Image

ഭിന്ന ലിംഗവും വൈകി എത്തിയ തിരിച്ചറിവും (ജയ്‌ പിള്ള)

Published on 26 April, 2015
ഭിന്ന ലിംഗവും വൈകി എത്തിയ തിരിച്ചറിവും (ജയ്‌ പിള്ള)
ലോക രാഷ്ട്രങ്ങളില്‍ ഏറ്റവും മികച്ച ജനാധിപത്യ സംവിധാനത്തിനും, ഭരണത്തിനും പേരുകേട്ട ഇന്ത്യയില്‍ വൈകി ആണെങ്കിലും ഭരണവര്‍ഗത്തിന്‌ തിരിച്ചറിവ്‌ കൈവന്നു.ഭിന്ന ലിംഗത്തില്‍പ്പെട്ടവര്‍ക്ക്‌ നീതി ലഭിക്കുന്നതിനു വേണ്ടി ഒരു സ്വകാര്യ ബില്ല്‌ രാജ്യസഭ പാസാക്കി .അതും ഭരണ കക്ഷി അംഗങ്ങള്‍ എണ്ണത്തില്‍ വളരെ കുറവ്‌ ആയിട്ടുകൂടി ,വളരെ ഏറെ എതിര്‍പ്പുകള്‍ക്ക്‌ ഒടുവില്‍ നാല്‌ പതിറ്റാണ്ടുകള്‍ക്‌ ശേഷം .

ഏകദേശം 5 ലക്ഷത്തിനടുത്ത്‌ ഭിന്നലിംഗക്കാരുള്ള ഇന്ത്യയില്‍ അവരുടെ അവകാശ സംരക്ഷണത്തിന്‌ വേണ്ടി ഉള്ള ബില്ലാണ്‌ പാസ്സാകിയത്‌ . (അനൗദ്യോഗിക കണക്കില്‍ അവരുടെ എണ്ണം 25 ലക്ഷം കവിയും എന്ന്‌ കണക്കാക്കപ്പെടുന്നു) .

പ്രതിപക്ഷ കക്ഷികളുടെ ഏകകണ്‌ഠമായ നിലപാടില്‍ അവസാനം ഭരണ കക്ഷികള്‍ക്ക്‌ വഴങ്ങേണ്ടി വരിക ആയിരുന്നു .ശിവ (ഡിഎംകെ) അവതരിപ്പിച്ച അവകാശ ബില്ല്‌ ശബ്ദ വോട്ടോടെ പാസാക്കിയിരുന്നു വെങ്കിലും സര്‍ക്കാര്‍ ഭാഗത്ത്‌ നിന്നുണ്ടായ എല്ലാ എതിര്‍പ്പുകള്‍ക്കു മുന്‍പിലും ശിവ അടിപതറാതെ നില്‌കുകയും കോണ്‍ഗ്രസ്‌ ഉള്‍പടെ ഉള്ളവരുടെ പിന്തുണ ബില്ല്‌ പസാകുന്നതിനെ തുണച്ചു.

ഒരു രാജ്യത്ത്‌ പൗരന്മാര്‍ക്കിടയില്‍ ലിംഗ വ്യത്യാസം പറഞ്ഞു രണ്ടു നിയമം നിലനില്‌ക്കുന്നത്‌ തെറ്റാണെന്നും ,ഭിന്ന ലിംഗക്കാരുടെ അവകാശങ്ങള്‍ സാധിച്ചു കൊടുക്കേണ്ടത്‌ ജനാധിപത്യ ധര്‍മം ആണെന്നും ശിവ വാദിച്ചു.
ബില്ല്‌ നിയമം ആകെനമെങ്കില്‍ ഇനി അത്‌ ലോക സഭ അംഗീകരിക്കണം എന്നിരിക്കെ അതിനുള്ള സാധ്യതകള്‍ മങ്ങുന്നു.കാരണം സര്‍ക്കാര്‍ ഈ വിഭാഗത്തിനെതിരെ പ്രത്യേക നിയമം വേണം എന്ന വാദവുമായി മുന്നോട്ടു പോകുന്നു.

ഭിന്നലിംഗക്കാര്‍ക്ക്‌ തൊഴില്‍ ,വിദ്യാഭ്യാസ സംവരണം ,ചികിത്സാ ഇളവുകള്‍ ,വോട്ടിംഗ്‌ ,വിവിധ സാമ്പത്തിക ,നിയമ ആനുകൂല്യങ്ങള്‍ ,ഇളവുകള്‍ ,തൊഴില്‍ സ്ഥാപനങ്ങളിലെ പദവി സ്ഥിരീകരണം ,മറ്റു രീതിയിലുള്ള ചൂഷണങ്ങള്‍ അവഹേളനങ്ങള്‍ എന്നിവയില്‍ നിന്നുള്ള സംരക്ഷണം എന്നിവ ബില്ലില്‍ എടുത്തു പറയുന്നു .

സൃഷ്ടി വൈരുദ്ധ്യങ്ങളുടെ പേരില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ഒരു വിഭാഗം മനുഷ്യര്‍കു വേണ്ടിയുള്ള നിയമ നിര്‍മാണം ജനാധിപത്യ രാജ്യത്ത്‌ സ്വാതന്ത്ര ലബ്ദിക്കുശേഷമുള്ള ആറു പതിറ്റാണ്ടുകള്‍ക്‌ ശേഷവും രാഷ്ട്രീയവും മത മാമൂലുകളുടെ പേരിലുള്ള അനാവശ്യ വാദങ്ങളാലും വൈകുന്നത്‌ തീര്‍ത്തും മനുഷ്യത്വ രഹിതമായ ഒരു നടപടി ആയിട്ടേ കാണാന്‍ കഴിയൂ.സാമൂഹിക ഉള്‍കൊള്ളിക്കലിനു വേണ്ടിയും,അവകാശ സംരക്ഷണത്തിന്‌ വേണ്ടിയും 10 അധ്യായങ്ങളിലായി 58 വകുപ്പുകള്‍ അടങ്ങുന്ന ശിവ അവതരിപ്പിച്ച ബില്‍ നിയമം ആകും എന്നും ,ജനാധിപത്യ വ്യവസ്ഥിതിക്കു വൈകി ആണെങ്കിലും ഒരു തിരിച്ചറിവ്‌ ഉണ്ടായി എന്നും നമുക്ക്‌ പ്രത്യാശിക്കാം .

തയ്യാറാക്കിയത്‌ :ജയ്‌ പിള്ള
ഭിന്ന ലിംഗവും വൈകി എത്തിയ തിരിച്ചറിവും (ജയ്‌ പിള്ള)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക