Image

സ്റ്റീഫന്‍ ദേവസി, റിമി ടോമി മ്യൂസിക്കല്‍ നൈറ്റ്‌ ഏപ്രില്‍ 19-ന്‌ ഡാലസില്‍

ജോയിച്ചന്‍ പുതുക്കുളം Published on 18 April, 2015
സ്റ്റീഫന്‍ ദേവസി, റിമി ടോമി മ്യൂസിക്കല്‍ നൈറ്റ്‌ ഏപ്രില്‍ 19-ന്‌ ഡാലസില്‍
ഡാലസ്‌: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥിതിചെയ്യുന്ന ഗാര്‍ലന്റ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം നടത്തുന്ന `സോളിഡ്‌ ഫ്യൂഷന്‍ ടെംപ്‌റ്റേഷന്‍- 2015' എന്ന പരിപാടി 19-ന്‌ ഡാലസില്‍ നടക്കും. സ്റ്റീഫന്‍ ദേവസി, റിമി ടോമി എന്നിവര്‍ക്കൊപ്പം മറ്റു കലാകാരന്മാരും പങ്കെടുക്കും.

ഇര്‍വിംഗ്‌ നിമിറ്റ്‌സ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട്‌ 6 മണിക്കാണ്‌ പരിപാടി അരങ്ങേറുക. ഏവരേയും പരിപാടിയില്‍ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.. അഡ്രസ്‌: 100 West Oakdale, Irving, TX 75060.

പരിപാടി സ്ഥലത്ത്‌ ടിക്കറ്റുകള്‍ മിതമായ നിരക്കില്‍ ലഭ്യമാണ്‌. ഫാമിലി ടിക്കറ്റിന്‌ 100 ഡോറളാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 214 642 8656, 214 289 9192, 469 499 6559.
സ്റ്റീഫന്‍ ദേവസി, റിമി ടോമി മ്യൂസിക്കല്‍ നൈറ്റ്‌ ഏപ്രില്‍ 19-ന്‌ ഡാലസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക