Image

ഡോ. തോമസ്‌ കൊളാകോട്ടിന്‌ രാജ്യാന്തര പുരസ്‌കാരം

Published on 26 April, 2015
ഡോ. തോമസ്‌ കൊളാകോട്ടിന്‌ രാജ്യാന്തര പുരസ്‌കാരം
വാഷിംഗ്‌ടണ്‍: ഇന്റര്‍നാഷണല്‍ പ്രഷ്യസ്‌ മെറ്റല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഈവര്‍ഷത്തെ ഹെന്‍റി ആല്‍ബര്‍ട്ട്‌ അവാര്‍ഡിനു മലയാളി ഗവേഷകന്‍ ഡോ. ഡോ. തോമസ്‌ കൊളാകോട്ട്‌ അര്‍ഹനായി. ശാസ്‌ത്ര സാങ്കേതിക രംഗത്തെ ഈ വിഖ്യാത പുരസ്‌കാരം നേടുന്ന ആദ്യ മലയാളിയാണ്‌.

കെമിക്കല്‍ റിസേര്‍ച്ച്‌ സൊസൈറ്റി ഓഫ്‌ ഇന്ത്യയുടെ സിആര്‍എസ്‌ഐ മെഡല്‍, അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ ഇന്‍ഡസ്‌ട്രിയല്‍ കെമിസ്‌ട്രി അവാര്‍ഡ്‌ എന്നിവ നേടിയിട്ടുണ്ട്‌.

റാന്നി സ്വദേശിയായ ഇദ്ദേഹം യു.എസ്‌ കമ്പനിയായ ജോണ്‍സണ്‍ മാത്തേയുടെ `ഹോമോജീനിയസ്‌ കറ്റാലിസിസ്‌' വിഭാഗം ആഗോള തലവനാണ്‌.
ഡോ. തോമസ്‌ കൊളാകോട്ടിന്‌ രാജ്യാന്തര പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക