന്നും എയർ പോർട്ടുകൾ കൊണ്ട് കാര്യങ്ങൾ ഭംഗിയായി നടത്തുന്നു. കേരളത്തിൽ നൂറു മൈലിനകത്തു മൂന്നെണ്ണം നിലവിൽ ഉള്ളപ്പോഴാണ് നാലാമതൊന്നിനു, കൃഷിക്ക് പറ്റിയ സ്ഥലങ്ങൾ  നശിപ്പിച്ചു കൊണ്ട് എയർ പോർട്ടുണ്ടാക്കുന്നത്. ഇതു അക്രമം തന്നെയാണ്. എല്ലാ പാർട്ടികളും, പത്രങ്ങളും ഒന്നിക്കുന്നു, പങ്കുചേരുന്നു. ആർക്കും ഇപ്പോൾ എതിർ അഭിപ്രായമില്ല. തിരുവല്ലയിൽ കൂടി ഒരെണ്ണം ഉടനെ ഉണ്ടാവുമെന്ന് കരുതാം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക