Image

ജീവകാരുണ്യ പ്രവര്‍ത്തനത്തിനു പുത്തന്‍ അദ്ധ്യായം കുറിച്ച്‌ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ മാതൃകയാവുന്നു

എബി മക്കപ്പുഴ Published on 25 April, 2015
ജീവകാരുണ്യ പ്രവര്‍ത്തനത്തിനു പുത്തന്‍ അദ്ധ്യായം കുറിച്ച്‌ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ മാതൃകയാവുന്നു
ഡാലസ്‌:കേരളത്തിലുള്ള നിരദ്ധരായ കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കു വിവാഹ സഹായ ധനം എത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടി ഈ വര്‍ഷത്തെ വെല്‍ഫെയര്‍ ഫണ്ട്‌ പ്രയോജനപ്പെടുത്തുവാന്‍ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ കേന്ദ്ര കമ്മറ്റി തീരുമാനമെടുത്തു.

അമേരിക്കയിലെ വിവിധ സംസ്ഥാനത്തുള്ള പ്രതിനിധികളെ ടെലികോണ്‍ഫറന്‍സ്‌ നടത്തിയാണ്‌ പ്രസ്‌തുത തീരുമാനം എടുത്തത്‌. ജാതി മത വ്യത്യാസം കൂടാതെ വരുമാനം കുറഞ്ഞവര്‍ക്ക്‌ വേണ്ടിയാണു വിവാഹ സഹായ നിധി പ്രയോജനപ്പെടുത്തുക.

വിവാഹ സഹായ നിധിയിലേക്ക്‌ ധാരാളം പ്രവാസികള്‍ അകമഴിഞ്ഞ്‌ സഹായിക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്‌. നിരദ്ധരായ കുടുംബങ്ങളിലെ 10 പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള ധന സഹായം അസോസിയേഷന്‍ സെക്രടറി ജോണ്‍ മാത്യു ചെറുകര വാഗ്‌ദാനം ചെയ്‌തു.

അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സംഭാവന തന്നു സഹായിക്കുന്ന പ്രവാസി സ്‌നേഹിതര്‍ക്ക്‌്‌ അസോസിയേഷന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നതായി പ്രസിഡണ്ട്‌ അറിയിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനത്തിനു പുത്തന്‍ അദ്ധ്യായം കുറിച്ച്‌ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ മാതൃകയാവുന്നു ജീവകാരുണ്യ പ്രവര്‍ത്തനത്തിനു പുത്തന്‍ അദ്ധ്യായം കുറിച്ച്‌ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ മാതൃകയാവുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക