Image

അര്‍ഹതയുള്ളവര്‍ സിനിമ നിരൂപണം ചെയ്യട്ടെ: സുഹാസിനി

ആശ പണിക്കര്‍ Published on 18 April, 2015
അര്‍ഹതയുള്ളവര്‍ സിനിമ നിരൂപണം ചെയ്യട്ടെ: സുഹാസിനി
അര്‍ഹതയുള്ളവര്‍ സിനിമ നിരൂപണം ചെയ്താല്‍ മതിയെന്ന് നടി സുഹാസിനി. മണിരത്‌നം സംവിധാനം ചെയ്യുന്ന ഒകെ കണ്‍മണി എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ നടന്ന ചടങ്ങിലാണ് നിരൂപകര്‍ക്കെതിരെ സുഹാസിനി രൂക്ഷ വിമര്‍ശനം നടത്തിയത്.

സിനിമകള്‍ എഴുതുന്നതും സംവിധാനം ചെയ്യുന്നതും ക്യാമറ ചെയ്യുന്നതും സംഗീതം ചെയ്യുന്നതും അതില്‍ ഒരുപാട് പരിചയസമ്പത്തുള്ളവരും അര്‍ഹതയുള്ളവരാണ്. അതുപോലെ തന്നെ സിനിമ നിരൂപണം ചെയ്യുന്നതും അര്‍ഹതയുള്ളവര്‍ ചെയ്താല്‍ മതിയെന്ന് സുഹാസിനി പറയുന്നു. കമ്പ്യൂട്ടറില്‍ പ്രാഥമിക അറിവുള്ളവര്‍ പോലും നിരൂപണം എഴുതുന്ന അവസ്ഥയാണ് ഇവിടെയുള്ളത്.

സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ആര്‍ക്കും സിനിമാ നിരൂപണം എഴുതാമെന്ന സ്ഥിതിയാണ്. അതിന് തികച്ചും യോഗ്യരായവരെ ഇതിന് വേണ്ടി പരിഗണിക്കണം. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ കഴിഞ്ഞ 23 വര്‍ഷമായി മികച്ച സിനിമകള്‍ തന്നെയാണ് ഞങ്ങള്‍ നല്‍കിയിട്ടുള്ളത്. ഭാവിയിലും ഇത് തുടരുമെന്നും സുഹാസിനി പറഞ്ഞു.

ഒകെ കണ്‍മണി എന്ന ചിത്രം അതിന് അനുയോജ്യരായവര്‍ നിരൂപണം നടത്തിയാല്‍ മതിയെന്ന് സുഹാസിനി പറയുന്നു. എന്നാല്‍ സുഹാസിനിയുടെ അഭിപ്രായത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. സുഹാസിനി തന്റെ അഭിപ്രായം വ്യക്തമാക്കിയ പോലെ സിനിമകളുടെ അഭിപ്രായം തുറന്നു പറയാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നാണ് ചിലരുടെ വാദം.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മണിരത്‌നം ചിത്രമായ കടല്‍ ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. മാത്രമല്ല നിരൂപകരും ചിത്രത്തെ മോശം സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നു.



അര്‍ഹതയുള്ളവര്‍ സിനിമ നിരൂപണം ചെയ്യട്ടെ: സുഹാസിനി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക