Image

ചിറകൊടിഞ്ഞ കിനാക്കളില്‍ നായകനായും വില്ലനായും കുഞ്ചാക്കോ

ആശ പണിക്കര്‍ Published on 18 April, 2015
ചിറകൊടിഞ്ഞ  കിനാക്കളില്‍ നായകനായും വില്ലനായും കുഞ്ചാക്കോ
ഒരേ സിനിമയില്‍ തന്നെ നായകനായും വില്ലനായും കുഞ്ചാക്കോ ബോബന്‍ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്നു. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്‍ വ്യത്യസ്തമായ ഗെറ്റപ്പില്‍ എത്തുന്നത്. പ്രേക്ഷകരെ ഇന്നും ഏറെ ചിരിപ്പിക്കുന്ന അഴകിയ രാവണനിലെ   അംബുജാക്ഷന്‍ എന്ന കഥാപാത്രത്തേയും അയാളുടെ തിരകഥയായ ചിറകൊടിഞ്ഞ കിനാവുകളേയും അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന ചിത്രമാണിത്. 

വിറകുവെട്ടുകാരന്റെ മകള്‍ സുമതിയെ പ്രണയിക്കുന്ന തയ്യല്‍ക്കാരനും വിവാഹം കഴിക്കാനെത്തുന്ന വില്ലനായ ഗള്‍ഫുകാരനും ചാക്കോച്ചന്‍ തന്നെയാണ്.  വിസ്മയകരമായ രൂപഭാവാദികളോടെയാണ് ഈ രണ്ടു റോളുകളിലും കുഞ്ചാക്കോയെത്തുക. മേക്കപ്പില്‍ ഇതു വരെ പുതുമകളൊന്നും പരീക്ഷിച്ചിട്ടില്ലാത്ത കുഞ്ചാക്കോ ബോബന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലാവും ഈ ഇരട്ടറോളും ഗെറ്റപ്പും.  ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന റിമാ കല്ലിഗലാണ് സുമതിയെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ പേരുളള ഏക കഥാപാത്രവും റിമയുടെ സുമതിയാണ്. മറ്റുളളവര്‍ ഗള്‍ഫുകാരന്‍, വിറകുവെട്ടുകാരന്‍,   തയ്യല്‍ക്കാരന്‍ തുടങ്ങിയ വിശേഷണങ്ങളിലൊതുങ്ങും.

ഇന്നസെന്റ്, മനോജ് കെ. ജയന്‍, ലാലു അലക്‌സ്, മാമുക്കോയ,ജോയ് മാത്യു, സൈജു കുറുപ്പ്, ഗ്രിഗറി, സുനില്‍ സുഗത,  സ്രിന്ദ തുടങ്ങിയ താരനിരയും അണിനിരക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്നു. സംവിധാനം സന്തോഷ് വിശ്വനാഥന്‍. എസ് പ്രവീണിന്റേതാണ് തിരക്കഥ. കാമറ വൈദിയും എഡിറ്റിങ് മഹേഷ് നാരായണനും മേക്കപ് ശ്രീജിത് ഗുരുവായുരും കല ബിജു ചന്ദ്രനും നിര്‍വഹിക്കുന്നു.ദീപക് ദേവ് സംഗീതം പകര്‍ന്ന ഗാനങ്ങള്‍ ഇതിനകം യൂട്യൂബില്‍ ഹിറ്റായിക്കഴിഞ്ഞു.   





ചിറകൊടിഞ്ഞ  കിനാക്കളില്‍ നായകനായും വില്ലനായും കുഞ്ചാക്കോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക