Image

അണുകോശ ഭിത്തികയിലെ വജ്രരശ്‌മികള്‍ (കവിത: പ്രൊഫസ്സര്‍ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു)

Published on 18 April, 2015
അണുകോശ ഭിത്തികയിലെ വജ്രരശ്‌മികള്‍ (കവിത: പ്രൊഫസ്സര്‍ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു)
അനന്തരം `സീബോര്‍ഗ്‌'*** കണ്ണില്‍ നോക്കി കരഞ്ഞു:
`സാധാരണ രസതന്ത്രം മറക്കൂ-
അണുകോശ രസതന്തം ശ്രവിക്കൂ.'

`എന്റെ തലച്ചോറു വിയര്‍പ്പിന്റെ സന്തതി
-`ടെക്‌നീഷ്യം' രൂപഭേദം %%%%-
അമ്മയുടെ അര്‍ബുദകോശം കരിച്ച കഥ
വിശ്രമിക്കുന്ന അമ്മയോട്‌ പറഞ്ഞപ്പോള്‍
കണ്ണില്‍ നോക്കി ഞങ്ങള്‍ കരഞ്ഞു'

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക...
Join WhatsApp News
വായനക്കാരൻ 2015-04-19 13:59:37
എത്ര അദ്ധ്വാനിച്ച് ഉൽ‌പ്പാദിപ്പിച്ചാലും  
ടെക്നീഷ്യം എന്നും അൽ‌പ്പപ്രാണനാണ്  
'ദാ വന്നു ദേ പോയി' 
പ്രോടോണും ന്യൂട്രോണും മൂലശക്തികളും   
ഏതോ അപക്വ ചേർച്ചയിലെന്ന പോലെ
അരപ്പിന്റെ അപാകതയുള്ള അവിയൽ പോലെ
വിദ്യാധരൻ 2015-04-19 20:24:31
"പരമാണുക്കൾ പത്തു കൂടിയാൽ പരസൂക്ഷ്മം 
പരസൂക്ഷ്മങ്ങൾ പത്തുകൂടുമ്പോൾ ത്രസ രേണു 
പരമേഴത് ചേർന്നാലുണ്ടാകും സ്ഫുടം സൂര്യ -
കിരണങ്ങളിൽ പരിവർത്തിക്കുമൊരു രേണു 
അരിയോരാരേണുക്കളേഴു പിന്നെയും ചേർന്നാൽ 
ഗിരികമുഖരോമാഗ്രത്തിന്റെ പരിമാണം 
അത് പത്തു ചേരുമ്പോൾ ലിഖ്യമാം; പത്തു ലിഖ്യ-
മഥ ചേരുമ്പോൾ യൂകമാം; യൂകം പത്തു ചേർന്നാൽ 
യവ ബീജത്തിൻ കാമ്പാ; മേഴത് ചേർന്നാൽ വണ്ടീ -
ന്നവലഗ്നമാ; മഥ പിന്നെയും ചൊന്നാനേവം 
മൃദുസർഷപമുൽഗവയങ്ങൾ; യവം പത്താ-
മഥ പിന്നൊരംഗുലം; പന്ത്രണ്ടംഗുലങ്ങളാം 
വിതസ്തി; ഹസ്തഗജ ചാപങ്ങൾ പിന്നെ മേൽമേ -
ലതിനൊക്കെയും മേലാം പ്രാസമാം ദീർഘമാനം .
പ്രാസങ്ങളിരുപതു കൂടുന്ന ധൂരമേക -
ശ്വാസമാനമൊരു ശ്വാസത്താൽ ഗമ്യമതും.
അത് നാല്പതു ചേർന്നാൽ ഗവ്യുതി! ഗവ്യുതിനാ -
ലഥ ചേരുന്നതാണ് യോജന; യിനിഗ്ഗുരോ !" (ആശാൻ )

ടെക്ക്നീഷ്യത്തിൻ അധിവൈദ്യുതാധാന 43 
ആവർത്തന പട്ടികയിൽ ശൂദ്രൻ, ക്ഷയരോഗി 
അറുമണിക്കൂർ ഇടവിട്ട്‌ പ്രാണൻ ക്ഷയിക്കും 
ഇരുപത്തിനാല്മണിക്കൂറിൽ ടെക്ക്നീഷ്യം 
പ്രാണൻ വെടിഞ്ഞു വടിയായി, നിത്യതയിൽ.  

വായനക്കാരൻ 2015-04-20 07:32:09
ടെക്നീഷ്യത്തെക്കുറിച്ചുള്ള കമന്റുപോലും   
കാണുമ്പൊഴേക്കും പകുതി ചത്തുപോയി.
Confused 2015-04-20 10:07:52
ഇതെന്താണ് നിങ്ങൾ മൂന്നുപേരും ഞങ്ങളോട് പറയാൻ ശ്രമിക്കുന്നത്?
നാരദർ 2015-04-20 19:12:59
അതെന്താണ് വയാനക്കാര നിങ്ങൾ അങ്ങനെ പറയുന്നത്? തെറിക്കുത്തരം മുറിപത്തൽ എന്നല്ലേ പ്രമാണം?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക