Image

`മൊബൈല്‍ഗെഡോണ്‍': ഇന്റര്‍നെറ്റിലെ പുതിയ വിപ്ലവം ഏപ്രില്‍ 21 ന്‌ !!!!

ജോയിച്ചന്‍ പുതുക്കുളം Published on 18 April, 2015
`മൊബൈല്‍ഗെഡോണ്‍': ഇന്റര്‍നെറ്റിലെ പുതിയ വിപ്ലവം ഏപ്രില്‍ 21 ന്‌ !!!!
മൊബൈല്‍ ഫോണുകള്‍ക്ക്‌ അനുയോജ്യമായ രീതിയില്‍ തയാറാക്കിയ സേര്‍ച്ച്‌ എഞ്ചിന്‌ അപ്‌ഡേറ്റ്‌ ഗൂഗിള്‍ ഏപ്രില്‍ 21ന്‌ പുറത്തിറക്കുന്നു.

കാലത്തിനൊത്ത്‌ കോലം മാറാതെ പറ്റുവോ? അതിനു തയാറാല്ലെങ്കില്‍ പിന്നോട്ടു മാറിക്കോളൂ, എന്നാണ്‌ ഇന്റര്‍നെറ്റ്‌ ഭീമന്‍ ഗൂഗിളിന്റെ മുന്നറിയിപ്പ്‌. `മൊബൈല്‍ഗെഡോണ്‍' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഇന്റര്‍നെറ്റ്‌ രംഗത്തെ മൊബൈല്‍ ഫോണ്‍ വിപ്ലവത്തിന്‌ പുതിയ മാനം നല്‍കുകയാണ്‌ ഏപ്രില്‍ 21ന്‌ പുറത്തിറക്കുന്ന `മൊബൈല്‍സൗഹാര്‍ദ്ദ' സേര്‍ച്ച്‌ എഞ്ചിന്‍ അപ്‌ഡേറ്റിലൂടെ ഗൂഗിള്‍.
വിരല്‍ത്തുമ്പില്‍ തുറക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന വിപണിയുടെ അനന്ത സാധ്യതകള്‍ വളരെ നേരത്തെ തിരിച്ചറിഞ്ഞ ഗൂഗിള്‍ വിപണിയിലെ മത്സരാര്‍ത്ഥികള്‍ക്ക്‌ തങ്ങളുടെ പുതിയ 'അപ്‌ഡേറ്റിനെ' കുറിച്ച്‌ നല്‍കിയ മുന്നറിയിപ്പ്‌ ഇതായിരുന്നു; `ഒന്നുകില്‍ നിങ്ങള്‍ മൊബൈല്‍ ഫോണുകള്‍ക്ക്‌ അനുയോജ്യമായ വൈബ്‌സൈറ്റുകള്‍ തയാറാക്കുക, അല്ലെങ്കില്‍ സേര്‍ച്ച്‌ റിസള്‍ട്ട്‌ മുന്‍ഗണനയില്‍ പിന്നോട്ടു മാറുക.' ലളിതമായി പറഞ്ഞാല്‍ ഏപ്രില്‍ 21നു ശേഷം, ഗൂഗിളില്‍ എന്തെങ്കിലും കാര്യങ്ങള്‍ക്ക്‌ തിരച്ചില്‍ നടത്തുമ്പോള്‍, മൊബൈല്‍ സൗഹാര്‍ദ്ദമായിട്ടുള്ള വൈബ്‌സൈറ്റുകള്‍ ആയിരിക്കും പട്ടികയില്‍ ആദ്യം ഇടംപിടിക്കുക. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി `മൊബൈല്‍ സൗഹാര്‍ദ്ദം' എന്നത്‌ സേര്‍ച്ച്‌ റാങ്കിംഗിന്റെ ഒരു ഘടകമായിരുന്നെങ്കിലും ഇതിന്‌ കുറച്ചുകൂടി പ്രാധാന്യം കൈവരുകയാണ്‌ ഗൂഗിളിന്റെ പുതിയ അപ്‌ഡേറ്റിലൂടെ. മുമ്പ്‌ ഗൂഗിള്‍ തന്നെ കൊണ്ടുവന്നിട്ടുള്ള പാണ്ട, പെന്‍ഗ്വിന്‍ പോലുള്ള അപ്‌ഡേറ്റുകളേക്കാള്‍ വിശാലമായ പ്രതികരണമാണ്‌ പുതിയ സംരംഭത്തിനു ലഭിച്ചേക്കുക എന്നാണ്‌ വിദഗ്‌ധ മതം.

എന്തായാലും, ഗൂഗിളിന്റെ തീരുമാനം, ഇന്റര്‍നെറ്റിനെ ഗണ്യമായി ആശ്രയിക്കുന്ന പുതുതലമുറ വിപണിയില്‍ ഉണ്ടാക്കിയേക്കാവുന്ന ചലനങ്ങള്‍ ചെറുതായിരിക്കില്ലെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. കാരണം, ഉപ്പു തൊട്ടു കര്‍പ്പൂരം വരെ വാങ്ങാന്‍ നെറ്റില്‍ തിരച്ചില്‍ നടത്തിയിട്ട്‌ കടയിലേക്ക്‌ പോകുന്ന ആധുനിക തലമുറയിലെ ഉപഭോക്താക്കള്‍ക്കിടയില്‍ സേര്‍ച്ച്‌ എഞ്ചിനിലെ റാങ്കിംഗ്‌ നിര്‍ണായകമാണ്‌ എന്ന കാര്യത്തില്‍ സംശയമില്ല. വിശേഷിച്ചും മൊബൈലില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലെ വര്‍ദ്ധനവിന്റെ കണക്കുകള്‍ മനസ്സിലാക്കുമ്പോള്‍. 2015 ഏപ്രില്‍ 1ന്‌ പുറത്തുവന്ന ഒരു സര്‍വേ ഫലം ഇതായിരുന്നു; അമേരിക്കയില്‍ എട്ടില്‍ ഏഴു പേരും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നത്‌ മൊബൈലില്‍ ആണത്രേ. 2014ല്‍ ഇതേ സര്‍വേ നടത്തിയവര്‍ കണ്ടെത്തിയിരുന്നത്‌ ഡിജിറ്റല്‍ മീഡിയായില്‍ വിനിയോഗിക്കപ്പെടുന്ന 60% സമയവും മൊബൈല്‍ ഫോണിലൂടെ ആണ്‌ എന്നായിരുന്നു.
`ഗൂഗിളിന്റെ പുതിയ മൊബൈല്‍സൗഹാര്‍ദ്ദ പ്രോഗ്രാം, പേജിന്‌ അനുസൃതമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുംവിധം തയാറാക്കപ്പെട്ടിരിക്കുന്നതായിരിക്കും. അതിനര്‍ത്ഥം, ചില പേജുകള്‍ മൊബൈല്‍സൗഹാര്‍ദ്ദപരവും മറ്റുള്ളവ അങ്ങനെയല്ലാത്തതുമായിരിക്കും. ഈ സാഹചര്യത്തില്‍ മൊബൈല്‍സൗഹാര്‍ദ്ദ രൂപകല്‍പനയോടു കൂടിയ പേജുകള്‍ക്ക്‌ മൊബൈല്‍ ഫോണിലെ തിരയലുകളില്‍ മുന്‍തൂക്കം ലഭിക്കുന്നു,' ഇന്റര്‍നെറ്റ്‌ രംഗത്തെ വിദഗ്‌ധര്‍ പറയുന്നു.

മൊബൈല്‍ ഉപയോക്താക്കള്‍ക്ക്‌ ഏറ്റവും സൗകര്യപ്രദവും അനുയോജ്യകരവുമായ രീതിയില്‍ വൈബ്‌സൈറ്റുകളിലേക്ക്‌ വഴിയൊരുക്കുക എന്നതാണ്‌ ഗൂഗിളിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെയാണ്‌ വളരെ മുമ്പുതന്നെ തങ്ങളുടെ സാങ്കേതികവിദ്യയില്‍ വരുത്താന്‍ പോകുന്ന മാറ്റത്തെ കുറിച്ച്‌ അവര്‍ പ്രഖ്യാപനം നടത്തിയതും വെബ്‌സൈറ്റ്‌ ഉടമകളോട്‌ അതിന്റെ ഘടനയില്‍ മാറ്റം വരുത്താനുള്ള നിര്‍ദ്ദേശം നല്‍കിയതും. ലോകത്ത്‌ ആകമാനം 150 കോടി മൊബൈല്‍ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കള്‍ ഉണ്ടെന്നാണ്‌ കണക്കുകള്‍ പറയുന്നത്‌. മാത്രമല്ല, ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരില്‍ 80 ശതമാനം പേരും സ്‌മാര്‍ട്‌ഫോണ്‍ ഉളളവരത്രേ. മൊബൈല്‍ ഓപ്‌റ്റിമൈസ്‌ഡ്‌ (മൊബൈല്‍ സൗഹാര്‍ദ്ദപരം) ആയി മാറാത്ത വെബ്‌സൈറ്റുകള്‍ സ്വാഭാവികമായും റാങ്കിങ്ങില്‍ പിന്നാക്കം പോവുകയും അവരുടെ വരുമാനത്തെ ഇത്‌ സാരമായി ബാധിക്കുമെന്നതും തര്‍ക്കമുള്ള കാര്യമല്ല.

അതുകൊണ്ടു തന്നെ മൊബൈല്‍ ഉപഭോക്താക്കള്‍ക്കായി ഒരു സവിശേഷ വൈബ്‌സൈറ്റ്‌ രൂപകല്‍പന ചെയ്‌തെടുക്കുക എന്നത്‌ ബിസിനസുകാരെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. മൊബൈല്‍ ഫോണുകളുടെ സ്‌ക്രീന്‍ ചെറുതായതിനാല്‍ പരമ്പരാഗത വെബ്‌സൈറ്റുകള്‍ മൊബൈല്‍ ഫോണില്‍ ശരിയാംവിധം ലഭിക്കുകയില്ല. വ്യത്യസ്‌തമായ ഉള്ളടക്കവും നാവിഗേഷന്‍ സംവിധാനവും, അല്ലെങ്കില്‍ മൊബൈല്‍ ഫോണുകള്‍ക്ക്‌ മാത്രമായ മറ്റ്‌ സവിശേഷ സംവിധാനങ്ങള്‍ അടങ്ങിയതായിരിക്കും ഇത്തരം മൊബൈല്‍ സൗഹാര്‍ദ്ദ വെബ്‌സൈറ്റുകള്‍. മാത്രമല്ല, ഒരു റെസ്‌പോണ്‍സീവ്‌ വെബ്‌സൈറ്റ്‌ ഉപയോഗിക്കുന്ന ഡിവൈസിന്‌ അനുസൃതമായി (ഉദാ: ലാപ്‌ടോപ്പ്‌, ഡെസ്‌ക്‌ടോപ്പ്‌, ടാബ്‌ലെറ്റ്‌, സ്‌മാര്‍ട്‌ഫോണ്‍) ഘടന വ്യത്യാസപ്പെടുത്തി പരമാവധി കാഴ്‌ചാ സൗകര്യം ഒരുക്കുകയും ചെയ്യുന്നു.

ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന വസ്‌തുത, ഇന്നത്തെ ഉപയോക്താക്കള്‍ ഡെസ്‌ക്‌ടോപ്പിന്റെയോ ലാപ്‌ടോപ്പിന്റെയോ മുമ്പില്‍ കുത്തിപ്പിടിച്ചിരുന്നത്‌ തിരയല്‍ നടത്തിയതിനു ശേഷം കടകളിലേക്ക്‌ പോകുന്നവരായിരിക്കില്ല, മറിച്ച്‌ യാത്രാമദ്ധ്യേ, ഇന്റര്‍നെറ്റില്‍ കയറി വിവരം തിരയുന്ന സ്വഭാവക്കാരായിരിക്കും. അത്‌ അടുത്തുള്ള റെസ്‌റ്റോറന്റിനെ കുറിച്ചോ, മെഡിക്കല്‍ സ്‌റ്റോറിനേയോ, സിനിമാ ടിക്കറ്റ്‌ എടുക്കുന്നതോ എന്തുമാകട്ടെ. അതുകൊണ്ട്‌, പരമാവധി വേഗത്തില്‍ ലോഡ്‌ ചെയ്യുന്ന, അനായസകരമായ നാവിഗേഷനുള്ള, വിശാലമായ ഉള്ളടക്കവും ഉല്‍പന്നങ്ങളും നിറഞ്ഞ, ഒരു സ്‌ട്രീലൈന്‍ഡ്‌ സൈറ്റ്‌ ഉപയോക്താക്കള്‍ക്ക്‌ നല്‍കി, നിങ്ങളുടെ ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്തുന്നതിനുള്ള നടപടികള്‍ എത്രയും വേഗം തന്നെ ആരംഭിക്കുക. ഏപ്രില്‍ 21 ന്‌ മുമ്പായി നിങ്ങള്‍ക്ക്‌ ഫ്രീ ആയി മിനുട്ടുകള്‍ക്കുള്ളില്‍ മൊബൈല്‍ വെബ്‌സൈറ്റ്‌ രൂപകല്‌പന ചെയ്യാന്‍ www.Migmobi.com- വെബ്‌സൈറ്റിലൂടെ സാധിക്കും .

മൊബൈല്‍ സൗഹാര്‍ദ്ദപരമായ വെബ്‌സൈറ്റുകള്‍ ഒരുക്കിയില്ലെങ്കില്‍ നിങ്ങളുടെ സൈറ്റിന്‌ പിഴ ഈടാക്കുന്ന കാര്യം ഗൂഗിള്‍ പരിഗണിക്കുകയാണത്രേ. കാരണം, മൊബൈല്‍ സൗഹാര്‍ദ്ദ വെബ്‌സൈറ്റുകളുടെ അഭാവത്തില്‍, ഗൂഗിളിലെ തിരയലുകളുടെ ഫലം കുറയും. അങ്ങനെ വരുമ്പോള്‍, ഗൂഗിളിന്റെ ട്രാഫിക്‌ കുറയും, ഫലം ഗൂഗിളും നഷ്ടം സഹിക്കേണ്ടിവരും. അതുകൊണ്ട്‌ ഇരട്ട നഷ്ടം നേരിടാതിരിക്കാന്‍ എത്രയും വേഗം റെസ്‌പോണ്‍സീവ്‌ വെബ്‌സൈറ്റിലേക്ക്‌ മാറുകയാവും നല്ലത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.MigMobi.com

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്‌.
`മൊബൈല്‍ഗെഡോണ്‍': ഇന്റര്‍നെറ്റിലെ പുതിയ വിപ്ലവം ഏപ്രില്‍ 21 ന്‌ !!!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക