Image

നാമി അവാര്‍ഡ്: ഫോക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ മുന്നില്‍.

Published on 25 April, 2015
നാമി അവാര്‍ഡ്: ഫോക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ മുന്നില്‍.
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ മലയാളീ ഓഫ് ദി ഇയര്‍ ഓണ്‍ലൈന്‍ വോട്ടിങ്ങിന്റെ ആദ്യഫലങ്ങള്‍ പ്രഖ്യാപിച്ചു.

കാനഡയില്‍  നിന്നുള്ള  ഫോക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ 35% വോട്ടുമായി മുന്നേറുമ്പോള്‍ തൊട്ടു പുറകില്‍ ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ 21% വോട്ടുമായി രണ്ടാം സ്ഥാനത്തും 12% വോട്ടുമായി ആദ്യകാല സംഘടനാ നേതാവ് ടി. എസ്.ചാക്കോ മൂന്നാം സ്ഥാനത്തും മുന്നേറുന്നു.  ജൂലൈ 11 വരെയാണ് ഓണ്‍ലൈന്‍ വോടിംഗ്. ഒരു നാമി മാത്രമേ ഉള്ളെങ്കിലും എല്ലാ നോമിനീകളെയും അവാര്‍ഡ് ദാന ചടങ്ങില്‍  ആദരിക്കുന്നതാണ്.

റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോളിനും, ഭിഷഗ്വരനും, മെഡിക്കല്‍ ലോകം ടിവി വഴിയും വാര്‍ത്തകള്‍ വഴിയും സാധാരണ ജനങ്ങളിലെത്തിക്കുന്ന ഡോ. റോയി പി. തോമസിനും  ഒപ്പത്തിനൊപ്പം  9% വോട്ടും ലഭിച്ചു.  ഫൊക്കാന മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ള 7%, നാടകാചാര്യന്‍ പി.ടി ചാക്കോ മലേഷ്യക്ക് 5%,  എഫ്.ഐഎ, എന്‍.എഫ്.ഐ.എ, ഗോപിയോ എന്നിവയുടെയെല്ലാം സ്ഥാപന്‍ ഡോ. തോമസ് ഏബ്രഹാം 1%, വാഷിങ്ങ്ടനിലെ നാഷണല്‍ സംഘടനകളുടെ നേതാവായ ഡോ.  പിള്ളക്ക് 1% എന്നീ നിലയിലാണ് വോട്ടുകള്‍ ലഭിച്ചത്.

നോര്‍ത്ത് അമേരിക്കയിലെ പ്രവാസജീവിതത്തില്‍ വ്യക്തിപരമായ നേട്ടങ്ങള്‍ കൈവരിച്ചതിനു പുറമെ സമൂഹത്തില്‍ വഴിവിളക്കായി പ്രകാശം പരത്തിയ ഒമ്പതുപേരെയാണ് പ്രവാസി ചാനല്‍ നാമിയിലെക്ക് നോമിനേറ്റ് ചെയ്തത്.

അര്‍ഹരായ ഒട്ടേറെ പേര്‍ നമ്മുടെ സമൂഹത്തിലുണ്ടെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. വരും വര്‍ഷങ്ങളില്‍ അവരേയും പരിഗണിക്കും. അമേരിക്കന്‍ മലയാളി സമൂഹത്തിനു വ്യത്യസ്തമായ മേഖലകളില്‍ തനതായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുള്ളവരാണ് എല്ലാവരും.

അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുക്കാന്‍ ലോകത്തെവിടെന്നും വോട്ട് ചെയ്യാനുള്ള സംവിധാനമാണ് പ്രവാസി ചാനല്‍ നല്കുന്നത്.  പ്രവാസി ചാനല്‍ ഡോട്ട് കോം എന്ന വെബ്‌സൈറ്റ് വഴി നിമിഷങ്ങല്‍ക്കുള്ളില്‍ വോട്ട് ചെയ്യനുള്ള വളരെ ലളിതമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ഇനിയും അടുത്ത രണ്ടാഴ്ചകള്‍ക്ക് ശേഷം വീണ്ടും ഫല പ്രഖ്യാപനം നടത്തുന്നതായിരിക്കും.  ഏകദേശം മൂന്നു മാസം ഓണ്‍ലൈന്‍ വോട്ടിങ്ങിനുള്ള സംവിധാനം ഉണ്ടായിരിക്കുന്നതാണ്. ജൂലൈ മാസത്തില്‍ ന്യൂ യോര്കില്‍ വച്ച് നടക്കുന്ന ഒരു പരിപാടിയില്‍ വച്ച് അവാര്‍ഡ് ജേതാവിനെയും മറ്റു നോമിനീകളെയും ആദരിക്കുന്നതായിരിക്കും.  മലയാള സിനിമയിലെയും, കേരള രാഷ്ട്രീയത്തിലെയും അതികായര്‍, കൂടാതെ അമേരിക്കന്‍  രാഷ്ട്രീയ രംഗത്തെയും പ്രമുഖര്‍ പങ്കെടുക്കുന്ന വേദിയിലായിരിക്കും അവാര്‍ഡ് നല്‍കുക.

ഇതിന്റെ സുഗമമായ നടത്തിപ്പിനായി ഒരു അഡ്വൈസറി കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്, അവരായിരിക്കും ഇതിന്റെ ഫൈനല്‍ തീരുമാനങ്ങള്‍ എടുക്കുക.  സുതാര്യമായ നിബന്ധനകളിലൂടെ മാത്രമായിരിക്കും ഇത് നടത്തുക.

'നോര്‍ത്ത് അമേരിക്കന് മലയാളി ഓഫ് ദി ഇയര് 2015' 'ചഅങഥ' യെക്കുറിച്ച് കൂടുതല് അറിയുവാന് പ്രവാസി ചാനലിന്റെ നമ്പറില്‍ വിളിക്കുക  19083455983. അല്ലെങ്കില്‍ ഇമെയില്‍ : namy@pravasichannel.com

നാമി അവാര്‍ഡ്: ഫോക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ മുന്നില്‍.നാമി അവാര്‍ഡ്: ഫോക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ മുന്നില്‍.നാമി അവാര്‍ഡ്: ഫോക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ മുന്നില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക