Image

നാടുകാണിമലയും തുരക്കുന്നു; കേരളത്തിനു വൈദ്യുതിയും നഷ്ടമാകും

അനില്‍ പെണ്ണുക്കര Published on 26 April, 2015
നാടുകാണിമലയും തുരക്കുന്നു; കേരളത്തിനു വൈദ്യുതിയും നഷ്ടമാകും
ഇന്ത്യയിലെ ഏറ്റവും വലിപ്പമേറിയ ഭൂഗര്‍ഭ ജല വൈദ്യുത നിലയമാണ് മൂലമറ്റം പവര്‍ ഹൗസ്. ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലെ മൂലമറ്റത്താണ് പവര്‍ ഹൗസ് സ്ഥിതി ചെയ്യുന്നത്.

ഇതിന്റെ സ്ഥാപിത ശേഷി 780 മെഗാ വാട്ടാണ്. ഈ ജലവൈദ്യുത പദ്ധതിയിലെ മൂന്ന് അണക്കെട്ടുകളില്‍ കുളമാവിനു സമീപമുള്ള ടണലുകള്‍ വഴിയാണ് മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാനാവശ്യമായ ജലമെത്തിക്കുന്നത്. ഇവിടെ നിന്നും പുറന്തള്ളുന്ന ജലം തൊടിപുഴയാറിലേക്കാണ് എത്തിച്ചേരുന്നത്. തന്മൂലം തൊടുപുഴയാര്‍ വര്‍ഷം മുഴുവനും ജലസമൃദ്ധമാണ്. മൂലമറ്റം പവര്‍ ഹൗസിലേക്ക് പൊതു ജനങ്ങള്‍ക്ക് പ്രവേശനം ലഭ്യമല്ല. ഇടുക്കി അണക്കെട്ടില്‍ നിന്നും 46 കിലോമീറ്റര്‍ ദൂരത്തായി നാടുകാണി മലയുടെ താഴ്വാരത്താണ് പവര്‍ ഹൗസ് സ്ഥാപിച്ചിരിക്കുന്നത്.

നാടുകാണി മലയുടെ പ്രാധാന്യം വായനക്കാര്‍ക്ക് മനസിലായി എന്ന് കരുതട്ടെ.ഇനി കാര്യത്തിലേക്ക് വരാം .ഇനി അല്പം ഫോട്ടോ ജേര്‍ണലിസം. താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കു .ചിത്രത്തില്‍ ചുവന്ന വൃത്തത്തിനുള്ളില്‍ കാണുന്നതാണ് കേരളത്തിലെ പ്രധാന ജല വൈദ്യുതി നിലയമായ മൂലമറ്റം പവ്വര്‍ ഹൗസ്. പവ്വര്‍ ഹൗസിന്റെ തൊട്ടടുത്തായി ഉയര്‍ന്നുനില്‍ക്കുന്ന മലയാണ് നാടുകാണിമല. ഇതിനു മറുവശം മുകളില്‍ ഇടുക്കി ഡാമിന്റെ ഭാഗമായുള്ള കുളമാവ് ഡാം.

ഈ മലയിലെ തുരങ്കത്തിലൂടെയാണ് കുളമാവ് ഡാമില്‍നിന്നും വെള്ളം മൂലമറ്റം പവ്വര്‍ ഹൗസില്‍ എത്തിച്ച് വൈദ്യുതിയുണ്ടാക്കുന്നത്. ഈ ഫോട്ടോയില്‍ കാണുന്ന, പാറയില്‍ പൊട്ടിക്കാനായി ദ്വാരങ്ങള്‍ ഇട്ടിരിക്കുന്നത് ഈ തുരങ്കം കടന്നുപോകുന്ന നാടുകാണിമലയിലെ പാറയിലാണ്.

തുരങ്കം ഉള്ള മല എന്ന നിലയിലും ഡാമിനെ താങ്ങി നിര്‍ത്തുന്ന മല എന്ന നിലയിലും അതീവ സുരക്ഷ വേണ്ട പ്രദേശമാണിത്. അതീവ പരിഗണന നല്‍കേണ്ട ഈ പ്രദേശം എങ്ങനെയാണ് സ്വകാര്യ വ്യക്തികള്‍ക്ക് ലഭിച്ചത് .കേരളത്തിന്റെ മലകളും ജൈവ സമൃദ്ധിയും ഏതു നിയമത്തിന്റെ ബലത്തിലാണ് ഭരണാധികാരികള്‍ ഇക്കൂട്ടര്‍ക്കു പതിച്ചു നല്‍കുന്നത് .

പക്ഷെ എന്തുചെയ്യാം എല്ലാ മലകളിലും നടക്കുന്നപോലെ അനധികൃത പാറപൊട്ടിക്കലും റിസോര്‍ട്ട് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇവിടെ തകൃതിയില്‍ നടക്കുന്നു. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് അനധികൃത കയ്യേറ്റങ്ങള്‍ക്കും നിര്‍മാണങ്ങള്‍ക്കും എതിരെ കര്‍ശന നടപടി എടുത്തപ്പോള്‍ എതിര്‍ത്തത് കൊണ്ഗ്രസ്സും കേരള കൊണ്ഗ്രസ്സുകളുംആയിരുന്നില്ല .....!അന്ന് റോഡില്‍ കിടന്നു അലറിയ ഒരുത്തനും ഇപ്പൊ ഇടുക്കിയില്‍ ഇല്ലേ...? എങ്ങനെ മിണ്ടും . അല്ലെ ....?
ദീപസ്തംഭം മഹാച്ഛര്യം നമുക്കും കിട്ടണം പണം
നാടുകാണിമലയും തുരക്കുന്നു; കേരളത്തിനു വൈദ്യുതിയും നഷ്ടമാകുംനാടുകാണിമലയും തുരക്കുന്നു; കേരളത്തിനു വൈദ്യുതിയും നഷ്ടമാകുംനാടുകാണിമലയും തുരക്കുന്നു; കേരളത്തിനു വൈദ്യുതിയും നഷ്ടമാകുംനാടുകാണിമലയും തുരക്കുന്നു; കേരളത്തിനു വൈദ്യുതിയും നഷ്ടമാകും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക