Image

സ്വര്‍ണനാവുള്ളവന്‌ തൊന്നൂട്ടിയെട്ടാം പിറന്നാള്‍

അനില്‍ പെണ്ണുക്കര Published on 26 April, 2015
സ്വര്‍ണനാവുള്ളവന്‌ തൊന്നൂട്ടിയെട്ടാം പിറന്നാള്‍
മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്ത മോസ്റ്റ്‌ റവ. ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക്‌ ഇന്ന്‌ 98 വയസ്‌. ആശംസകള്‍ നേരാനെത്തിയത്‌ മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. എറണാകുളത്തു നടത്തിയ പിറന്നാള്‍ ആഘോഷത്തില്‍ മോഹന്‍ ലാലിനെ കൂടാതെ സംവിധായകന്‍ ബ്ലെസ്സി, ഹൈബി ഈഡന്‍ എം എല്‍ എ, മേയര്‍ ടോണി ചമ്മിണി, പിന്നെ മനസുകൊണ്ട്‌ ജന്മദിനാശംസകള്‍ നേര്‍ന്ന ആയിരങ്ങളും.

ഒരുപക്ഷെ ലോക മത നേതാക്കളുമായി ഇത്ര  വലിയ സൌഹൃദം ഉണ്ടാക്കിയ മറ്റൊരു ആത്മീയ
നേതാവും കേരളത്തില്‍ ഉണ്ടാവും എന്ന്‌ തോന്നുന്നില്ല. ഈ 98 വയസിലും അദ്ദേഹത്തിന്റെ നാവു പറയുന്നത്‌ കേള്‍ക്കാന്‍ കേരളം കാതോര്‍ക്കുന്നു.

പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ കലമണ്ണില്‍ കെ. ഈ. ഉമ്മന്‍ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 17ന്‌ മാര്‍ ക്രിസോസ്റ്റം ജനിച്ചു. ഫിലിപ്പ്‌ ഉമ്മന്‍ എന്നായിരുന്നു ആദ്യപേര്‌. മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആലുവാ യു.സി.കോളേജിലെ ബിരുദ പഠനത്തിന്‌ ശേഷം ബാംഗ്ലൂര്‍ യൂണിയന്‍ തിയോളജിക്കല്‍ കോളേജ്‌, കാന്റര്‍ബറി സെന്റ്‌ അഗസ്റ്റിന്‍ കോളേജ്‌ എന്നിവിടങ്ങളില്‍ നിന്നും ദൈവശാസ്‌ത്ര വിദ്യാഭ്യാസം നടത്തി.

1944ല്‍ ശെമ്മാശ കശീശ്ശ സ്ഥാനങ്ങള്‍ ലഭിച്ചു. 1953ല്‍ എപ്പിസ്‌കോപ്പാ സ്ഥാനത്തെത്തിയ മാര്‍ ക്രിസോസ്റ്റം വിവിധ ഭദ്രാസനങ്ങളുടെ ചുമതലക്കാരനും മിഷണറി ബിഷപ്പായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കുറിക്കുകൊള്ളുന്ന, നര്‍മ്മോക്തികള്‍ നിറഞ്ഞ സംഭാഷണശൈലി അദേഹത്തിന്‌ ഒരുപാട്‌ ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്‌.

'ക്രിസോസ്റ്റം' എന്ന പേരിന്‍റെ അര്‍ഥം 'സ്വര്‍ണനാവുള്ളവന്‍' എന്നാണ്‌. ദേശീയ ക്രിസ്‌ത്യന്‍ കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചിട്ടുള്ള അദ്ദേഹം 1954ലും 1968 ലും നടന്ന ആഗോള ക്രിസ്‌ത്യന്‍ കൗണ്‍സില്‍ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്‌. രണ്ടാം വത്തിക്കാന്‍ സുന്നഹദോസിൽ  പങ്കെടുത്ത മാര്‍ ക്രിസോസ്റ്റം സഭൈക്യ പ്രസ്ഥാനത്തിന്‌ ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌.

1999 ഒക്ടോബര്‍ 23 ന്‌ സഭയുടെ 20മത്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു. 2007ല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം സ്ഥാനത്യാഗം ചെയ്‌തുവെങ്കിലും കേരളത്തിലെ സാമൂഹിക സംസ്‌കാരിക രംഗങ്ങളില്‍ സജീവമായി ഇടപെടുന്ന ആത്മീയ നേതാക്കളിലൊരാളാണ്‌ മാര്‍ ക്രിസോസ്റ്റം. എപ്പോഴും സജീവമായിരിക്കുക എന്നതാണ്‌ അദ്ദേഹത്തിന്റെ നയം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മേല്‍പ്പട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ്‌ മാര്‍ ക്രിസോസ്റ്റം.  2007ല്‍ സ്ഥാനത്യാഗം ചെയ്‌ത ഇദ്ദേഹം സഭയുടെ 'മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത' യാണ്‌.

കഥ പറയും കാലം (ആത്മകഥ) , കമ്പോള സമൂഹത്തിലെ െ്രെകസ്‌തവദൗത്യം , ആകാശമേ കേള്‍ക്ക ഭൂമിയേ ചെവി തരിക, വെള്ളിത്താലം, ക്രിസോസ്റ്റം പറഞ്ഞ നര്‍മ്മകഥകള്‍, തിരുഫലിതങ്ങള്‍ എന്നിവയാണ്‌ അദ്ദേഹത്തിന്റെ കൃതികള്‍

എന്തും നര്‍മ്മത്തില്‍ ചാലിച്ച്‌ അവതരിപ്പിക്കുന്ന തിരുമേനിയുടെ ശൈലി കേരളജനത മനസാ ഏറ്റുവാങ്ങിയതാണ്‌. അതുകൊണ്ട്‌ ഇപ്പോഴും അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി മലയാളികള്‍ കാതോര്‍ക്കും. സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ തിരുമേനി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ ആയിരക്കണക്കിന്‌ ആളുകള്‍ക്ക്‌ സഹായം ലഭിച്ചിട്ടുണ്ട്‌. ഭിന്ന ശേഷിയുള്ള കുട്ടികളുടെ പുനരധിവാസത്തിന്‌ ഉള്ള പ്രവര്‍ത്തനത്തിനു നേതൃത്വം നല്‌കുകയാണ്‌ ഇപ്പോള്‍ ഈ ചിരിയുടെ തമ്പുരാന്‍ .

തിരുമേനിക്ക്‌
ഇ-മലയാളിയുടെ ജന്മദിനാശംസകള്‍ ...
സ്വര്‍ണനാവുള്ളവന്‌ തൊന്നൂട്ടിയെട്ടാം പിറന്നാള്‍സ്വര്‍ണനാവുള്ളവന്‌ തൊന്നൂട്ടിയെട്ടാം പിറന്നാള്‍സ്വര്‍ണനാവുള്ളവന്‌ തൊന്നൂട്ടിയെട്ടാം പിറന്നാള്‍
Join WhatsApp News
Aniyankunju 2015-04-26 18:15:48
Mar Chrisostum born, on 1918 April 17, is 97 years old, not 98 as stated in the article.
Aswathi Peter 2015-04-27 09:30:22
Two articles on the same person- with wrong birth day ?
Why is this kind of religious articles in E-Malayalee?
this should be in a church news letter.
we readers are getting tiered reading  articles on bishops and churches and a full page photo of the author. Isn't this going too far like the show of associations and award ceremony. And it is well known most of these award winners pay for the meeting and the writting of their books.
A.C.George 2015-04-27 11:03:11
You are right Aswathi Peter. Some coverage is good, but this is too much. Recently I skip such exagerated items. That is my opinion.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക