Image

ആരോഗ്യമാണ് സമ്പാദ്യം: ജിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആശ പണിക്കര്‍ Published on 18 April, 2015
 ആരോഗ്യമാണ് സമ്പാദ്യം: ജിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ജിഷ്ണു രാഘവന്‍ എന്ന യുവനടനെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമായിരുന്നു. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് കുറച്ച് നല്ല സിനിമകളിലൂടെ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ജിഷ്ണു നമുക്കെല്ലാം ഏറെ പ്രിയപ്പെട്ടവനായി. സുഗീത് സംവിദാനം ചെയ്ത ഓര്‍ഡിനറി എന്ന ചിത്രമാണ് ജിഷ്ണു അവസാനം അഭിനയിച്ചത്. 

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ആ യുവനടന് അര്‍ബുദ രോഗമാണെന്ന വാര്‍ത്ത പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയ ഇഞ്ചിഞ്ചായി ആ ചെറുപ്പക്കാരനെ കൊന്നു. അര്‍ബുദം പിടിപെട്ട അദ്ദേഹം എവിടെയാണെന്നു പോലും അറിയില്ലാരുന്നുവെങ്കിലും സോഷ്യല്‍ മീഡിയ പലതവണ അദ്ദേഹത്തന്റെ മരണ വാര്‍ത്ത പോസ്റ്റ് ചെയ്ത് അദ്ദേഹത്തെയും കുടുംബത്തെയും ഒരുപാട് വേദനിപ്പിച്ചു.

കുറെ കാലത്തെ മൗനത്തിനു ശേഷം ജിഷ്ണു തന്നെ സ്വന്തം ആരോഗ്യ നിലയെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടു. ഇതാണ് അദ്ദേഹത്തിന്റെ കുറിപ്പ്. എന്റെ ആരോഗ്യത്തെ സംബന്ധിച്ച് ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രിയപ്പെട്ട സുഹൃത്തുക്കളെ എനിക്ക് വീണ്ടും ട്യൂമര്‍ വരുകയുണ്ടായി, ഇപ്പോഴും കീമോതെറാപ്പി ചെയ്തു കൊണ്ടിരിക്കുകയാണ്.
എല്ലാം വേഗം സുഖപ്പെടുമെന്ന പ്രതീക്ഷയിലും പ്രാര്‍ത്ഥനയിലുമാണ് ഞാന്‍. പണ്ട് പൂര്‍ണ ആരോഗ്യവാനായിരുന്ന കാലത്ത് ഞാന്‍ എത്ര ഭാഗ്യവാനായിരുന്നുവെന്ന് ഇപ്പോള്‍ ഓര്‍ക്കുന്നു. ആരോഗ്യമുള്ള ശരീരമാണ് ഏറ്റവും വലിയ അനുഗ്രഹവും സമ്പത്തുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

നിങ്ങളുടെ ജീവിതം നന്നായി ആസ്വദിക്കുക. അല്ലാതെ ചെറിയ ചെറിയ കാര്യങ്ങളില്‍ ഒരിക്കലും വിഷമിക്കരുത്. ജീവിതത്തില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന എത്രയോ നല്ല കാര്യങ്ങള്‍ ഉണ്ട്. ജീവിതം അത്രയ്ക്ക് വിലപ്പെട്ടതാണ്. നമ്മള്‍ ജീവിക്കുന്ന സമൂഹത്തിനും രാജ്യത്തിന്റെ നന്മയ്ക്കും ഉതകുന്ന നല്ല കാര്യങ്ങള്‍ ജീവിതത്തിലൂടെ ചെയ്യൂ.


 ആരോഗ്യമാണ് സമ്പാദ്യം: ജിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക