Image

ഒന്റാരിയോയില്‍ പക്ഷി പനി സ്ഥിരീകരിച്ചു

Published on 19 April, 2015
ഒന്റാരിയോയില്‍ പക്ഷി പനി സ്ഥിരീകരിച്ചു
ഒന്റാരിയോ:ഒന്റാരിയോയില്‍ പക്ഷി പനി സ്ഥിരികരിച്ചു. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിന്റെ പ്രസ്‌താവനയില്‍ ഒന്റാരിയോ സെക്കന്‍ഡ്‌ ഫാമിലെ ടര്‍ക്കി കോഴികളില്‍ ആണ്‌ പക്ഷി പനിയുടെ വൈറസ്‌ ബാധ സ്ഥിരീകരിച്ചത്‌ .ഒരുമാസം മുന്‍പ്‌ ആരോഗ്യവകുപ്പ്‌ ഫാമില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന്‌ H5 ആവിയോണ്‍ വൈറസ്‌ ബാധ ഫാമിലെ ടര്‍ക്കികളില്‍ കണ്ടെത്തുകയായിരുന്നു .ഇതിനെ തുടര്‍ന്ന്‌ ഫാമില്‍ നിന്നും പുറത്തേക്കുള്ള വിതരണം നിറുത്തി വച്ചിരുന്നു .കൂടുതല്‍ പക്ഷികളിലേക്ക്‌ പനി പടരാതിരിക്കുന്നതിനാണ്‌ ഈ നടപടി സ്വീകരിച്ചത്‌.

എല്ലാതരത്തിലുള്ള പക്ഷിപനി വൈറസുകളും മനുഷ്യന്റെ മരണകാരണം ആകുന്നില്ല എങ്കിലും ,ചിലവ കാഠിന്യമേറിയ അലര്‍ജിക്ക്‌ കാരണമാകാറുണ്ട്‌.ഒരുമാസം മുന്‍പ്‌ കനേഡിയന്‍ ആരോഗ്യവകുപ്പ്‌ ഒന്റാരിയോ വുഡ്‌സ്‌ടോകിലുള്ള ഫാമില്‍ കണ്ടെത്തിയ H5 ആവിയോണ്‍ വൈറസ്‌ മനുഷ്യരില്‍ മാരക രോഗകാരി ആണ്‌ എന്ന്‌ അധികൃതര്‍ വെളിപെടുത്തി .എന്നാല്‍ ഇതുവരെയും ഒരു രോഗികളിലും പക്ഷിപനി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല എന്നത്‌ വൈറസിന്റെ വ്യാപനം നടന്നിട്ടില്ല എന്നുള്ളതിന്‌ തെളിവാണ്‌ .ഈ വര്‍ഷം ആദ്യം H 5 N 2 വൈറസ്‌ യു .എസ്‌ ലെ ഫാമുകളിലും കണ്ടെത്തിയിരുന്നു .എന്നാല്‍ ഇതുമൂലമുള്ള രോഗങ്ങള്‍ ഒന്ന്‌ തന്നെ ഇതുവരെയും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.

റിപ്പോര്‌ട്ട്‌ :ജയ്‌ പിള്ള
ഒന്റാരിയോയില്‍ പക്ഷി പനി സ്ഥിരീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക