Image

റവ.ഓ.സി കുര്യന്‍: സംതൃപ്തിയോടെ നാട്ടിലേക്കു മടക്ക യാത്ര

എബി മക്കപ്പുഴ Published on 18 April, 2015
റവ.ഓ.സി കുര്യന്‍: സംതൃപ്തിയോടെ  നാട്ടിലേക്കു മടക്ക യാത്ര
ഡാലസ്: നാട്ടില്‍ നിന്നും അമേരിക്കയിലേക്ക് യാത്ര തിരിക്കുമ്പോള്‍ മനസ്സില്‍ കടന്നു കൂടിയ ഭാരിച്ച ചിന്തകളും, വേവലാതികളും ഡാലസിലെ സെന്റ് പോള്‌സ്‌ ഇടവകയില്‍ എത്തിയപ്പോള്‍ എല്ലാം മിഥ്യയായി തോന്നി. പട്ടത്വ ശുശ്രൂഷയുടെ അവസാന നാളുകളില്‍ കിട്ടിയ ട്രാന്‌സ്ഫര്‍ അമേരിക്കയിലേക്ക് ആയിരുന്നു. ആദ്യമായി വിദേശത്തു വരുമ്പോള്‍ എങ്ങനെ എന്നുള്ള വേവലാതി ആയിരുന്നു മനസ്സില്‍ നിറയെ.

 ഇംഗ്ലീഷു സംസരിക്കുന്ന അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന കുട്ടികളോടും, യുവ ജനങ്ങളോടും എങ്ങനെ ഇടപെടും? കേരളത്തിലെ ഗ്രാമത്തില്‍ പഠിച്ചു വളന്ന തന്റെ ഇംഗീഷ് ഇക്കൂട്ടക്ക്  മനസിലാകുമോ? വയസു കാലത്ത് എങ്ങനെ െ്രെഡവിംഗ് പഠിച്ചു തിട്ടപ്പെടുത്തം?.. എല്ലാ വേവലാതിക്കും,ചിന്തകള്‍്ക്കും ശരിയായ ഉത്തരം ആയിരുന്നും റവ.ഓ.സി കുര്യന്‍ എന്ന ആത്മീയ ഗുരു. ഡാലസിലെ മാര്‍ത്തോമ വിശ്വാസികള്‍്ക്ക്  കിട്ടിയ അമൂല്യ പ്രതിഭ. ആത്മീക ചൈതന്യത്തിനു തേജസും ഓജസ്സും ധാരാളമായി നേടി കൊടുത്ത് ഡാലസിലെ മാര്‍്‌ത്തോമ വിശ്വാസികളുടെ ആദരവ് പിടിച്ചു പറ്റിയ അച്ചനെ പറ്റി പറയുമ്പോള്‍ ഇടവകയിലെ ഓരോ അംഗത്തിനും വാക്കുകള്‍ ഏറെ ആയിരുന്നു. 

പ്രാര്‍ത്ഥനയിലും, സഭ വിശ്വാസത്തിലും നേടിയെടുത്ത ധീരമായ വ്യക്തിത്ത്വത്തിന്റെ ഉടമയായിരുന്നു കുര്യനച്ചന്‍.അഭിപ്രായ ഭിന്നതയുടെയും, വിവിധ സംസ്‌കാരങ്ങളുടെയും മധ്യേ പതറാതെ സ്‌നേഹത്തിലൂടെ ഒരുമയോടു  ഇടവകയിലെ ജനങ്ങളെ ക്രിസ്തുവിന്റെ പാതയില്‍ പരിപാലിച്ച അച്ചനെ പറ്റി നല്ല വാക്കുകളേ ഇടവക ജനങ്ങള്‍ക്കു  പറയാനുള്ളൂ.ഇടവകയിലെ അംഗങ്ങളുടെ സന്തോഷത്തിലും ദുംഖങ്ങളിലും ഓടിയെത്തി അവരില്‍ ഒരാളായി സ്‌നേഹത്തിന്റെ മുത്തുകള്‍ വരി വിതറിയ അച്ചന്‍ യാത്ര ചോദിക്കുമ്പോള്‍ കണ്ണ് നിറയത്തവര്‍  ആരോ തന്നെ ഇല്ല എന്നതാണ് സത്യം. 
115 കുടുംബങ്ങള്‍ ഉള്ള മാര്‍ത്തോമ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിലെ ചെറിയ പള്ളിയാണ് സെന്റ് പോള്‍സ് ഇടവക. അംഗ സംഖ്യയില്‍ ചെറുപ്പമാണെങ്കിലും അമേരികയിലെ മാര്‍ത്തോമ പള്ളികളില്‍ ഏറ്റവും ഭംഗിയുള്ളതും, നാടന്‍ പള്ളികളോട് സാമ്യം തോന്നിക്കുന്ന രീതിയില്‍ പണി തീര്‍ത്തിട്ടുള്ളതുമായ നയനസുഭഗമായ പ്രാര്‍ത്ഥനനാലയം. നാട്ടിലെ ഗ്രാമങ്ങളില്‍ നിന്നും ഡാലസിലെ വിവിധ ഭാഗങ്ങളില താമസമാക്കിയിട്ടുള്ള മാര്‍ത്തോമ വിശ്വാസികളുടെ ആത്മീക ആരാധനാ കേന്ദ്രം.വിവിധ സംസ്‌കാരങ്ങളുടെയും അഭിപ്രായങ്ങളുടെയും നടുവില്‍ പതറാതെ ക്രിസ്തു ദേവന്‍ പഠിപ്പിച്ച സ്‌നേഹത്തിന്റെ പാതയിലൂടെ ധന്യമായ ക്രിസ്തീയ ദൌത്യം പൂര്തീകരിച്ചതിലുള്ള സംതൃപ്തി അച്ചന്റെ മുഖത്തു ദര്‍ശിക്കാമായിരുന്നു.

കഴിഞ്ഞ മൂന്നു വര്‍ഷത്തിലെ അച്ചന്റെ സേവനത്തെ വിലയിരുത്തുമ്പോള്‍ ഭൗതികമായ വലിയ നേട്ടമൊന്നും എടുത്തു പറയാനില്ലെങ്കിലും, ആദ്ധ്യാത്മികതയുടെ സുവര്‍ണ്ണ  കാലമായിരുന്നു. അല്പം സൗന്ദര്യ പിണക്കം അങ്ങോട്ടുമിങ്ങോട്ടും ഉണ്ടെങ്കില്‍ പോലും സ്‌നേഹിക്കാനും, സഹായിപ്പാനും മനസ്സുള്ള വിശ്വാസികളുടെ കൂട്ടമാണ് ഈ ഇടവകയിലുള്ളത്.പ്രവാസ ക്രിസ്തീയ ജീവിതത്തിലും പിതൃ പാരമ്പര്യങ്ങളൊന്നും കൈവിടാതെ പ്രവാസ ക്രിസ്തീയ ജീവിതത്തിലും അനുവര്‍ത്തിച്ചു പോരുന്ന ഇടവക ജനങ്ങളെ വിട്ടു പിരിയുമ്പോള്‍ കുര്യനച്ചനു ലഭിച്ചത് കഴിഞ്ഞ 30 വര്ഷത്തെ ഇടവക ഭരണത്തിലേക്കും  മികച്ച കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായിരുന്നു ഇടവക ജനങ്ങളില്‍ നിന്നും കിട്ടിയ സ്‌നേഹവും കരുതലും ജീവിതത്തില്‍ മറക്കവലില്ല എന്നായിരുന്നു അച്ചന്റെ പ്രതീകരണം. 

പട്ടത്വ ശുശുശ്രൂഷയുടെ അവസാന നാളില്‍ അമേരിക്കയിലേക്ക് കിട്ടിയ ട്രാന്‍സ്‌ലര്‍ ഒത്തിരി ഒത്തിരി പുതിയ അനുഭവങ്ങളുടെ ഒരു ശ്രേണിയായി മനസ്സില്‍ കാത്തു സൂക്ഷിക്കുമെന്ന് അച്ചനുമായി അഭിമുഖ സംഭാഷണം നടത്തിയ പത്ര ലേഖകനോട് പറഞ്ഞു. നാട്ടില്‍ വെച്ചു കേട്ടതും ചിന്തിച്ചതുമായ അമേരിക്കന്‍ ജീവിതത്തില്‍ നിന്നും വളരെ വിഭിന്നമായ ഒരു സമൂഹത്തെ ആണ് തനിക്കു കാണാന്‍ സാധിച്ചതെന്നും, ഡാലസിലുള്ള മലയാളികളെ  മറക്കാനവില്ലയെന്നും അഭിപ്രായപ്പെട്ടു.         
വെണ്ണിക്കുളം ഒല്ലേരിക്കല്‍ പരേതനായ ഓ.എ കുര്യന്റെ മകനാണ് റവ.ഓ.സി കുര്യന്‍. ചെറുപ്പകാലം മുതല്‍ വേദ പഠനത്തില്‍ വ്യാപ്രുതനായിരുന്ന അച്ചന്‍ ഒരു നല്ല വേദപണ്ഡിതന്‍ കൂടി ആണ്. തുരുത്തിക്കാട് ബി എ എം കോളേജില്‍ നിന്നും ഡിഗ്രിയും, ബാംഗ്ലൂര്‍  തിയോളോജി സെമിനാരിയില്‍ നിന്നും തിയോളോജിയില്‍ ബിരുദവും നേടിയിട്ടുണ്ട്.

സഹധര്‍മിണിയായ ഏലിയാമ്മ ടീച്ചറും അച്ചനോടൊപ്പം കഴിഞ്ഞ 3 വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ ഒരു നിഴല്‍ പോലെ കൂടെയുണ്ടായിരുന്നു. എം. ബി. എ ബിരുദധാരിയായ മകന്‍ അശിഷും, സ്‌കൂള്‍ ടീച്ചര്‍ ആയ മകള്‍ കൃപയും കുടുംബമായി നാട്ടിലായിരുന്നു.

മൂന്നു വര്‍ഷം പ്രവസികളുമോത്തുള്ള ജീവിതത്തില്‍ വളരെ സംതൃപ്തിയോട് ഏപ്രില്‍ 27 നു ഡാലസിലെ സെന്റ് പോള്‍സ് ഇടവക അംഗങ്ങളോട്  വിട പറയും.യാത്ര ചോദിക്കുമ്പോഴും ആ മനസില്‍ യാത്ര മൊഴി ഉരുവിടുന്നുണ്ടായിരുന്നു. 

ഇന്ന് നാം തമ്മില്‍ പിരിയുകയാണിനി
എന്ന് നാം കണുമെന്നര്‍ക്കറിയാം?
ഇനി ഒന്ന് കാണും വരേയ്ക്കും നമ്മള്‍
ഹൃദയത്തില്‍ ഓര്മ്മമകള്‍ കാത്തു വെയ്ക്കാം...
ഇനി ഒന്ന് കാണും വരേയ്ക്കും നാം ഈ 
മധുര സ്മൃധികളെ ഒമാനിക്കാം..!  

(ലേഖകന്‍, എബി മക്കപ്പുഴ)  

റവ.ഓ.സി കുര്യന്‍: സംതൃപ്തിയോടെ  നാട്ടിലേക്കു മടക്ക യാത്രറവ.ഓ.സി കുര്യന്‍: സംതൃപ്തിയോടെ  നാട്ടിലേക്കു മടക്ക യാത്രറവ.ഓ.സി കുര്യന്‍: സംതൃപ്തിയോടെ  നാട്ടിലേക്കു മടക്ക യാത്ര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക