Image

ടോം മാത്യൂസിന്റെ `അഡിക്‌ടഡ്‌ ടു. ലവ്‌' പ്രകാശനം ചെയ്‌തു

അബ്‌ദുള്‍ പുന്നയൂര്‍ക്കുളം Published on 25 April, 2015
ടോം മാത്യൂസിന്റെ `അഡിക്‌ടഡ്‌ ടു. ലവ്‌' പ്രകാശനം ചെയ്‌തു
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 11-ന്‌ ഫിലാഡല്‍ഫിയയില്‍ വെച്ചു നടന്ന (കവതഥ) സാഹിത്യ കൂട്ടായ്‌മയില്‍ ടോം മാത്യൂസിന്റെ `അഡിക്‌ടഡ്‌ ടു. ലവ്‌' എന്ന നോവലിന്റെ ഒരു കോപ്പി പ്രശസ്‌ത എഴുത്തുകാരന്‍ ജയന്‍ കാമിച്ചേരി മാപ്പ്‌ പ്രസിഡന്റ്‌ സാബൂ സ്‌കറിയയ്‌ക്ക്‌ നല്‍കി പ്രകാശനം ചെയ്‌തു.

ടോം മാത്യൂസിന്റെ ഏറ്റവും പുതിയ നോവലായ `അഡിക്‌ടഡ്‌ ടു. ലവ്‌' ഭിന്ന വിശ്വസ്‌തരും, ഭിന്ന ജാതിക്കാരുമായ യുവമിഥുനങ്ങള്‍ ന്യൂയോര്‍ക്കില്‍ വെച്ചു പരിചയപ്പെടുന്നു. പ്രണയത്തിലാവുന്നു, പരിണയിക്കുന്നു. അവരുടെ ദാമ്പത്യത്തില്‍ ഒരു പെണ്‍കുഞ്ഞു പിറക്കുന്നു. ജീവിതം മുന്നോട്ടു നീങ്ങവെ, വിശാലമനസ്സിന്റെ കനത്ത ആവരണങ്ങള്‍ തകര്‍ത്ത്‌ ജാതിമത ആചാരങ്ങളുടെ കരിനാഗങ്ങള്‍ പുറത്തുചാടുന്നു.....വൈവാഹിക ജീവിതത്തില്‍ വിഷംചീറ്റുന്നു. ഉപരിയായി ദമ്പതികളുടെ രക്ഷിതാക്കളുടെ അനൗചിത്യ ഇടപെടല്‍ കൂടിയായപ്പോള്‍ വിവാഹമോചനം ധ്രുതഗതിയില്‍ സംഭവിക്കുന്നു, സ്‌നേഹസമ്പന്നയായ മകളെ അനാഥയാക്കി!

`അഡിക്‌ടഡ്‌ ടു. ലവി'ന്റെ പ്രകാശനവേളയില്‍ സാഹിത്യസ്‌നേഹികളായ നീന പനയ്‌ക്കല്‍, മനോഹര്‍ തോമസ്‌, സിജു ജോണ്‍, യോഹന്നാന്‍ ശങ്കരത്തില്‍, ഡോ. ജോയ്‌ കുഞ്ഞാപ്പു, മോന്‍സി/സാംസി കൊടുമണ്‍, സോയ നായര്‍, രാജു തോമസ്‌, ഇ.വി. പൗലോസ്‌, ഷീല മോന്‍സ്‌ മുരിക്കന്‍, ബിജോ ജോസ്‌ ചെമ്മാന്ത്ര, പി.ടി. പൗലോസ്‌ എന്നിവര്‍ സന്നിഹിതരായിരുന്നു.

ചെറുകഥാകൃത്തും നോവലിസ്റ്റും മേരിലാന്റ്‌ മലയാളി അസോസിയേഷന്റെ മുന്‍ ചെയര്‍മാനുമായ ടോം മാത്യൂസ്‌, സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പുകള്‍, ദേവദാസി, ജ്വാല, മോചനവും മോക്ഷവും എന്നീ നോവലുകള്‍ കൂടാതെ, കാല്‍ നൂറ്റാണ്ട്‌ മുമ്പ്‌ മലയാളി തലമുറകള്‍ക്കും, പാശ്ചാത്യലോകര്‍ക്കും വേണ്ടി ചങ്ങമ്പുഴയുടെ രമണന്‍ (1936) എന്ന കാവ്യം ഇംഗ്ലീഷിലേക്ക്‌ മൊഴിമാറ്റം ചെയ്‌തിട്ടുണ്ട്‌.
ടോം മാത്യൂസിന്റെ `അഡിക്‌ടഡ്‌ ടു. ലവ്‌' പ്രകാശനം ചെയ്‌തു
ടോം മാത്യൂസിന്റെ `അഡിക്‌ടഡ്‌ ടു. ലവ്‌' പ്രകാശനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക